Posts

Showing posts from April, 2022

പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ

Image
  പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ  ഒരുമിച്ചു വഴി ചോദിച്ച മൂന്നു പേർ പോസ്റ്ററിൽ കിടന്നുറങ്ങുമ്പോൾ രണ്ട് ബക്കറ്റ് പശതുരിശിട്ടിളക്കി സുനിൽ മാലൂർ ഞങ്ങളെ വിളിച്ചുണർത്തി പുളിച്ച കണ്ണിൽ പള്ളിപ്പാട് ബിനു സൈക്കിളിൽ കയറി എല്ലാ വഴികളും അറിയാവുന്നവർ എന്നും അണികളായിരുന്നല്ലോ? പശയിൽ താഴ്ന്നിറങ്ങിയ ഞങ്ങളുടെ വിരലുകൾ മതിലിൻ്റെ പൊക്കത്ത് മരിച്ചവൻ്റെ നെഞ്ചത്ത് ഭാര്യേം, മക്കളേം കെട്ടിപ്പിടിച്ചു റ ങ്ങി യവൻ്റെ മുഖം പതിപ്പിച്ചു. അടരുന്ന ചുവരുകളിൽ ആകാശവും ഭൂമിയും വരച്ചു അഞ്ചു ഭൂഖണ്ഡങ്ങളിൽ സമുദ്രത്തെ നോക്കി ഇരുട്ടിലെ വെളുത്ത ഭിത്തിയിൽ ആത്മാഭിമാനത്തിൻ്റെ നിറം പകർന്നു. അരി വാളിൽ പറ്റിപ്പിടിച്ച നെൻ മണി കലപ്പയ്ക്കു ചുറ്റും, വയലുകളിലിരുന്ന് കിളിർത്തു പക്ഷികളായി പറന്ന ദിക്കുകളിൽ നട്ടുനനച്ച ഞങ്ങളുടെ സംശയങ്ങൾ ആ രാത്രിയും ഉറങ്ങാതെ നേരം വെളുപ്പിച്ചു.
Image
  അമ്മ   കവിത     ശ്രീകുമാരൻ തമ്പി അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ? ഉണ്മയെപ്പറ്റി ഞാൻ പാടും? ആ സ്നേഹദുഗ്ധം  നു കരാതെ യെങ്ങനെ  നന്മയെപ്പറ്റി ഞാൻ പാടും? കണ്ണിലിരുൾവന്നു മൂടുന്നനേരത്ത് കാഴ്ചയാകുന്നിതെന്നമ്മ വീഴ്ചയിൽനിന്നെന്നെ വീണ്ടുമുയർത്തുവാൻ കാണാക്കരംനീട്ടുമമ്മ പാഴ്ക്കുണ്ടിലേക്കെന്റെ പാദം ചലിക്കുമ്പോൾ പാടില്ലെന്നോതുന്നെന്നമ്മ    പാതിരാനോവിൽ ഉറങ്ങാതെ മാഴ്കുമ്പോൾ താരാട്ടായ് മാറുന്നെന്നമ്മ. അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ ഇമ്മഹിയെപ്പറ്റി പാടും? അമ്മയും ഭൂമിയുമൊന്നെന്നൊരദ്വൈത- സംഗീതമാകട്ടെൻ ജീവൻ നോവുമോരോ മാതൃചിത്തത്തിലും ശാന്തി- ദൂതായ് തുടിക്കട്ടെൻ ഗാനം. എന്നമ്മ, നിന്നമ്മ,യന്യന്റെയമ്മയെ ന്നില്ലല്ലോ; സർവമൊരമ്മ!

പെരിയാറിലെ മരങ്ങൾ

Image
  പെരിയാറിലെ മരങ്ങൾ                       കവിത   നസീർ ഇ   ജലപരപ്പിൽ നിന്നും അവസാന   കൈകളുമുയർത്തി നിൽക്കുന്നു,       കരിമരങ്ങൾ!                                                             ഇല്ല! ശാഖോപ ശാഖകൾ.                             പത്രങ്ങൾ എന്നേ ചിറകറ്റു                         പോയവർ.  ഒടിഞ്ഞു തൂങ്ങുന്ന കൈക്കുടന്നയിൽ,   ഒരുപാട്ടുകാരൻ കിളിയുടെ കൂടിരിക്കുന്നു.   ചിന്തകൾ സ്ഫുടം ചെയ്തെടുത്തെത്ര നാളായി   നോമ്പ് നോക്കുന്നു.  വാക്കുകൾക്കതിരിടുന്ന പൂവാകകൾ,     വാക്കുകൾ കതിരിടുന്ന പൂമേടുകൾ!         പവിത്രത തൊട്ടെടുത്ത്, മലയുച്ചിയിൽ-         നിന്നും ധാര ധാരയായി ഒഴുകും         നീർച്ചാലുകൾ, ഒന്നു ചേർന്ന്  പെരിയ-   ഒരാറൊഴുകുന്നു, പെരിയാറൊഴുകുന്നു,                   അങ്ങ് പശ്ചിമാംബരം വരെ.  ഓരോ തരുവിനും തൃണത്തിനും പേരിട്ടു,         എല്ലാം നിറയ്ക്കുന്ന അന്നപ്രദായിനി.     ചരിത്രരഥ്യയിൽ നീ ഒരു മാപ്പ് സാക്ഷി.               വ്യാഘ്ര രേഖകൾ, അടയാളവാക്കുകൾ.   വെള്ളിലവ് പോലൊരു തരുസുന്ദരി,                   കാടിന് നാണമാകുന്നു.                                 കന്മദഗന്ധം ചൂഴുന്ന ആനച്ചാൽ!         ജീവരൂപത്തിൻ അ