Posts

Showing posts from April, 2021

കഥ വിട വിജയാ ശാന്തൻ കോമള പുരം

Image
 കഥ           വിട കഥ - വിജയാ ശാന്തൻ കോമള പുരം  ബാലാർക്കൻ പതിവു പോലെ ഉദിച്ചുയരുന്നുണ്ടെങ്കിലും ആ പ്രഭയ്ക്ക് ഒരു മങ്ങൾ... പ്രപഞ്ചമാകെ മൂടി കെട്ടിയ പോലെ.... വൃക്ഷലതാദികൾ നിദ്രവിട്ടുണരാൻ മടിക്കുന്നതു പോലെ.... പാടാൻ മറന്നതു പോലെ കുരുവിയും മൈനകളുമൊക്കെ വൃക്ഷശാഖകളിൽ മൗനമായിരിക്കുന്നു. പോറ്റമ്മയായ ഭൂമിയുടെ മുഖകമലം കാർമേഘത്താൻ മൂടികെട്ടിയ ഒരു ആവരണം തന്നെ കാണാം... എന്നെ പോലെ ഭൂമി അമ്മയും വിലപിക്കുകയാണോ ...? എനിക്ക് ജന്മം നൽകിയ അമ്മയും പോറ്റമ്മയും അവിടുന്നു തന്നെയല്ലേ....? അതാ....എന്റെ ആശ്വാസം.      ഞാൻ എങ്ങോട്ടു പോയാലും അമ്മയുടെ മടിത്തട്ടിലാണല്ലോ ....? അമ്മേ.... ഭൂമിമാതാവേ... എല്ലാവരേയും കാത്തു കൊള്ളേണമേ... അമ്മേ ... എനിക്ക് അവിടുന്നല്ലാതെ ആരാണുള്ളത് .....? അമ്മേ... ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. എന്നെ ചൊല്ലി മകന്റെ കുടുംബ ജീവിതം തകരാൻ പാടില്ല... ഇനിയും ഇവിടെ നിന്നാൽ ....എന്തെങ്കിലുമൊക്കെ പറഞ്ഞാലോ...? നാക്കിന് എല്ലില്ലാത്തതല്ലേ...? ഞാനൊരു മനുഷ്യ സ്ത്രീയുമല്ലേ...? എല്ലാ ദുഃഖങ്ങളും പങ്കിലൊതുക്കി സന്തോഷത്തോടെ കഴിഞ്ഞു... ഇപ്പോൾ അതിന് കഴിയുന്നില്ലമ്മേ....     ചന്ദ്രമോഹൻ ഗൃഹസ്ഥനായപ്പോൾ പല സ്വപ്നങ്ങ

മൽസ്യ സ്നാനം കവിത ബി.ജോസുകുട്ടി

Image
മൽസ്യ സ്നാനം കവിത ബി ജോസുകുട്ടി പെരുമഴക്കാലത്ത് പെരുന്തണുപ്പിൽ പുഴക്കടവിലൊരു മത്സ്യപ്പെണ്ണ് നഗ്നയായിരിക്കുന്നു. അവളുടെയുള്ളിലപ്പോളൊരു ചൂണ്ടക്കൊളുത്ത്. ജലജാലകക്കാഴ്ചകളിൽ ഒരു മത്സ്യകന്യക കാവലാൾ. ഓളങ്ങൾ പൊതിഞ്ഞു പിടിച്ച ചിതാഭസ്മക്കുടത്തിന് കുമിളകൾ കൊണ്ട് ജലത്തൂണുകൾക്കു മേൽ കോട്ട പണിയുന്ന നീരാളിക്കൈകൾ ഇര വിഴുങ്ങാനൂഴം കാക്കുന്നു. ചൂണ്ടക്കൊളുത്തിലെ ആത്മസമാധി പോൽ. ഓരോ ചൂണ്ടക്കൊളുത്തും വലക്കണ്ണികളും വൻകരകളിലേക്കുള്ള തീർത്ഥാടനം. മത്സ്യജന്മം തന്നെ ചൂണ്ട വലകളിൽ കുടുങ്ങാനെന്ന് മഹദ്വചനം. മുക്കുവ ജാതകത്തിൽ ജനിതകരേഖമായി എഴുതപ്പെട്ടത് മത്സ്യവഴികളുടെ റൂട്ട് മാപ്പ്. ചാകര മേളയ്ക്ക് കാക്കുകയാണ് ഓരോ ഝഷ ജന്മവും അതിനായി കുളിച്ചു കേറാൻ പുന:പ്പിറവിയുടെ ബോധ സ്നാനത്തിന് കടലിന് കപ്പം കൊടുക്കുന്നു. ഉടലിൽ ഉപ്പുപുരട്ടി കരയിലഗ്നി സ്നാനത്തിന് കനവിന്റെ കനലൊരുക്കുന്നു

മരിച്ചവന്റെ അപരൻ കവിത - നിബിൻ കള്ളിക്കാട്

Image
 മരിച്ചവന്റെ അപരൻ --------------കവിത------------- ഇനിയും തിരിച്ചറിയപ്പെടാനാകാത്ത ആ ഒരേയൊരാൾ, അത് ഞാനാണ് മരിച്ചവനുള്ള മൂടുപടമെന്നെ പുതപ്പിക്കുന്നതിനു മുൻപ് വീണ്ടും ചിലർ ഞാനാരെന്ന് തിരയുകയാണല്ലോ ... കർമ്മകാണ്ഡം തിരയുന്നവരോട് , പിച്ച തെണ്ടുവാൻ കൂട്ട് വരുന്നൊരൊച്ഛന്റെ വ്യാധിക്ക് ഔഷധം വാങ്ങാനിറങ്ങി ഇവിടെ വീണുപോയ അന്ധനാം പുത്രൻ.. ജീവിതകാണ്ഡത്തിലുയിരിന്റെ പാതിയാം പ്രിയ പത്നിതൻ ജഢവും ചുമന്നകന്ന ഇടനെഞ്ചിലെ പൊള്ളുന്ന രൗദ്രത്തിൻ കനൽച്ചൂട് ഇന്നും കണ്ടേക്കാം... ജന്മകാണ്ഡം തിരയുമ്പോൾ , ആളൊഴിഞ്ഞ തെരുവിലനാഥർക്കുള്ള പൊതുശ്മശാന ഭൂമിയിൽ നിന്നുള്ള അതിരൂക്ഷഗന്ധം വമിച്ചേക്കാം ... തിരിച്ചറിയൽ വിലാസമാണെങ്കിൽ, തീ തിന്ന കുടിലിന്റെ വരാന്തയിൽ ദു:ഖഗോപുരത്തിന്റെ ഉച്ചിയിലെന്നോണം വിശന്നു കരയുന്ന പൈതലിന്റെ നാദം നിങ്ങൾക്ക് വഴികാട്ടിയായേക്കാം ... അടയാള ചിഹ്നമായ് ചൊല്ലുവാൻ, വഴിവക്കിലായ് കൂടെപിറപ്പിന്റെ ചുടലയിൽ റാന്തലുമേന്തി തെരുവിലേക്ക് നോക്കി - ചിലമ്പുന്ന ഭ്രാന്തിയാം അമ്മതൻ മിഴികളിൽ അളവില്ലാതെ കണ്ണീർ ധാരയും കാണാം .. അന്ത്യകർമ്മങ്ങൾക്കായി കുലഗോത്രവും തിരക്കേണ്ടെന്ന് ചിലർ , ഇനി മരിച്ചവനും ബോധ്യപ്പെടുത്താനാകില്ലല്ലോ, അല്ലെ