Posts

Showing posts from May, 2018

മഞ്ഞ്

മഞ്ഞ് മഞ്ഞ് വീണ വഴിയിൽ ഒരു മഞ്ഞ് വീണ പുലരിയിൽ തനിയെ ഞാൻ തിരയും എന്റെ സ്നേഹ വൈഡൂര്യം (2 ഒരു മലകയറ്റ മിറങ്ങി.,,ദൂരെയ്ക്ക് പിരിയുന്നേരം, ആ കണ്ണുകളിൽ കണ്ട മത്താപ്പൂ.. കരളിൽ പിടഞ്ഞ സ്വപ്നങ്ങൾ  (മഞ്ഞ്.. ആർദ്രമാം ഏതോ ഈണം വഴിയറിയാതുഴറിയ മുരളികയോ.. മൃദു മന്ദഹാസം പോലും മായ്ക്കും കാലം വഴിപിരിയും കാട്ടാറിൻ കൈകളായി.. (മഞ്ഞ് ... തേടുന്നൂ ഏകനായി, തേടുന്നു മൂകമായി വഴിയിൽ പങ്കിട്ട പാഥേയം,.. എവിടെയാണു നീ... യെവിടെയാണ് മഞ്ഞു തുള്ളികൾ കാത്തിരിക്കുമീ പുലരിയിൽ (മഞ്ഞ്...

എഡിറ്റോറിയൽ

Image
എഡിറ്റോറിയൽ പ്രിയ സുഹൃത്തുക്കളെ നാളുകൾക്കു ശേഷം സമയം  ഈ മാഗസീനിലേയ്ക്ക് നമ്മൾ തിരികെ എത്തിയിരിക്കുന്നു. ജീവിതം കടുത്ത ഉത്തര വാദിത്തങ്ങളുടെയും നിസ്സഹായതയുടെയും ഒക്കെ തനിയാവർത്തനങ്ങളായി കടന്നു പോകുമ്പോൾ  ഓർമ്മ ചെപ്പും എവിടെയോ വെച്ചു മറന്നു പോയേക്കാം എങ്കിലും കാലം  കരുതി വെച്ച ഈ പച്ചപ്പിലേയ്ക്ക്  തിരികെ വന്നല്ലേ പറ്റു. ഇവിടെ ആളൊഴി ഞ്ഞ ഒരു കൽബഞ്ചിൽ നമുക്കിരിക്കാം. സമയം ഒരിക്കലും വൈകിയിട്ടില്ല. എല്ലാം അതാതിന്റെ സമയത്ത് തന്നെ നടക്കും . നമുക്ക്  പരസ്പരം കാണാം. സംസാരിക്കാം. സമയം  ഇ മാഗസിൻ നമ്മുടെ  പൊതു  ഭൂമികയാണ്. എഴുതാം വായിക്കാം. ഒരുമിച്ചു  നിൽക്കാം. സൃഷ്ടികൾ  ക്ഷണിക്കുന്നു. Samayamemagazine എന്ന് Google ചെയ്യൂ  സ്നേഹപൂർവ്വം ഇ. നസീർ ഗാർസ്യ സ്റ്റേറ്റ്  പ്രൈം കോർഡിനേറ്റർ ചെരാത് കേരള 8281177404