Posts

Showing posts from 2021

Easy Psychology CBP apply now

Image
മനഃശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ വളരെ അധികമാണ്.  വിദ്യാർഥികൾ മാത്രമല്ല, വീട്ടമ്മമാർ വരെ മനഃശാസ്ത്രം ഇഷ്ടപ്പെടുന്നു Psychology Personality Development Basic Psychology Course  Basic counseling Course . വിവിധ മേഖകളിൽ ജോലിചെയ്യുന്നവർ അവരുടെ ജോലി ഫലപ്രദമായി കൈകാര്യം ചെയ്യുവാനും വ്യക്തിത്വ വികസത്തിനും വേണ്ടി മനശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നു അധ്യാപകർ ട്രെയിനർമാർ ബിസിനസ്സ് എക്സിക്യൂട്ടീവ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് കമ്പനി സെക്രട്ടറിമാർ സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ മനഃശാസ്ത്രം ജോലിയിലും സാമൂഹ്യ ജീവിതത്തിലും അറിഞ്ഞിരിക്കേണ്ടവർ ഇവർക്കെല്ലാം സഹായമായി ഇപ്പോൾ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈക്കോളജി Centre for Social Sciences Education and Research Thiruvananthapuram New batch admission started Hurry For details send mesaage CBP to 8281177404 Or write to directorcser@gmail.com 

എം സുബൈറിന്റ കഥ : സൈലൻസ്

Image
 സൈലൻസ് -കഥ- എം സുബൈർ                                                      "റോസ് മേരി "     "ഉം" "നീ കേൾക്കുന്നില്ലെ കാറ്റിൻ്റെ ഹുങ്കാരം?" അവൾ കണ്ണുകളടച്ച് അവൻ്റെ നെഞ്ചിനോട് കൂടുതൽ ചേർന്നു കിടന്നു . " ഇല്ല ... ഞാൻ നിൻ്റെ ഹൃദയതാളം മാത്രം കേൾക്കുന്നു." ഒന്നു നിർത്തി അല്പ സമയത്തിന് ശേഷം " എത്രയോ കാലമായ് കൊതിച്ച സാമീപ്യവും സുഗന്ധവും... അങ്ങ് പടിഞ്ഞാറ്റ് ചുഴലിക്കാറ്റ് ന്യൂനമർദ്ദത്തിൻ്റെ കരിമ്പടം പുതച്ച് തീരത്തോടടുത്തു കൊണ്ടിരുന്നു. അകത്ത് ആത്മാവു് ആത്മാവിലേയ്ക്ക് ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു. " ഞാനിന്നലത്തെപ്പോലെ ഓർക്കുന്നു അന്ന് നമ്മൾ ആദ്യമായ് കണ്ടത്.കറുപ്പിൽ ചുവന്ന പൂക്കളുള്ള ഹാഫ് സ്കർട്ടും ചുവന്ന ഷർട്ടുമിട്ട്  സ്റ്റെയർകെയിസിലൂടെ ഒരു വസന്തം കണക്കെ നീ:.... " പൂർത്തിയാക്കാത്ത അയാളുടെ വാക്കുകൾ ഒരു താരാട്ടു പോലെ തോന്നി. "എൻ്റെ വീട്ടിൽ വെച്ച് കണ്ട കാര്യമല്ലെ രുസ്തം, നീ പറയുന്നത് ? അതിന് എത്രയോ മുൻപ് എത്രയോ പ്രാവശ്യം ഞാൻ നിന്നെ കണ്ടിരിയ്ക്കുന്നു."     " അതേയോ?  "രുസ്തം അത്ഭുതത്തോടെ ചോദിച്ചു "    "ഉം " അവൾ മല

അനശ്വര നടൻ സത്യൻ : അരനൂറ്റാണ്ടിനിപ്പുറവും ജീവിക്കുന്ന ഓർമ്മകൾ. ലേഖനം. ബി. ജോസകുട്ടി

Image
മലയാള സിനിമയെ ജീവിത ഗാന്ധിയാക്കിയസിനിമകളിലെ ജീവിക്കുന്ന കഥാപാ ത്രങ്ങളിലൂടെ സത്യൻ ഇന്നും ജീവിക്കുന്നു. മരിക്കാത്ത അമ്പത് വർഷങ്ങൾ കാലത്തിന്റെ കറുത്ത മൂടുപടത്തിനപ്പുറം സത്യൻ എന്ന നടൻ അപ്രത്യക്ഷനായിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. എങ്കിലും ഈ ഡിജിറ്റൽ യുഗത്തിലും സത്യന്റെ അഭിനയ സിദ്ധി ഇന്നും പ്രേക്ഷകരിൽ അത്‌ഭുതമുളവാക്കുന്നു സ്നേഹ ബഹുമാനങ്ങളോടെ അംഗീകരിക്കപ്പടുന്നു. 1971 ജൂൺ 15 ന് സത്യൻ വേർപെട്ടു പോയപ്പോൾ അസ്തമിച്ചത് മലയാള സിനിമയിലെ ഉജ്വല സൂര്യനായിരുന്നു. അക്കാലത്ത് ഒരു ചലച്ചിത്രനടന് വേണ്ടുന്ന സൗന്ദര്യമോ നിറമോ ഉയരമോ സത്യന് ഉണ്ടായിരുന്നില്ല. പക്ഷേ അനേകം കഥാപാത്രങ്ങളിലൂടെ പരകായപ്രവേശം നടത്തി ആ വേഷങ്ങളെ അസാധാരണമാം വിധത്താൽ ഉജ്വലമായി അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും നൽകിയ കഥാപാത്രങ്ങൾക്ക് അവരുടെ വീക്ഷണത്തിനപ്പുറമുള്ള പൂർണത നൽകാൻ ഈ അതുല്യ നടന് കഴിഞ്ഞു. ദുർബലങ്ങളായ തിരക്കഥകളിലെ കഥാപാത്രത്തെപ്പോലും തന്റെ മാസ്മരിക അഭിനയ ശൈലിയിലൂടെ കരുത്തുറ്റതാക്കാൻ ഒരു പക്ഷേ ഇന്നുവരെ സത്യനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് വസ്തുത. എത്രയെത്ര വ്യത്യസ്ഥ കഥാപാത്രങ്ങൾ അവയൊക്കെയും അന്യോന്യബന്ധ

കവിത : ലക്ഷദ്വീപ് ആർ.ബിജു

Image
ലക്ഷദ്വീപ് കവിത ആർ. ബിജു  കടലാൽ തീർത്ത അതിര് മുറതെറ്റാത്ത ഋതുക്കൾ തിരയിളക്കത്തിൻ്റെ നിലയ്ക്കാത്ത നാദം പച്ചയും നീലയും പവിഴവും എളിമയും തെളിമയും ചെറു ചിരികളും  പക്ഷെ, ചുഴലിക്കാറ്റ് കഴിഞ്ഞ് വർഷകാലം വരവടുത്തപ്പോൾ ലക്ഷദ്വീപുകളിൽ നല്ലതല്ലാത്തതെന്തോ! വാക്കുകളിൽ ഒരുപാട് വിങ്ങലുകൾ..... അവസാനം ഭയം അവിടെയും എത്തിയോ ! തെളിഞ്ഞ കടലും നിറമുള്ള ആകാശവും ഇപ്പോഴവിടെ ഇല്ലേ! കടൽ വല്ലാതെ ഇരുണ്ട് ഇരമ്പുന്നുണ്ട്. ആകാശത്തിൽ ആദ്യമായ് കഴുകൻ പറന്നു. മഹാമാരിയിൽ  മരണം കരഞ്ഞു. കടൽ കടന്നെത്തിയതോ നായ്ക്കളും കുരകളും. വലിഞ്ഞു മുറുകിയ മന്ത്രങ്ങളും വിളറി വെളുത്ത ഭസ്മക്കുറികളും. മരണനൃത്തച്ചുവടുകൾ വച്ച് അവർ കരയിലേക്ക് ഇറങ്ങി വന്നു. ആരാണിവർ! വലിയ കച്ചവടക്കാരത്രേ. അവരുടെ കയ്യിൽ വലിയ ചൂണ്ടയും തോട്ടയും കെണിയുമുണ്ടെന്ന്. അവർ രാജ്യവും രാജാവുമത്രേ. മൂന്നാം നാൾ വാതിലിൽ മുട്ടി വിളിച്ച് അവർ പറഞ്ഞു നാവടക്കണം മുട്ടുകുത്തണം നടുവളയ്ക്കണം. മക്കളെക്കാണാൻ മറുകര പോകാൻ സമ്മതപത്രം വേണമെന്ന്. വച്ചുനീട്ടിയ ശാസനപത്രികയിൽ ഒപ്പിടണമെന്ന്. അവർ വീണ്ടും പറഞ്ഞു, നിൻ്റെ നാട് നിൻ്റെ സ്വാതന്ത്ര്യം നിൻ്റെ ജീവിതം അത് ഇന്നലെ തീർന്നു. ബ്യൂറോക്രാറ്റും സൂട് കേസും

മാടമ്പ് സർഗാത്മകതയുടെ വേറിട്ട അദ്ധ്യായം

Image
മാടമ്പ്  ലേഖനം - ബി. ജോസുകുട്ടി  ബി.ജോസുകുട്ടി *മാടമ്പ് സർഗാത്മകതയുടെ വേറിട്ട അധ്യായം* മലയാള സാഹിത്യ ലോകത്തിന്റെ ചരിത്രവഴിയിൽ നവീനതയുടെ പാദമുദകൾ അടയാളപ്പെടുത്തി കടന്നുപോയ എഴുത്തുകാരനായിരുന്നു മാടമ്പ് കുഞ്ഞുകുട്ടൻ. സാഹിത്യത്തിലെ ഒരു ഇസങ്ങൾക്കും വഴങ്ങാതെ തനതായ പ്രത്യയ ശാസ്‌ത്രം രൂപപ്പെടുത്തിയ എഴുത്തുകാരൻ. പ്രമേയസ്വീകാര്യതയിലും ശൈലീനിർമ്മിതിയുടെ കാര്യത്തിലും ഭാഷാസവിശേഷതയുടെ വിപ്ലവാത്മകമായ സമീപനത്തിലും മാടമ്പിന്റെ കയ്യൊപ്പ് പ്രകടമായിരുന്നു. തന്റെ കൃതികളിലും അപൂർവ്വമായ രചനാശൈലി അദ്ദേഹം ഉൾക്കൊണ്ടു. പ്രഥമ കൃതിയായ അശ്വത്ഥാമാവ് എന്ന നോവലിലൂടെ അതെല്ലാം അടയാളപ്പെടുത്തുകയും ചെയ്തു. ഓ.വി.വിജയൻ, വി കെ എൻ എന്നിവർക്കു ശേഷം ഭാഷയെ തന്റെ വരുതിക്കു കൊണ്ടുവന്ന എഴുത്തുകാരനായി അദ്ദേഹം പരിണാമപ്പെട്ടു. തുടർന്നുള്ള എല്ലാ രചനകളിലും തന്റെ രചനാ വിശ്വാസ സംഹിതകളിൽ നിന്നും പിന്മാറിയില്ല. മറ്റു കൃതികളായ ഭ്രഷ്ട്, മഹാ പ്രസ്ഥാനം, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, പോത്ത്, കോളനി, മാരാരാശ്രീ, അവിഘ്നമസ്തു, പുതിയ പഞ്ചതന്ത്രം, സാധനാലഹരി, ദേവഭൂമി, സാരമേയം എന്നിവയിലെല്ലാം തന്നെ അനുവാചകരെ കേവല കാൽപ്പനികതയ്ക്കപ്പുറം ബൗദ്ധികമായ ഒ

ആത്മ ദാഹങ്ങൾ - കവിത ഇ നസീർ

Image
ദൂരെയല്ലാ,                                                ആത്മസുഹൃത്ത്... അരികിലുണ്ടവൻ ആത്മഗതങ്ങളറിയുന്നവൻ.. ഇരുണ്ട കാലത്തിൽ, വഴികളെല്ലാമനാഥമാകുമ്പോൾ പച്ചമരക്കൊമ്പിലും ഭീതി-  ഫണം വിടർത്തുമ്പോൾ, മുഖ കാഴ്ചകൾ മറച്ചും, ശ്വാസം സ്വയം ശ്രവിച്ചും,                                      സമയം നിശ്ചലമായ ദിക്കുകളിൽ                  മിഴിച്ചും, മഞ്ഞുകട്ടപോലെ സ്വയമുറഞ്ഞും, നിറംകെട്ട രാത്രികൾ                      സ്വപ്നങ്ങൾ തട്ടിപ്പറിച്ചും                  ഭൂതകാലത്തിൽ നാം                                                    സ്വയം വിവസ്ത്രരാകുന്നു , ഇത് കാലം!                                                                ആത്മ മിത്രമാരെന്ന്, പരതുമ്പോൾ,              പിന്നിൽ വന്നു, ബലമായി ചുമലിൽ കോരിയെടുക്കുമാ കൈകളാണെന്റെ        ധൈര്യം. ഇന്ന് നാം തേടുന്നതനുനിമിഷം. തരിക നീയെനിക്ക് ഒരു ആർദ്ര മന്ദസ്മിതം, നിറഞ്ഞ മനസ്സോടെ... കനലാഴങ്ങളില്ലിനി, കവിത കുരുക്കുന്ന ഇളം മാഞ്ചില്ലകൾ...ചവണ്ട തളിരിലകൾ കടിച്ച്, ചിരിക്കാം സ്വയം കൃതാർത്ഥരായി.  നമ്മൾ...                                                                 കാലത്തെ തിട

വാക്സിനേഷൻ - ചരിത്രവും പൗര ധർമ്മവും

Image
 വ​സൂ​രി​യു​ടെ വൈ​റ​സു​ക​ളെ മ​നു​ഷ്യ​രി​ൽ നി​ക്ഷേ​പി​ക്കു​ന്ന രീ​തി ഒ​രി​ക്ക​ൽ ലോ​ക​മെ​ങ്ങും വ്യാ​പി​ക്കു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ന്ന് ഭൂ​മു​ഖ​ത്തു​നി​ന്നു​ത​ന്നെ വ​സൂ​രി അ​പ്ര​ത്യ​ക്ഷ​മാ​കും. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ ര​ണ്ടേ​കാ​ൽ നൂ​റ്റാ​ണ്ടു മു​ന്പു പ​റ​ഞ്ഞ​ത്. അ​തു​ത​ന്നെ സം​ഭ​വി​ച്ചു. 1980 മേ​യ് എ​ട്ടി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ​സൂ​രി​യെ നി​ർ​മാ​ർ​ജ​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.  ക​ഥ​യു​ടെ സ​സ്പെ​ൻ​സ് ആ​ദ്യം പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, അ​ത​ങ്ങു പ​റ​യു​ക​യാ​ണ്. വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​ന്പാ​ദ്യ​മു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച, ഇ​ക്കാ​ല​ത്ത് പ​ല​രും മ​ണ്ട​നെ​ന്നു വി​ളി​ക്കാ​നി​ട​യു​ള്ള ഒ​രു മ​ഹാ​ന്‍റെ ക​ഥ​യാ​ണി​ത്.  കു​റ​ച്ചു​കൂ​ടി തെ​ളി​ച്ചു പ​റ​യാം. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​നാ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന ഒ​രു മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ. അ​ദ്ദേ​ഹ​മാ​ണ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​ത്.  20-ാം നൂ​റ്റാ​ണ്ടി​ൽ മാ​ത്രം മൂ​ന്നു കോ​ടി മ​നു​ഷ്യ​രു​ടെ ജീ​വ​ന​പ​ഹ​

കഥ വിട വിജയാ ശാന്തൻ കോമള പുരം

Image
 കഥ           വിട കഥ - വിജയാ ശാന്തൻ കോമള പുരം  ബാലാർക്കൻ പതിവു പോലെ ഉദിച്ചുയരുന്നുണ്ടെങ്കിലും ആ പ്രഭയ്ക്ക് ഒരു മങ്ങൾ... പ്രപഞ്ചമാകെ മൂടി കെട്ടിയ പോലെ.... വൃക്ഷലതാദികൾ നിദ്രവിട്ടുണരാൻ മടിക്കുന്നതു പോലെ.... പാടാൻ മറന്നതു പോലെ കുരുവിയും മൈനകളുമൊക്കെ വൃക്ഷശാഖകളിൽ മൗനമായിരിക്കുന്നു. പോറ്റമ്മയായ ഭൂമിയുടെ മുഖകമലം കാർമേഘത്താൻ മൂടികെട്ടിയ ഒരു ആവരണം തന്നെ കാണാം... എന്നെ പോലെ ഭൂമി അമ്മയും വിലപിക്കുകയാണോ ...? എനിക്ക് ജന്മം നൽകിയ അമ്മയും പോറ്റമ്മയും അവിടുന്നു തന്നെയല്ലേ....? അതാ....എന്റെ ആശ്വാസം.      ഞാൻ എങ്ങോട്ടു പോയാലും അമ്മയുടെ മടിത്തട്ടിലാണല്ലോ ....? അമ്മേ.... ഭൂമിമാതാവേ... എല്ലാവരേയും കാത്തു കൊള്ളേണമേ... അമ്മേ ... എനിക്ക് അവിടുന്നല്ലാതെ ആരാണുള്ളത് .....? അമ്മേ... ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. എന്നെ ചൊല്ലി മകന്റെ കുടുംബ ജീവിതം തകരാൻ പാടില്ല... ഇനിയും ഇവിടെ നിന്നാൽ ....എന്തെങ്കിലുമൊക്കെ പറഞ്ഞാലോ...? നാക്കിന് എല്ലില്ലാത്തതല്ലേ...? ഞാനൊരു മനുഷ്യ സ്ത്രീയുമല്ലേ...? എല്ലാ ദുഃഖങ്ങളും പങ്കിലൊതുക്കി സന്തോഷത്തോടെ കഴിഞ്ഞു... ഇപ്പോൾ അതിന് കഴിയുന്നില്ലമ്മേ....     ചന്ദ്രമോഹൻ ഗൃഹസ്ഥനായപ്പോൾ പല സ്വപ്നങ്ങ

മൽസ്യ സ്നാനം കവിത ബി.ജോസുകുട്ടി

Image
മൽസ്യ സ്നാനം കവിത ബി ജോസുകുട്ടി പെരുമഴക്കാലത്ത് പെരുന്തണുപ്പിൽ പുഴക്കടവിലൊരു മത്സ്യപ്പെണ്ണ് നഗ്നയായിരിക്കുന്നു. അവളുടെയുള്ളിലപ്പോളൊരു ചൂണ്ടക്കൊളുത്ത്. ജലജാലകക്കാഴ്ചകളിൽ ഒരു മത്സ്യകന്യക കാവലാൾ. ഓളങ്ങൾ പൊതിഞ്ഞു പിടിച്ച ചിതാഭസ്മക്കുടത്തിന് കുമിളകൾ കൊണ്ട് ജലത്തൂണുകൾക്കു മേൽ കോട്ട പണിയുന്ന നീരാളിക്കൈകൾ ഇര വിഴുങ്ങാനൂഴം കാക്കുന്നു. ചൂണ്ടക്കൊളുത്തിലെ ആത്മസമാധി പോൽ. ഓരോ ചൂണ്ടക്കൊളുത്തും വലക്കണ്ണികളും വൻകരകളിലേക്കുള്ള തീർത്ഥാടനം. മത്സ്യജന്മം തന്നെ ചൂണ്ട വലകളിൽ കുടുങ്ങാനെന്ന് മഹദ്വചനം. മുക്കുവ ജാതകത്തിൽ ജനിതകരേഖമായി എഴുതപ്പെട്ടത് മത്സ്യവഴികളുടെ റൂട്ട് മാപ്പ്. ചാകര മേളയ്ക്ക് കാക്കുകയാണ് ഓരോ ഝഷ ജന്മവും അതിനായി കുളിച്ചു കേറാൻ പുന:പ്പിറവിയുടെ ബോധ സ്നാനത്തിന് കടലിന് കപ്പം കൊടുക്കുന്നു. ഉടലിൽ ഉപ്പുപുരട്ടി കരയിലഗ്നി സ്നാനത്തിന് കനവിന്റെ കനലൊരുക്കുന്നു

മരിച്ചവന്റെ അപരൻ കവിത - നിബിൻ കള്ളിക്കാട്

Image
 മരിച്ചവന്റെ അപരൻ --------------കവിത------------- ഇനിയും തിരിച്ചറിയപ്പെടാനാകാത്ത ആ ഒരേയൊരാൾ, അത് ഞാനാണ് മരിച്ചവനുള്ള മൂടുപടമെന്നെ പുതപ്പിക്കുന്നതിനു മുൻപ് വീണ്ടും ചിലർ ഞാനാരെന്ന് തിരയുകയാണല്ലോ ... കർമ്മകാണ്ഡം തിരയുന്നവരോട് , പിച്ച തെണ്ടുവാൻ കൂട്ട് വരുന്നൊരൊച്ഛന്റെ വ്യാധിക്ക് ഔഷധം വാങ്ങാനിറങ്ങി ഇവിടെ വീണുപോയ അന്ധനാം പുത്രൻ.. ജീവിതകാണ്ഡത്തിലുയിരിന്റെ പാതിയാം പ്രിയ പത്നിതൻ ജഢവും ചുമന്നകന്ന ഇടനെഞ്ചിലെ പൊള്ളുന്ന രൗദ്രത്തിൻ കനൽച്ചൂട് ഇന്നും കണ്ടേക്കാം... ജന്മകാണ്ഡം തിരയുമ്പോൾ , ആളൊഴിഞ്ഞ തെരുവിലനാഥർക്കുള്ള പൊതുശ്മശാന ഭൂമിയിൽ നിന്നുള്ള അതിരൂക്ഷഗന്ധം വമിച്ചേക്കാം ... തിരിച്ചറിയൽ വിലാസമാണെങ്കിൽ, തീ തിന്ന കുടിലിന്റെ വരാന്തയിൽ ദു:ഖഗോപുരത്തിന്റെ ഉച്ചിയിലെന്നോണം വിശന്നു കരയുന്ന പൈതലിന്റെ നാദം നിങ്ങൾക്ക് വഴികാട്ടിയായേക്കാം ... അടയാള ചിഹ്നമായ് ചൊല്ലുവാൻ, വഴിവക്കിലായ് കൂടെപിറപ്പിന്റെ ചുടലയിൽ റാന്തലുമേന്തി തെരുവിലേക്ക് നോക്കി - ചിലമ്പുന്ന ഭ്രാന്തിയാം അമ്മതൻ മിഴികളിൽ അളവില്ലാതെ കണ്ണീർ ധാരയും കാണാം .. അന്ത്യകർമ്മങ്ങൾക്കായി കുലഗോത്രവും തിരക്കേണ്ടെന്ന് ചിലർ , ഇനി മരിച്ചവനും ബോധ്യപ്പെടുത്താനാകില്ലല്ലോ, അല്ലെ

തലയിണ കഥ അബു ജുമൈല

Image
  തലയിണ   "തീരാറായില്ലേ കുഞ്ഞേ? നീ വിളക്കണച്ചിട്ട് വേണം എനിക്കൊന്ന് ഉറങ്ങാൻ. വെളുക്കും മുൻപ് ഉണർത്തിയതാണ് നീയെന്നെ....."         പാത്രം കഴുകി വെയ്ക്കുമ്പോൾ  വയസ്സൻ തടി ഷെൽഫ് അവളോട് പറഞ്ഞു.  "  ദാ തീർന്നു. " അവൾ വേഗം ജോലി തീർത്ത് ളക്കണച്ച് മുറിയിലേയ്ക്ക് നടന്നു. "ങാ. വന്നോ?"അവൻ ചോദിച്ചു. "നല്ല ജോലി ആയിരുന്നു അല്ലേ? ഞാൻ ശബ്ദം കേട്ടു." "ങും, രാവിലെ ഞാൻ പോയപ്പോൾ മുതൽ ഉള്ളതെല്ലാം കൂടികിടപ്പുണ്ടായിരുന്നു " "എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. ഇനി കിടന്നുറങ്ങു " അവൻ സ്നേഹ പൂർവ്വം പറഞ്ഞു.അവൾ കുരിശു വരച്ച് പ്രാർത്ഥിച്ചു. "കർത്താവായ ദൈവമേ, സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ" പിന്നെ മുഖം തലയിണയിൽ ചേർത്ത് വെച്ച് കിടന്നു.അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു. "ഇന്നെങ്കിലും കരയാതെ ഉറങ്ങൂ, ഞാൻ കാവലുണ്ട്." അവൾ ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ തലയിണ പുതപ്പിനോട് പറഞ്ഞു. "നീ അവളുടെ ദേഹത്തോട് ഒന്ന് കൂടി ചേർന്നു കിടന്നോളൂ. മഴ പെയ്യുന്നുണ്ട് " ആ സമയം അടുത്ത മുറികളിൽ നിന്നും ഉയർന്നിരുന്ന കൂർക്കം വലി ഉച്ചസ്ഥായ

മാരിമറയായ മഴവില്ല്

Image
 കവിത ഇ. നസീർ മായുന്നില്ല മഴവില്ലുകൾ മനസ്സിലങ്ങനെ കുലച്ചു നിൽക്കുന്നു.. പലതിലായി നിറങ്ങളേഴും പകുത്ത് നൽകിയങ്ങനെ നിറഞ്ഞു നിൽക്കുന്നു...മഴയത്തും മായാതെന്നെ                                ഭ്രമിപ്പിക്കുമൊരാകാശമായി! ഇരുട്ട് വീണുകൊണ്ടിരിക്കുമ്പോൾനി ന്റെ ചുണ്ടിലെ വയലറ്റ്   മസൃണത കവിളിൽ പടർന്ന ചുവപ്പ് രാശിയും അകത്തിട്ട് ഞാൻ പെരുക്കുന്നു. അകമേ കിനിയുന്നു,                            നെഞ്ചകം മൃദു മെത്തയാകുന്നു. അരികിലറിയുന്നു ഉയർന്നു താഴുമാ ശ്വാസം! നീല മേഘമായി പുണരുന്നു,                തീ പിടിക്കും വിരലുകൾ, നഖച്ചാന്തായി ചുവപ്പ്‌,                      ഹരിതാഭ മായാത്ത                              മലയുച്ചികൾ.. മഞ്ഞത്തീയുമായി വഴിയരികിലെ പവിഴമല്ലിയിലെ, ചില്ലയിലെ, ചെറു കുരുവിച്ചുണ്ടിലെ തേൻ തരിയായി നുണഞ്ഞ സൗഹൃദം... അടർത്തിയെടുത്തോരോറഞ്ചല്ലി,തൊണ്ടിപ്പഴ ചുണ്ടടരുകളിൽ ഊറി യിറങ്ങുന്നു  പ്രാണനായ്..              ഹാ!                                                          കണ്ണിൽ വന്നിറങ്ങുന്നു താഴ്‌വര.        എന്റെ ഭൂമിതൻ കമാനമായി,        നിൽക്കയാണിപ്പോഴും.                         മഹാമാരിക്കു മുന്നിലും മഴവില്ല്