Posts

Showing posts from August, 2020

ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

Image
  ഓർമ്മകളുടെ ഉരു  ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ് എം.സുബൈർ            അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതുവേ പറയുമെങ്കിലും ചാവക്കാട് ,പൊന്നാനി, വ

ഇത്രമാത്രം കവിത ടി.മോഹനൻ

Image
                        ഇത്രമാത്രം കവിത  ടി.മോഹനൻ ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതിലും, ചെറുതായിരുന്നതാണെങ്കിലും നഷ്ടം സഹിച്ച സുഖങ്ങളാണെങ്കിലും ഒപ്പം നടന്ന മുഖങ്ങളില്ലെങ്കിലും ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. പകുതിക്കു വച്ച് പിരിഞ്ഞതാണെങ്കിലും പറയാതിരുന്ന മുഖങ്ങളാണെങ്കിലും ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും നനവിൻ്റെ ആഴം പകർന്ന പാത്രങ്ങളിൽ കുഞ്ഞുങ്ങളെല്ലാം  ഉറങ്ങിക്കഴിഞ്ഞുവോ ? ഒന്നിച്ചിരുന്നു് പറഞ്ഞ നിൻ വാതിലിൽ മഴ നിന്നു പെയ്തതോർക്കുന്നു. തണലത്തു നില്ക്കുന്ന പൂക്കളെല്ലാവരും, തട്ടിപ്പറിച്ചതും വെയിലത്തു നിന്നി നീ മാറിനില്ക്കാം.. വരൂ, ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. ഇത്രമാത്രം മതി, വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും. .......................................... 

മനഃശാസ്ത്ര വീഥി : ജീവിതം കുളമാക്കരുത്

Image
 മനഃശാസ്ത്ര വീഥി  ജീവിതം കുളമാക്കരുത്  പൊതുവെ ആളുകൾ ഉത്കണ്ഠാകുലരാകാൻ സാധ്യതയു ള്ള കാലമാണ് ലോക്ക് ഡൗൺ കാലം.ഈ സമയത്ത് വിരസതയും അനിശ്ചിതാവസ്ഥയും ബുദ്ധി മുട്ടിച്ചേക്കാം. സാധാരണ ആളുകൾക്ക് ഈ അവസ്ഥ കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാൻ കഴിയുമെങ്കിലും മൂഡ് വ്യതിയാന രോഗമുള്ളവർ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉള്ളവർ,  ഉന്മാദരോഗം ഉള്ളവർ,  അമിതവൃത്തി സ്വഭാവമുള്ളവർ, ഉത്കണ്ഠാകുല വ്യക്തിത്വമുള്ളവർ എന്നിവരൊക്കെ സ്വഭാവ വ്യതിയാനം കാണിക്കാം.     വിഷാദരോഗമുള്ളവരിൽ ആത്മഹത്യ സാധ്യത കാണാം. ബോർഡർ ലൈൻ വ്യക്തിത്വവൈകല്യം,ബൈപോളാർഡിസോർഡർ എന്നിവ ഉള്ളവർ  ഈ കാലത്ത്കടുത്തപ്രശ്നക്കാരായിമാറിയേക്കാം. കോവിഡ് കാലത്തെ ഉൽക്കണ്ഠ ഒഴിവാക്കുവാൻ അറിയേണ്ടത്. ചില  കൊച്ചുകാര്യ ങ്ങൾ ശ്രദ്ധിച്ചാൽ (ഓർമ്മിച്ചാൽ ) പ്രശ്നങ്ങൾ ഒഴിവാക്കാം . 1.ഈ അവസ്ഥ നാട്ടിൽ എല്ലാവരും നേരിടുന്നതാണ്, എനിക്ക് മാത്രമായിട്ട് ഒരു അപകടവും ഇല്ല . 2. ഞാൻ മുഖാമുഖം ആളുകളുമായിട്ട് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾവൃത്തിയായിസൂക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ പേടിയേ വേണ്ട.  3. അമിത വൃത്തി രോഗം ഉള്ളവർ ആവശ്യത്തിലധികം കൈ  കഴുകുക, കുളിക്കുക ,ഇതേ ചിന്തയിൽ കഴിയുക ഇവ കാണിച്ചേക്ക