Posts

Showing posts from June, 2022

ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ - കവിത / ജിനേഷ് മടപ്പള്ളി

Image
ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ -  കവിത / ജിനേഷ് മടപ്പള്ളി ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാൾ തന്നിലേക്കും മരണത്തിലേക്കും നിരന്തരം സഞ്ചരിക്കുന്ന ഒരു വഴിയുണ്ട്. അവിടം മനുഷ്യരാൽ നിറഞ്ഞിരിക്കും പക്ഷെ, ആരും അയാളെ കാണില്ല അവിടം പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കും പക്ഷെ, അയാൾ അത് കാണില്ല അതിന്റെ ഇരുവശങ്ങളിലും ജീവിതത്തിലേക്ക് തുറക്കുന്ന നിരവധി ഊടുവഴികളുണ്ടായിരിക്കും കുതിക്കാൻ ചെറിയ പരിശ്രമം മാത്രം ആവശ്യമുള്ളവ അവയിലൊന്നിലൂടെ അയാൾ രക്ഷപ്പെട്ടേക്കുമെന്ന് ലോകം ന്യായമായും പ്രതീക്ഷിക്കും കണ്ടിട്ടും കാണാത്തവനെപ്പോലെ അലസനായി നടന്ന് നിരാശപ്പെടുത്തും അയാൾ മുഴുവൻ മനുഷ്യരും തന്റെമേൽ ജയം നേടിയിരിക്കുന്നു എന്നയാൾ ഉറച്ച് വിശ്വസിക്കും അവരിൽ കോടിക്കണക്കിന് മനുഷ്യരുമായി അയാൾ പോരാടിയിട്ടില്ലെങ്കിലും അവരിൽ അനേകം മനുഷ്യരെ അയാൾ വലിയ വ്യത്യാസത്തിന് തോൽപ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുകാരും അടുത്ത സുഹൃത്തുക്കളും വലുതായി വലുതായി വരും നാട്ടുകാരും ബന്ധുക്കളും ചെറുതായി ചെറുതായി പോകും ഭൂമി സമുദ്രങ്ങളെയും വൻകരകളെയും ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ് ചുരുങ്ങിച്ചുരുങ്ങി തന്നെമാത്രം പൊതിഞ്ഞ് വീർപ്പ് മുട്ടിക്കുന്ന കഠിന യാഥാർത്ഥ്യമാകും ആത്

കവിത : ഊന്നുവടികളില്ലാത്ത സത്യങ്ങൾ. ലക്ഷ്മി ചങ്ങണാറ

Image
  ഊന്നുവടികളില്ലാത്ത സത്യങ്ങൾ    ലക്ഷ്മി ചങ്ങണാറ എഴുന്നുനിൽക്കാൻ സത്യത്തിനിന്ന് ഊന്നുവടികൾ വേണമത്രേ!! നേരിന്റെ നേരുചികയാൻ നേരവുംകാലവുമഭികാമ്യം..! നിവർന്നുനിൽക്കാൻ കഴിയാത്ത സത്യങ്ങൾ അങ്ങിങ്ങുമരിച്ചുകിടക്കുന്നു.. കബന്ധങ്ങളിൽ തട്ടിവീഴുമെന്ന് ഭയന്ന് ചോണനുറുമ്പുകൾ അരികിലൂടെ വരിവച്ചുനീങ്ങുന്നുണ്ട്.. എന്റേതെന്ന് ചിതലുകൾ അവകാശപ്പെടുത്തിയ കടലാസുകഷണങ്ങളിലെ വിളംബരങ്ങൾ ഒരു താക്കോൽദ്വാരത്തിനായ് മുറവിളികൂട്ടുന്നു.. കൊയ്യുവാൻപോലുമാകാതെ പാകമാകാതെ പോകുന്നുണ്ട് ; കാലംതെറ്റിപ്പെയ്ത മഴയിൽ കിളിർത്ത വിത്തുകൾ  ഇരുകാൽമന്തുകളിലെ മാറാപ്പുകൾ വച്ചുകെട്ടുവാൻ ആരാന്റെ പുറംതേടുന്നവർ, സത്യത്തെ അസത്യമായും അസത്യത്തെ കൺകെട്ടുവിദ്യയായും മാറ്റുന്ന മായാവികൾ, പച്ചവെളിച്ചങ്ങളുടെയിടയിൽ സമാധാനത്തെ മണ്ണിട്ടുമൂടുന്നു.. നിരായുധരായ പോരാളികളേ... നിങ്ങൾ രക്തംചിന്തിമരിക്കുക..!!       ലക്ഷ്മി ചങ്ങണാറ

കവിത "ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല " പി.എൻ. ഗോപീകൃഷ്ണൻ

Image
 കവിത  "ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല " പി.എൻ. ഗോപീകൃഷ്ണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2022 ജൂൺ 05-11) ഇക്കാലത്ത് ഒരു മുതലാളിയായിരിക്കുക എത്ര എളുപ്പമാണ്.  കാരണം  ആരും നിന്നെ 'മുതലാളി' എന്ന് വിളിക്കില്ല.  സംരംഭകൻ എന്നെ വിളിക്കൂ.   നിനക്ക് സർക്കാറുകൾ ഭൂമി തരും.  റോഡ് പണിതു തരും.  കറന്റിന്  ബേബിഡാം ഉയർത്തിത്തരും.  നിന്റെ മുഖം കറുത്താൽ  കോർപ്പറേറ്റ് ടാക്സ് 1% അപ്പോൾ കുറയും.  ചെമ്പുകുഴിച്ചെടുക്കാൻ  ഖനി തരും.  പാറ പൊട്ടിച്ചെടുക്കാൻ  മല തരും.  വെള്ളം ഊറ്റിയെടുക്കാൻ   പാതാളം തരും.  നീ കൊടുത്ത തൊഴിലുകളെപ്പറ്റി  ധവളപത്രമിറക്കി  സർക്കാറുകൾ നിന്നെ ഒരു എംപ്ലോയെന്റ് എക്സ്ചേഞ്ച്  ആക്കും.  നിന്റെ കൊള്ളലാഭക്കണക്ക്, പക്ഷേ  ആരും പറയില്ല.  നിന്റെ മാളുകൾ വിഴുങ്ങിയ പെട്ടിക്കടകളെപ്പറ്റി  ആരും ചോദിക്കില്ല  നീ ഒരു ഇരപിടിയനാണെന്നും  നിന്നെക്കാൾ ചെറിയ മനുഷ്യരുടെ സമ്പത്ത്  നിരന്തരം തിന്നുമെന്നും ആരും മിണ്ടില്ല  ബുദ്ധിജീവി പത്തൊമ്പതാം നൂറ്റാണ്ടിലെ  മാർക്സിനെക്കുറിച്ച് പറയും.  ഗാന്ധി ചമ്പാരനിൽ പോയതിനെപ്പറ്റി  വാചാലനാകും  ചിക്കാഗോവിനെപ്പറ്റി, ഹേ മാർക്കറ്റിനെപ്പറ്റി  പേർത്തും പേർത്തും അയവിറക്കും