Posts

Showing posts from March, 2023
Image
  എഴുതേണ്ടത് കവിത                           എം എ ബിന്ദു ഇനി മുതൽ എല്ലാ അമ്മമാരും എല്ലാ ദിവസവും രാത്രി മറക്കാതെ ആ ദിവസത്തെ അടയാളപ്പെടുത്തി വയ്ക്കണം എപ്പോഴാണ് മക്കൾക്ക് വായിക്കാൻ കൊടുക്കേണ്ടത് എന്നറിയില്ലല്ലോ. അവർ ചിലപ്പോൾ നിങ്ങളുടെ ഹൃദയം കീറി മുറിച്ചു കൊണ്ട് നിങ്ങളുടെ ജീവിതത്തിൻ്റെ കണക്ക് ചോദിക്കും....... ആ വേദനയിൽ ബോധം നശിക്കുന്നതിൻ മുൻപ്....... അവർക്ക് വായിക്കാൻ കൊടുക്കണം. കൈ വിറക്കാതെ മനസ്സു പതറാതെ കത്തിയെടുത്ത് നിങ്ങടെ നെഞ്ചിലേക്ക് കുത്തിയിറക്കി ജീവനെടുക്കും മുൻപ് തോട്ടിലെ വെളളത്തിൽ മുക്കിപ്പിടിച്ച് അവസാന ശ്വാസവും നിലച്ചെന്ന് ഉറപ്പാക്കും മുൻപ് ആ നിമിഷത്തിൻ മുൻപെങ്കിലും അവർക്ക് വായിക്കാൻ കൊടുക്കണം കാലുറക്കാതെ മനസ്സുറക്കാതെ മേഘങ്ങളെ പോൽ പറന്നുയരാൻ പായുന്ന അവരെ കൈയ്യാമം വച്ച് കൊണ്ടു പോകുമ്പോൾ നെഞ്ച് തകർന്ന് സ്വയം കയർത്തുമ്പിലാടും മുൻപ്........ നിശ്ചയമായും വായിക്കാൻ കൊടുക്കണം പ്രണയ പാശത്തിൽ കുടുങ്ങി ഒരു തീപ്പെട്ടിക്കൊള്ളിയിൽ ഒടുങ്ങി.... ചിതയിലേക്ക് എടുക്കും മുൻപ്...... പ്രണയിനിയുടെ ജീവനെടുത്ത് കാരാഗൃഹത്തിലേക്ക് പോകും മുൻപെങ്കിലും അവർ വായിച്ചിരിക്കണം കടമ നിറവേറ്റാൻ കർത്തവ്യ ബോധത്താൽ കൊണ്

ദീപനാളം കഥ ഇ നസീർ

Image
  ദീപനാളം       കഥ   ഇ നസീർ  ഇങ്ങു ദൂരെയാണ് ഞാൻ. എങ്കിലും മനസ്സ് നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യും. പ്രതിസന്ധികൾ പിടിവിടതെ മുറുക്കുന്ന ദിവസങ്ങളിൽ മനസ്സ് വല്ലാതെ അസ്വസ്‌ഥമാകും. സന്ധ്യ ആകുമ്പോൾ അവിടെ വിളക്ക് തെളിച്ചിട്ടുണ്ടാവും എന്നു മനസ്സിൽ കരുതും. മകൾ അയക്കുന്ന തെളിഞ്ഞ ദീപനാളത്തിന്റെ പടം  വന്നോ എന്നു നോക്കും. ഇപ്പോൾ പലപ്പോഴും ആ പതിവ് തെറ്റുന്നു. അസ്വസ്ഥതകൾ ഒരു വ്യാധി പോലെ അവളുടെ മനസ്സിലും പടരുന്നുണ്ടാവാം പിന്നെ മുൻപ് മകളയച്ച ചിത്രം എടുക്കും. വലുതാക്കി അത് മനസ്സ് നിറയെ കാണും. സ്ക്രീനിൽ അതിന്റെ ചിത്രം പകർത്തി മകൾക്ക് അയക്കും. അപ്പോൾ അവൾ ക്ഷമാപണമെന്ന പോലെ തിരിച്ചും അയക്കും. അതിലൂടെ ഞങ്ങൾ പരസ്പരം പറയാതെ ഒരു പാട് കാര്യങ്ങൾ പറയും. ഇരുട്ടിനു കനം കൂടുമ്പോൾ നാളം തനിയെ അണഞ്ഞിട്ടുണ്ടാവാം.