Posts

Showing posts from June, 2020

കെ പി പ്രീതീയുടെ കഥകൾ

Image
കെ പി പ്രീതീയുടെ കഥകൾ  കലാതിലകം ഹലോ.. ജിഷ, ഒരു സന്തോഷം പറയാൻ വിളിച്ചതാണ്. മോള് പാട്ടും, ഡാൻസുംമൊക്കെ പഠിക്കുന്ന കലാകേന്ദ്രത്തിൽ ലോക്ക് ഡൗൺ വേളകൾ ആനന്ദകരമാക്കുക എന്ന ആശയവുമായി ഒരു ഓൺലൈൻ മത്സരം നടത്തിയിരുന്നു. അതിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം അവൾക്കാണ്. അവളാണ് കലാതിലകം. "കൺഗ്രാജുലേഷൻ സജിതേ, മോളോടും പറയണം.  ഇവിടെ രണ്ടു പേരും കൂടി മൊബൈലിൽ വീട്ടിലിരുന്നു തന്നെ രണ്ടു കൂട്ടുകാരുമായി ചേർന്ന് ഒരു ഷോട്ട് ഫിലിം എടുത്തു. എന്റെ സജിതേ എന്റെ മക്കളായ യുകൊണ്ടു പറയുകയല്ല രണ്ടിന്റെയും അഭിനയം ഒന്നു കാണണം "കൊറോണ എന്ന ചങ്ക്', FB യിൽ ഉണ്ട് കാണണെ... ഹലോ.. ഹലോ.. കട്ടായോ...?  ഇതവൾ മന:പൂർവ്വം കട്ടാക്കിയതാണ്. കുട്ടികൾ ഷോർട്ട് ഫിലിം എടുത്തത് അവൾക്ക് തീരെ പിടിച്ചില്ല. പാട്ട്, ഡാൻസ്, മൃദംഗം, വയലിൻ ,ഫ്ലൂ ട്ട് എന്നിങ്ങനെ സജിതയുടെ മകൾ പഠിക്കാത്തയായിട്ട് ഒന്നുമില്ല. എപ്പോൾ കണ്ടാലും മകളുടെ വർണ്ണനയാണ്. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോഴാ ഒരു "കലാതിലകം" സാന്റ്‌വിച്ച്  ''ദേ. കുറച്ച് ചിക്കൻ വാങ്ങണം. സാന്റ്‌വിച്ച്  ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് പിളേളർ ബഹളം." ജോലി കിട്ടിയതിനുശേഷം വായന

നിറങ്ങൾ പെയ്യുന്ന രാത്രി ഇ നസീർ ഗാർസ്യ

Image
കവിത  നിറങ്ങൾ പെയ്യുന്ന രാത്രി  ഇ നസീർ ഗാർസ്യ  പകലുകളെല്ലാം പാതി വഴിയില്‍, പടികളിറങ്ങി പോകുമ്പോള്‍ , ഇനി വേണം നിലാവ് പോലെ, നിറങ്ങള്‍ പെയ്യും ഒരു രാത്രി! ഇനി വേണം രത്നങ്ങള്‍ പോല്‍, നക്ഷത്രങ്ങള്‍ തുള്ളിച്ചാടുമൊരാകാശം! ആകാശത്തിന്‍ അതിരുകളില്‍ നിറങ്ങള്‍ കത്തി - പ്പടരുമ്പോള്‍,  നീയിന്നലെ നെഞ്ചോടൊട്ടി വളര്‍ത്തിയ- പഞ്ഞി കണക്കാ മുയലുകളെന്‍റെ  മനസ്സിന്‍ പച്ച- പ്പാടത്തങ്ങനെ ഓടിച്ചാടി നടക്കുന്നു; ഞാന്‍ നീയായി മാറുന്നങ്ങനെ - നമ്മുടെ കനവും കിനിവും വേദന- പടരും ലഹരികളും  എല്ലാമൊന്നാകുന്നു. ജീവിതമങ്ങനെ പായുന്നു... വിധിയങ്ങനെ വ്യാളീ മുഖമാര്‍ന്നിട്ടതിന്‍ തേറ്റകള്‍ കാട്ടി, തലയാട്ടി കൊമ്പുകള്‍ കോര്‍ക്കാന്‍ വെല്ലുവിളിക്കെ, ഞെട്ടുന്നറിയതോരോ വേളയിലും വെയില്‍-  ചുട്ടുപഴുത്തോരുഷ്ണ കാറ്റുകളൂതുമ്പോഴും...  ഇനി വേണം! നമുക്ക് മറ്റൊരു പൂഞ്ചോല. അരികില്‍ കിങ്ങിണി കള കളമൊഴുകും അരുവിക്കരയിലുലഞ്ഞൂ വള്ളികളില്‍.... വള്ളികളില്‍ ചെറു കിളികള്‍, കിളികള്‍ തന്‍ ചുണ്ടില്‍ തേനിന്‍ തരി, കണ്ണില്‍ അവ കണ്ടൊരു കാന്താരങ്ങള്‍. പുല്‍ക്കൂട്ടില്‍ നമ്മള്‍ മയങ്ങുന്നു.. സ്വസ്ഥതയാര്‍ന്നൊരു ലോകം പോലെ പുല്‍ക്കൂട്ടില്‍ നമ്മള്‍ മയങ്ങുന്നു... ഇനി വേ

നാനോ കഥ കടമ്പകൾ മാർഗ്ഗം കൂടിയാണ് എം. സുബൈർ

Image
നാനോ കഥ  കടമ്പകൾ മാർഗ്ഗം  കൂടിയാണ്  എം. സുബൈർ  മൻസൂറിനും അയാളുടെ കൂടെ വന്നവർക്കും നാദിയായെ  നന്നെ ബോധിച്ചു. ഹാവു ആശ്വാ സമായി. എത്ര നാളത്തെ അന്വേ ഷണമാണ്. ഒന്നിനെയും പിടിക്കുകയില്ല. ഒന്നൊക്കുമ്പോൾ ഒന്നൊക്കില്ല. ഇപ്പോഴാകട്ടെ നാദി യായെ  മാത്രമല്ല അവരുടെ വീടും ആൾക്കാരും, കഴിച്ച ഭക്ഷണം പോ ലും സൂപ്പർ. അതിന്റെ സന്തോഷ വും, സംതൃപ്തിയും എല്ലാവരിലും കാണുന്നു. മൻസൂറിനൊപ്പമു ള്ള സ്ത്രീകൾ നാദിയായോട് തമാശകൾ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും അകത്തിരുന്നു. മൻസൂറിന്റെ ബാപ്പ  പല്ലിന്റെ ഇടയിൽ കുടുങ്ങിയ കോഴിയും ആടിനെയും കുത്തിയുറത്താ ക്കുന്നതിനിടയിൽ അൽപ്പം ഗൗരവം വരുത്തി എല്ലാവരുടെയും മുഖത്തുനോക്കി ഒന്നു മുരടനക്കി. ' അപ്പോൾ, കുട്ടിയെ തങ്ങൾക്കിഷ്ടപ്പെട്ടു. ആസ്ഥിതിയ്ക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം ' എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി. അദ്ദേഹം കുറേക്കൂടി ഗൗരവക്കാരനായി, "ഞങ്ങൾ നല്ല തറവാടിത്തമുള്ള കുടുംബക്കാരാണ്. ഞങ്ങളുടെ സതികൾ പർദയില്ലാതെ പുറത്തിറങ്ങാറില്ല. ആ സ്ഥിതിക്ക് നാദിയായും പർദ ധരിക്കേണ്ടതായി  വരും. അത് എനിക്ക് നിർബ ന്ധമുള്ള കാര്യമാണ്." അറിവിന്റെ തലക്കനത്തെ തലോടി അദ്ദേഹം മറുപടിക്

കവിത ഇ നസീർ ഗാർസ്യ ധ്യാനയാനങ്ങൾ

Image
കവിത ഇ നസീർ ഗാർസ്യ  ധ്യാനയാനങ്ങൾ ധ്യാനപൂർണമീ നിമിഷം! അലിയുകയാണ് ഞാനിതിൻ അടരുകളിൽ പതുക്കെപ്പതുക്കെ പുറന്തോട് പൊട്ടി വിരിയും ഒരു സുഖദമാം പുഷ്പജന്മം പോലെ! ഇരുട്ടിന്റെ രമ്യഹർമ്മങ്ങളിൽ നിന്നും, വ്യാധിയുടെ പിടിമുറുക്കങ്ങളിൽ നിന്നും, പ്രശാന്തത തൻ വിഹായസ്സി ലേയ്ക്ക് കണ്ണ് തുറക്കുവാൻ! സ്വയം വലുതാകുവാൻ പായും  മരണ വേഗങ്ങളിൽ നിന്നും ഞാനകമേ നിറച്ചോരഹന്തതൻ മലിന ഗന്ധത്തിൽ നിന്നും പുനർജ്ജനിയായി, പുറത്ത് വരികയായി ഒരു പാൽപ്പുഞ്ചിരി- കടലലയായിതാ... നിറയുന്നു ! ശാന്തതയകമാകെ... തെളിയുന്നഷ്ടാംഗ മാർഗ്ഗം! മുൻപേ വഴികാട്ടുന്നു,  ഒളിമങ്ങാത്ത  താരാപഥം. വാക്കുകൾ നന്നായിരിക്കട്ടെ, "അഹിതം നമുക്കുള്ളതൊന്നും ചെയ്യായ്കയപരനോട്'' ജീവൻ പകരുവാനാവാത്ത, ഞാനെങ്ങനെ ജീവനെയെടുക്കേണ്ടൂ...? പനിനീർ മലരിതളുകൾ പൊഴിഞ്ഞു വീഴുകയാണ് ബോധത്തിൽ നിശ്ചല നിർമ്മലം, നിതാന്തം! നിരന്തര സംഘർഷമൊഴിഞ്ഞ ഭൂമിയായെന്റെ മാനസം... പാപസങ്കീർത്തനം! പാതയോരങ്ങൾ താണ്ടി മുഴങ്ങുന്നു ശരണത്രയം. ബുദ്ധം ശരണം,  ധർമ്മം ശരണം,  സംഘം ശരണമതിലൂടെ താണ്ടുക ജന്മ- ജീവിതമൊടുവിലത് പഞ്ചഭൂതങ്ങളായ്, പ്രകൃതിയിൽ വിലയമലിഞ്ഞലി- ഞ്ഞങ

കവിത. ടി മോഹനൻ അന്ത്യചുംബനങ്ങളില്ലാത്ത ശവങ്ങൾ

Image
കവിത. ടി മോഹനൻ അന്ത്യചുംബനങ്ങളില്ലാത്ത ശവങ്ങൾ നിന്റെ കൊട്ടാരത്തിലും, അവൻ വന്നിരിക്കുന്നു. എല്ലാവരേയും, ഒരു പോലെ കാണുവാൻ ഇന്നു നീ.. അരി വെപ്പുകാരന്റെ മുറിയിലെ - തടവുകാരനായി ഒന്നിച്ചുറങ്ങുന്നു. ഈ രാത്രിയുടെ നക്ഷത്രങ്ങളെ നീ വിശ്വസിക്കുക നാളത്തെ സൂര്യൻ, നിന്റെ കണ്ണുകളിലേക്ക് അരിച്ചിറങ്ങുമ്പോൾ ആകാശത്തെപ്പോലെ ഭൂമിയിലും ആകേണമേയെന്ന് പ്രാർത്ഥിക്കുക. ഭൂമിയിൽ, വാഴ്ത്തപ്പെട്ട ദൈവങ്ങളുടെ - കാവൽക്കാർ വീണു പോയിരിക്കുന്നു. നിന്നിൽ നിന്ന് , അപഹരിക്കപ്പെട്ട വെന്റിലേറ്ററിൽ ഞാൻ ഒരു ദിവസത്തെ രാജാവാകട്ടേ.. സ്വർഗ്ഗസ്ഥനായ പിതാവിനാൽ മാറ്റി നിർത്തിയ കനികളുടെ ഉടമസ്ഥനില്ലാത്ത നിന്റെ പൂന്തോട്ടം തുറക്കപ്പെട്ടിരിക്കുന്നു. സൂര്യനെക്കാൾ വെളിച്ചമുള്ള കൈകൾ നിന്നെ തഴുകുമ്പോൾ അവസാനമായി കണ്ണുകൾ തുറന്നു വയ്ക്കുക. പരമാണു വിന്റെ സഞ്ചാരപഥങ്ങളിൽ നിന്നോടൊപ്പം, ഞാനും വരുന്നു അന്ത്യചുംബനങ്ങളില്ലാതെ ശവങ്ങൾ നിറയുന്ന രാത്രിയിൽ ഏതു വയലുകളിലാണ് വിത്തുകൾ, പൊട്ടി മുളച്ച് നമ്മളിനിയും, കണ്ടുമുട്ടുന്നത്? ............................. ടി. മോഹനൻ കവി സാമൂഹ്യ പ്രവർത്തകൻ തുടക്കം മുതൽ ചെരാതിന്

കവിത തെരുവിലെദൈവങ്ങൾ - ശ്രീലത രാജു

Image
കവിത തെരുവിലെദൈവങ്ങൾ ------------------------------------- ശ്രീലത രാജു ഒരു വറ്റു ചോറിന് വകകയില്ലാതലയുന്ന ഒരുപാട് ദൈവങ്ങളുണ്ടിവിടെ... ചുണ്ടുകളുണങ്ങി, തൊണ്ട വരണ്ടു, ദാഹവേപഥു താങ്ങിടാതെ.... പൊരിവെയിൽ കൊണ്ടും കാലവർഷം നനഞ്ഞും, തലചായ്ക്കാനിടമെങ്ങുമില്ലാതലഞ്ഞും ഭൂമിയാം അമ്മക്ക് ഭാരമല്ലവരെന്നാൽ, ഭൂവിലെയരചന്മാർ - ക്കരുതാത്തവർ.... വിദ്യയുംവിത്തവും ഇല്ലാതലയുമ്പോൾ, ദുശ്ശകുനങ്ങളായ് മാറുമവർ കുളിയും നനയും ഇടവേളകൾ  തോറും വന്നെത്തും അതിഥികൾ മാത്രമാകാം .... ആരാന്റെ ഭോജ്യത്തിൽ ബാക്കിയായിടുന്ന അന്നം പോലുമെന്നും അമൃതമായുണ്ണുവോർ.. പലവുരു പശിയുടെ വിലയറിഞ്ഞ് തെരുവുകൾ ആലയമാക്കിയവർ... കൊതുകില്ല, മഞ്ഞില്ല, പേമാരിയുമില്ല, കൊതിതീരെ താരാട്ടും  കേട്ടതില്ല.... ഇല്ലായ്മകളേതു - മറിയാതെ, പറയാതെ ഉണ്മകൾ തീർക്കാൻ ശ്രമിക്കുവോരേ.... കരയുവാനായിരം കാരണങ്ങളെന്നാൽ, ചിരിതൂകി ജീവിതസത്യങ്ങൾ കാണുവോർ... അലയുന്ന തെന്നലിൽ ഇളകുന്ന അളകങ്ങൾ അറിയാതെ മാടിയൊതുക്കുമ്പോഴും... ഇല്ല സ്വപ്നങ്ങൾ,  ഒരുപുതുപുലരിതൻ കാഹളഭേരികൾ അറിയാതെ പോലും കിനാവിലെങ്ങും. ഒരു നാളിലാനാഥമാം തെരുവിന്റെയോരത്തി

മന:ശാസ്ത്ര വീഥി : മാനസിക സമ്മർദ്ദങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ

Image
ഡോ. അനിൽ പ്രഭാകരൻ.എം.ഡി   മാനസിക സമ്മർദ്ദം തുറന്നു തരുന്ന ജീവിതാവസരങ്ങ ളെക്കുറിച്ച് പ്രശസ്ത മനോരോഗ വിദഗ്ധനും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ.അനിൽ  പ്രഭാകരൻ എഴുതുന്നു                ഒ രുപാട് തരത്തിലുള്ള ജീവജാലങ്ങൾ  നി റഞ്ഞ താണ് ഈ ഭൂമി. എത്രയോ നാൾ ഭൂമിയിൽ ചുട്ടു പഴു ത്ത ചൂടായിരുന്നു. പിന്നെ തണുത്ത്,   കടലിൽ നിന്ന് പതുക്കെപ്പതുക്കെ എങ്ങനെയോ നമുക്കറിയാത്ത  ഒരു ജീവരൂപം  ഉണ്ടായി..   ജീവലോ ക ത്തെ  പ്രധാന ധർമ്മം ജീവികൾ വളരുക, എണ്ണത്തിൽ പെരുകുക  എന്നതാണ്. എന്തിനാണ് ഇവ വളരുന്നത്? പെരുകുന്നത്? നമുക്കറിയില്ല. മതത്തിന് മതത്തിന്റേതായ വിശദീ കരണം ഉണ്ട്. ശാസ്ത്രത്തിന് ശാസ്ത്രത്തിന്റേ തായ വിശദീകരണവും  ഉണ്ട്.  മനുഷ്യൻ ഇന്നും  ജീവന്റെ ഉത്പ ത്തിയെക്കുറിച്ച് ഇരുട്ടിൽ തപ്പുകയാണ്.                മനുഷ്യന്റെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.  വളരുന്നു,  പെരുകുന്നു. 'ഗ്രോ  ആൻഡ് മൾട്ടിപ്ലിക്കേഷൻ' ഒരു മാറ്റമില്ലാത്ത പ്രകൃതി നിയമമായി തുടരുന്നു. ഇതിനുള്ള ഒരു ജൈവീക ചോദന (ബേസിക് ഇൻസ്റ്റിൻക്ട്) നമ്മളിൽ എല്ലാവരിലും ഉണ്ട്. ജന്മം എടുക്കുന്ന നാൾ മുതൽ  അത് പല പല

ക്വാറന്റീൻ കവിത ഡി ബി അജിത്കുമാർ

Image
കവിത                         ക്വാറന്റീൻ              ഡി ബി അജിത്കുമാർ പറഞ്ഞതാരെന്നോർമ്മയില്ല ഏപ്രിലാണേറ്റവും ക്രൂരം * മരിച്ചവരുടെ മൗനം നിറഞ്ഞ യീ മുറിയിൽ ഓരോ നിമിഷവും നിന്റെ സന്ദേശം പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ. നീ  അങ്ങു ദൂരെ. പ്രതീക്ഷകളുടെ രണ്ടുകരകൾ സ്നേഹവും വാത്സല്യവും അതിരുകൾ മായ്ച രണ്ടു ഭൂഖണ്ഡങ്ങൾ. എങ്കിലും നീയും കുഞ്ഞും ഭീതിയോടെ ഒറ്റയ്ക്കങ്ങനെ..... മെസേജിൽ ഉറങ്ങുന്ന കുഞ്ഞു മുഖം അവളുടെ മയക്കം. ഒന്നു തലോടിപ്പോയി. എപ്പോഴെന്നറിവില്ല മരണത്തിന്റെ ഇരുണ്ട താഴ്‌വരയിൽ അവൾ വരച്ച മഴവില്ലിനെ സ്വപ്നം കണ്ടുറങ്ങിപ്പോയതാവാം. ഹോ, വീണ്ടും നരച്ച പകൽ ക്വാറന്റീനിൽ നിന്നും പുറത്തിറങ്ങാനാവാത്ത കടുത്തനിരീക്ഷണം ചുറ്റിലും ചാനലിൽ ഒരു പെൺകുട്ടി സുഭാഷിതത്തിന്റെ ലിഖിതരേഖ കാണാതെ പറയുന്ന വിഭ്രമം. വിശ്വാസത്തിന്റെ വിശുദ്ധിയിൽ കൈകോർത്തു നടക്കുവാൻ എന്നെയും ക്ഷണിക്കുന്നു. കുഞ്ഞെ, വിശ്വാസം പോലും നിന്നെ രക്ഷിക്കാത്ത ഈ കെട്ട കാലത്ത് ദൈവം എന്നേ മരിച്ചു മറ്റേതോ തെരുവിൽ.... ഉറക്കമില്ലാത്തതു കൊണ്ടാവാം വിശപ്പില്ല എങ്കിലും തീൻമേശയിൽ വിഭവങ്ങളൊരുങ്ങിക്കഴിഞ്ഞു. ഒരു തലയോട്ടി നിറയെ

CHERATHU AT A GLANCE WITH ACTIVITIES

Image
Cherathu Kerala It is an organization,  distinct structurally, functionally and ideologically from other NGOs. Its motto is Social Interest and Knowledge for emancipation.  Office Bearers: State Prime Coordinator Dr Nazeer E. Social Scientist MSC, PGDHE, PGDCAFC, PhD.  Functional units of Cherathu Kerala Chief Advisor:   Dr. Jayaprakasan KP 1. Literary Forum Coordinator: B Josekuttty. 2. Social Educational Forum.  Coordinator: Gopakumar CS  3. Health& Environmental Forum. Coordinator: Dr Joseph M Mony.  4. Human Rights Forum. Coordinator: Adv. KK. Mony.    Treasurer Dr.Priya H Coordinators are the Chairman at respective levels. Executive Members:   Rajani Kannur,  Sreeletha TR,   Viju Sankar,  Aswin Vijay.  MEMBERSHIP Apply in the membership form (Download from this link) https://www.allcounted.com/s?did=3oamznvyrmoah&lang=en_US Major activities 2011-  Success Plus Adolescence health Education, medical camps, Teachers Training programmes 2012- Sl

എം ടി യുടെ പണിപ്പുരയിൽ - ബി. ജോസ് കുട്ടി

Image
എം ടി  യുടെ പണിപ്പുരയിൽ ബി.  ജോസ് കുട്ടി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരുടെ കാലാതീതരായ  കഥാ പാത്രങ്ങൾ ചലച്ചിത്രത്തിന്റെ അഭ്രപാളികളിലേയ്ക്ക് പകർന്നാടിയ കഥ അര നൂറ്റാണ്ട് പിന്നിട്ട മുറപ്പെണ്ണ് എന്ന ആദ്യ എം ടി സിനിമ യുടെ വേളയിൽ ബി ജോസുകുട്ടി എഴുതിയ ലേഖനം ജീവിതത്തിലെ സമസ്ത വികാരങ്ങളും ലാവണ്യാത്മകമായി തൂലികയിലൂടെ വരച്ചിട്ട  മലയാളത്തിന്റെ പ്രിയ കഥാകാരന്റെ രചനകൾ വായനക്കാർ  ഹൃദയ ത്തോട്  ചേർത്ത് വെച്ചവയാണ്.  കലയും സാങ്കേതിക വിദ്യയും ഒന്ന് ചേരുന്ന സിനിമയെന്ന ജനപ്രിയ മാധ്യമ ത്തിലൂടെ എം ടി രചനകൾ അനുവാചകരിലെ ത്താൻ തുടങ്ങിയിട്ട് അമ്പത് സംവത്സരങ്ങളായി.  രൂപവാണി ഫിലിംസിന്റെ ബാനറിൽ ശോഭനാ പരമേശ്വരൻ നായർ നിർമ്മിച്ച്  എ. വിൻസന്റ് സംവിധാനം ചെയ്ത   മുറപ്പെണ്ണ് മികച്ച കുടുംബ ചിത്രം എന്ന പേരിൽ  ഖ്യാതി  നേടുകയും വിജയം വരിക്കുകയും  ചെയ്തു.  എംടിക്ക് ഏറെ പരിചിതമായ കഥയും കഥാപാത്രങ്ങളുമാണ്  മുറപ്പെണ്ണിൽ ആവിഷ്കരിച്ചത്. നാലുകെട്ടിന്റെ  മുക്കും മൂലയും നന്നായി മനസ്സിലാക്കിയിട്ടുള്ള എം ടി   കൊച്ചമ്മിണി എന്ന വള്ളുവനാടൻ മുറപ്പെണ്ണിനെ വിഷാദാർദ്രമായ കഥയാണ് സിനിമയിലേക്ക് പരിഭാഷപ്