മഞ്ഞ്
    മഞ്ഞ്   മഞ്ഞ് വീണ വഴിയിൽ ഒരു മഞ്ഞ് വീണ പുലരിയിൽ  തനിയെ ഞാൻ തിരയും എന്റെ സ്നേഹ  വൈഡൂര്യം (2   ഒരു മലകയറ്റ മിറങ്ങി.,,ദൂരെയ്ക്ക് പിരിയുന്നേരം, ആ കണ്ണുകളിൽ  കണ്ട മത്താപ്പൂ..  കരളിൽ പിടഞ്ഞ സ്വപ്നങ്ങൾ   (മഞ്ഞ്..   ആർദ്രമാം ഏതോ ഈണം വഴിയറിയാതുഴറിയ മുരളികയോ..  മൃദു മന്ദഹാസം പോലും മായ്ക്കും  കാലം വഴിപിരിയും കാട്ടാറിൻ കൈകളായി.. (മഞ്ഞ് ...   തേടുന്നൂ ഏകനായി, തേടുന്നു മൂകമായി  വഴിയിൽ പങ്കിട്ട പാഥേയം,..  എവിടെയാണു നീ... യെവിടെയാണ്  മഞ്ഞു തുള്ളികൾ കാത്തിരിക്കുമീ പുലരിയിൽ (മഞ്ഞ്...