Posts

Showing posts from April, 2023

ആൽബട്രോസ് കഥ -നിമ

Image
 ആൽബട്രോസ് ബീച്ചുകളെനിക്ക് ഒരിക്കലും ആസ്വദിക്കാൻ കഴിയാറില്ല. ഒരുപക്ഷേ പൂഴി മണ്ണിൽ ഓടി കളിച്ച ആ അഞ്ചുവയസ്സുകാരിക്ക് ശേഷം പിന്നീട് ഒരിക്കലും . ബീച്ചിലെ നനഞ്ഞ മണ്ണ് എന്റെ  കാലുകൾക്ക് അസ്വസ്ഥതയും ഉയർന്നുപൊങ്ങുന്ന തിരമാലകൾ എന്റെ മനസ്സിന് ഭീതിയും മാത്രം സമ്മാനിച്ചു. എനിക്കിഷ്ടം തടാകങ്ങളാണ്. അവ ഒഴുകി പോകുന്നില്ല. ഒഴുക്ക് സംഘർഷം ആണ്. ആ ഒഴുക്കിൽ പലതിനും പോറലേൽക്കുന്നു. പലതും നശിക്കുന്നു. ചിലത് മാത്രം ശുദ്ധീകരിക്കപ്പെടുന്നു. ഞാനൊരു പാറയല്ല. നിരന്തരമായ ഒഴുക്കുകൾ എന്നെ ദീർഘകാലത്തിൽ പോലും മിനുസപ്പെടുത്തുകയും ഇല്ല. എന്റെ മനസ്സ് ഒരു തടാകം ആണെന്ന് ഞാൻ കരുതുന്നു. മനസ്സിൽ ജലം കെട്ടിക്കിടക്കുകയാണ് .ഞാൻ സമാധാനമാണ് കാംക്ഷിക്കുന്നത്. സമ്മർദ്ദം അശേഷം ഇല്ലാത്ത ഒരു തടാകം.  കടൽ അല്ലെങ്കിൽ കൂടിയും, എന്റെ തടാകത്തിനു മീതെ ആൽബട്രോസ് പക്ഷി പലായനം ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .  ചിറകടിക്കാതെ, വായുവിനെ കീറിമുറിച്ച് കൊണ്ട് ഉയർന്നു പറക്കുന്ന,  ജീവിതകാലത്ത് ഒരു ഇണയെ മാത്രം കൂടെ കൂട്ടുന്ന കരുത്തുറ്റ ചിറകുകൾ ഉള്ള പക്ഷി. ചില സന്ധ്യകളിൽ, ആകാശ പരവതാനിക്ക് അപ്പുറത്തേക്ക് പറന്നുപോയ തന്റെ  ഇണയെ വർഷംതോറും ഉള്ള കണ്ടുമുട്