Posts

Showing posts from 2020

എന്ന് സ്വന്തം തപാൽ കവിത എ.കെ.പി. പാവന്നൂർ.

Image
കവിത എന്ന് സ്വന്തം തപാൽ നവ മാദ്ധ്യമം നാടു വാണിടും മുന്നേ പ്രിയമുള്ള ഹൃദയാക്ഷരത്തിൻ രഹസ്യം കാത്തു കൈമാറുന്ന നെഞ്ചിടിപ്പോടെ മറുപടിക്കായുള്ള കാവലാളന്നു ഞാൻ ഭൂതകാലത്തിൻ്റെ ഋതുഭേദ വഴികളിൽ സുഖദുഃഖമാകുന്ന വർണ്ണങ്ങൾ ചാലിച്ച് കുഗ്രാമവും മഹാനഗരവും ഇണചേർന്ന ദൂതിന്ന് നേർസാക്ഷിയാമെൻ്റെ ജീവിതം  കടലാസിൽവിരിയും സ്വകാര്യങ്ങളെല്ലാം വഴിതേടി എന്നിലൂടകലുന്ന ദൂതിൽ മുദ്രണം ചെയ്തൊരീ നാടിൻമഹാരഥർ എൻ കൂട്ടിലൊരുമിച്ച് ആമോദമേകും  തൂലിക തുമ്പിൽ പിറന്ന ലിപികളിൽ കരളിലെവിരഹമാം കദനവും പ്രണയവും സ്നേഹമാം സൗന്ദര്യ ചിറകുള്ള മോഹവും ഒരുമിച്ചൊരനുഭൂതി പെട്ടകമാണു ഞാൻ! മൈലുകൾക്കപ്പുറം കടലിനുമക്കരെ ചുടു നീറ്റലുപ്പിൻ്റെ കണ്ണീരിനൊപ്പുമായ്... എന്ന് സ്വന്തം എന്ന് പ്രിയമേറും ലേഖനം എത്രയോ കണ്ടു ഞാൻ തേങ്ങിയന്ന്.. പൂട്ടിട്ടൊരെൻ മാറിൻ ബന്ധനം നീക്കി ഉളളം നിറഞ്ഞിടും പ്രണയാക്ഷരങ്ങളെ സന്ദേശ വാഹകൻ കൊത്തി പെറുക്കി മാറാപ്പിലേറ്റുമാക്കാലം മറക്കില്ല ഞാൻ!         എ.കെ.പി. പാവന്നൂർ.

ജലക്കിടക്ക : ചെറു കഥ : ഇ. നസിർ ഗാർസ്യ

Image
ജലക്കിടക്ക  കഥ                      ഇ  നസീർ ഗാർസ്യ  തിരക്കുകളിൽ മുങ്ങി പോയതിനാലും നമ്പർ പരിചിതമല്ലാത്തതായിരുന്നതിനാലും ഭാസിയുടെ കോൾ ഞാൻ കണ്ടിരുന്നില്ല. അടുത്ത  ദിവസം രാത്രി കിടക്കുന്നതിനു മുൻപ് മൊബൈൽ ഫോൺ ഓടിച്ച് നോക്കിയപ്പോഴാണ് മെസ്സേജിൽ അവന്റെ ടെക്സ്റ്റ്‌ കണ്ടത്.  ഞാൻ ഭാസിയാ, ഒന്ന് വിളിക്കണം കുറച്ചു സംസാരിക്കാനുണ്ട്.  സമയം നോക്കി പതിനൊന്നര പിന്നിടുകയാണ്. നാളെ വിളിക്കാം  എന്ന് തിരിച്ച് ടെക്സ്റ്റ്‌ ചെയ്തു തിരിയുമ്പോഴേക്കും ഭാസി തിരിച്ചു വിളിച്ചു. വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ഭാസിയെ കണ്ടിട്ട്. അവൻ അരുണാചലിലോ മറ്റൊ ആയിരുന്നു. മിലിറ്ററിയിൽ നിന്നും നേരത്തെ പിരിഞ്ഞു വന്നതിനു ശേഷം കുറെ നാൾ നാട്ടിലുണ്ടായിരുന്നു. പിന്നെ അദ്ധ്യാപകനായി കുടുംബത്തോടൊപ്പം അരുണാചലിലേയ്ക്ക് പോവുകയായിരുന്നു  വർഷങ്ങളുടെ അകൽച്ചയെ പൊഴിച്ച് കളഞ്ഞു കൊണ്ട് അതെ സൗമ്യവും താഴ്ന്നതുമായ ശബ്ദത്തിൽ ഭാസി പറഞ്ഞു തുടങ്ങി.  ഞങ്ങൾ നാട്ടിലുണ്ട് ഒരു മാസമായി വന്നിട്ട്. നിനക്ക് എന്തൊക്ക വിശേഷം?  സുഖമാണോ?  അതെ. മക്കൾ  രണ്ടു പേരും പഠിക്കുന്നു.  ഇവിടല്ല ഒരാൾ  ബാംഗ്ലൂർ ആയിരുന്നു ലോക്ക് ഡൗണിനു മുൻപ് വന്നു.  പറയു ഭാസി എന്തുണ്ട്?  അമ്മയ്ക്ക് സുഖമ

ചോരപ്പൂവ് കവിത പാർത്ഥ സാരഥി വർമ്മ

Image
  ചോരപ്പൂവ്   കവിത  പാർത്ഥ സാരഥി വർമ്മ  സന്ധ്യമായുന്നിരുളിലായ് പച്ചകൾ രാത്രിയെല്ലാ നിറത്തിലും ഗാഢമാം ലായനിയായ് പരസ്പരം ചേരുന്നു പൂവിലെ ചുവപ്പിൻ്റെ ചെവികളിൽ യാത്രയാവുന്ന സന്ധ്യ സ്വകാര്യമായ് മന്ത്രണം ചെയ്തതെന്തായിരിക്കുമോ! പോയ് മറഞ്ഞ പ്രഭാതം വിടർത്തിയ ചോപ്പുമായ്,  വെയിൽ നേര യാമങ്ങളെ- നോക്കി നോക്കി തനിച്ചായിരുന്ന നീ ഇപ്പൊഴീയിരുൾ മൂടാപ്പു തുന്നവെ ഞെട്ടടർന്നു പതിക്കാതെ നിൽക്കവെ,  വേദനയോ പ്രതീക്ഷയോ ചേതസ്സിൽ ചോര വാർന്നു നിറഞ്ഞിരുളുന്നത്...

ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

Image
  ഓർമ്മകളുടെ ഉരു  ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ് എം.സുബൈർ            അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതുവേ പറയുമെങ്കിലും ചാവക്കാട് ,പൊന്നാനി, വ

ഇത്രമാത്രം കവിത ടി.മോഹനൻ

Image
                        ഇത്രമാത്രം കവിത  ടി.മോഹനൻ ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതിലും, ചെറുതായിരുന്നതാണെങ്കിലും നഷ്ടം സഹിച്ച സുഖങ്ങളാണെങ്കിലും ഒപ്പം നടന്ന മുഖങ്ങളില്ലെങ്കിലും ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. പകുതിക്കു വച്ച് പിരിഞ്ഞതാണെങ്കിലും പറയാതിരുന്ന മുഖങ്ങളാണെങ്കിലും ഇത്രമാത്രം മതി വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും നനവിൻ്റെ ആഴം പകർന്ന പാത്രങ്ങളിൽ കുഞ്ഞുങ്ങളെല്ലാം  ഉറങ്ങിക്കഴിഞ്ഞുവോ ? ഒന്നിച്ചിരുന്നു് പറഞ്ഞ നിൻ വാതിലിൽ മഴ നിന്നു പെയ്തതോർക്കുന്നു. തണലത്തു നില്ക്കുന്ന പൂക്കളെല്ലാവരും, തട്ടിപ്പറിച്ചതും വെയിലത്തു നിന്നി നീ മാറിനില്ക്കാം.. വരൂ, ഒടുവിൽ പറഞ്ഞതിൽ ഒന്നുമില്ലെങ്കിലും. ഇത്രമാത്രം മതി, വലുതാകുവാനിനിയും ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും. .......................................... 

മനഃശാസ്ത്ര വീഥി : ജീവിതം കുളമാക്കരുത്

Image
 മനഃശാസ്ത്ര വീഥി  ജീവിതം കുളമാക്കരുത്  പൊതുവെ ആളുകൾ ഉത്കണ്ഠാകുലരാകാൻ സാധ്യതയു ള്ള കാലമാണ് ലോക്ക് ഡൗൺ കാലം.ഈ സമയത്ത് വിരസതയും അനിശ്ചിതാവസ്ഥയും ബുദ്ധി മുട്ടിച്ചേക്കാം. സാധാരണ ആളുകൾക്ക് ഈ അവസ്ഥ കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാൻ കഴിയുമെങ്കിലും മൂഡ് വ്യതിയാന രോഗമുള്ളവർ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉള്ളവർ,  ഉന്മാദരോഗം ഉള്ളവർ,  അമിതവൃത്തി സ്വഭാവമുള്ളവർ, ഉത്കണ്ഠാകുല വ്യക്തിത്വമുള്ളവർ എന്നിവരൊക്കെ സ്വഭാവ വ്യതിയാനം കാണിക്കാം.     വിഷാദരോഗമുള്ളവരിൽ ആത്മഹത്യ സാധ്യത കാണാം. ബോർഡർ ലൈൻ വ്യക്തിത്വവൈകല്യം,ബൈപോളാർഡിസോർഡർ എന്നിവ ഉള്ളവർ  ഈ കാലത്ത്കടുത്തപ്രശ്നക്കാരായിമാറിയേക്കാം. കോവിഡ് കാലത്തെ ഉൽക്കണ്ഠ ഒഴിവാക്കുവാൻ അറിയേണ്ടത്. ചില  കൊച്ചുകാര്യ ങ്ങൾ ശ്രദ്ധിച്ചാൽ (ഓർമ്മിച്ചാൽ ) പ്രശ്നങ്ങൾ ഒഴിവാക്കാം . 1.ഈ അവസ്ഥ നാട്ടിൽ എല്ലാവരും നേരിടുന്നതാണ്, എനിക്ക് മാത്രമായിട്ട് ഒരു അപകടവും ഇല്ല . 2. ഞാൻ മുഖാമുഖം ആളുകളുമായിട്ട് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾവൃത്തിയായിസൂക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ പേടിയേ വേണ്ട.  3. അമിത വൃത്തി രോഗം ഉള്ളവർ ആവശ്യത്തിലധികം കൈ  കഴുകുക, കുളിക്കുക ,ഇതേ ചിന്തയിൽ കഴിയുക ഇവ കാണിച്ചേക്ക

പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ

Image
പൂവായിരുന്നെങ്കിൽ   കവിത അഞ്ജലി കൃഷ്ണൻ  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  ചുവന്ന റോസാ പുഷ്പം പോലെ.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  മധുര മണമേകും  മുല്ല പോലെ; മൃദുവാക്കിയേനെ ഞാൻ,  കുറ്റവാളിതൻ  ഹൃദയത്തെ പോലും.  ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  വിരിഞ്ഞ പൂമൊട്ടു പോലെ. ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  നിഷ്കളങ്കമാം കുഞ്ഞിനെ പോലെ; മിഴികൾ തൻ  കണ്ണുനീർ,  തുടച്ചു മാറ്റിയേനെ ഞാൻ ഒരു പൂവായിരുന്നെങ്കിൽ ഞാൻ,  കാലം കാത്തിരുന്ന,  ഒരു പൂവായിരുന്നെങ്കിൽ  ഞാൻ,  കാത്തിരിക്കുന്നവർക്കായി ; നിറം ചാർത്തിയേനെഞാൻ,   ജീവിതങ്ങളിൽ, സ്നേഹപരാഗങ്ങളാൽ.                         .................. അഞ്ജലി കൃഷ്ണൻ ചിരതിന്റെ യുവ വിഭാഗമായ young കേരള യിലെ അംഗമാണ്

ബി ജോസുകുട്ടിയുടെ കഥകൾ

Image
ഉദാത്തമായ ആശയ ങ്ങൾ ഉള്ളടക്കം  ചെയ്യ പ്പെടുന്ന നാനോകഥക ൾ സാമൂഹ്യ വിചിന്തന ങ്ങളുടെ നേർകണ്ണാടി യാണ്. പത്രപ്രവർത്തകനും കഥാകൃത്തുമായ ബി ജോസു കുട്ടി യുടെ നാല് നാനോ കഥകൾ  ബലൂൺ ഉത്സവത്തിരക്കിൽ അച്ചന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്ന കുട്ടി "ഒന്നും കാണാൻ പറ്റണില്ല... എന്നു പരാതിപ്പെട്ടപ്പോൾ അച്ചൻ, മാനത്തേക്കുയരാൻ വെമ്പുന്ന ഒരു ഹൈഡ്രജൻ ബലൂൺ കുട്ടിക്ക് വാങ്ങിക്കൊടുത്തു. അടുത്ത നിമിഷം കുട്ടിയുമായി ബലൂൺ ആകാശത്തേക്കുയർന്നു. താഴോട്ടു നോക്കിയ കുട്ടി കണ്ടത് ഒരു വർണ്ണ ബലൂൺ പോലെ ഉത്സവ ഭൂമി.          ഫോണില്ലാഞ്ഞിട്ട് ഫോൺ വാങ്ങിക്കൊടുക്കാത്ത കാരണത്താൽ മരണത്തെ പുൽകിയ പന്ത്രണ്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയെഴുതിയിരുന്നു. "എന്നെ അടക്കുമ്പോൾ ഒരു ഫോണും കൂടി വെക്കണം... അതനുസരിച്ച് പരികർമ്മികൾ ഫോൺ ചോദിച്ചു. ഗദ്ഗദകണ്ഠരായി മാതാപിതാക്കൾ പറഞ്ഞു. "ഫോണുണ്ടായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. (അരിയില്ലാഞ്ഞിട്ട്, വൈലോപ്പിള്ളി. ഫെയിം)            പെൺ പാഠം മനുക്കുട്ടൻ പാഠം വായിക്കാൻ തുടങ്ങി. " അമ്മ എനിക്കു കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയും, അമ്മ എന്തിനാണ് കരയുന്നത് ഞാനച്ചനോളം വലുതാകണ

ബഷീർ കഥകളിലെ ജീവിതവും ദർശനവും

Image
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓർമ്മകൾക്ക് 26 വർഷങ്ങൾ: അനുസ്മരണം, പ്രബന്ധം, ബഷീറിന്റെ കഥ എന്നാൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരിക്കലും അനുഭവപ്പെടാത്ത കാലങ്ങൾ... ദൈവത്തിനും മനുഷ്യനും ഇടയിൽ സ്നേഹം മാത്രമേയുള്ളുവെന്ന് ബഷീർ.  ഭൂമിയിലെ ലക്ഷക്കണ ക്കിന് വരുന്ന ജീവജാലങ്ങളിൽ എല്ലാത്തിനുമുള്ള ഒരു അവകാശം  മാത്രമേ ഈ ഭൂമിയിൽ നമുക്ക് ഉള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുകയും എഴുതുകയും ചെയ്ത  കഥാകാരനാണ്  വൈക്കം മുഹമ്മദ് ബഷീർ.  മനുഷ്യ സ്വഭാവത്തിന്റെ വൈചിത്ര്യ ഭാവങ്ങളെ  അവയുടെ സൂക്ഷ്മതയിൽ നിരീക്ഷിക്കുകയും അവ തന്റെ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിക്കുകയും  ലോകത്തിനു മുന്നിൽ മനുഷ്യ സ്വഭാവങ്ങളുടെ പ്രതിനിധികളായി അവരെ അവതരിപ്പിക്കുകയും ചെയ്തു.   അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് സാർവലൗകിക സ്വഭാവമുണ്ട്. അവർ എല്ലാക്കാലത്തും നമുക്കിടയിലുണ്ട്  മനുഷ്യന്റെ തൃഷ്ണകളെ,  മനുഷ്യന്റെ പരിമിതികളെ അദ്ദേഹം അംഗീകരിക്കുന്നു. ബഡായികൾ അദ്ദേഹം തള്ളിക്കളയുന്നു.  അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തിൽ അതിരുകൾ ഇല്ലാതാകുന്നു. വലിപ്പച്ചെറുപ്പങ്ങൾ ല്ലാതാകുന്നു. മതിലുകളില്ലാത്ത സ്നേഹ പ്രവാഹം അദ്ദേഹം കാണിച്

കെ പി പ്രീതീയുടെ കഥകൾ

Image
കെ പി പ്രീതീയുടെ കഥകൾ  കലാതിലകം ഹലോ.. ജിഷ, ഒരു സന്തോഷം പറയാൻ വിളിച്ചതാണ്. മോള് പാട്ടും, ഡാൻസുംമൊക്കെ പഠിക്കുന്ന കലാകേന്ദ്രത്തിൽ ലോക്ക് ഡൗൺ വേളകൾ ആനന്ദകരമാക്കുക എന്ന ആശയവുമായി ഒരു ഓൺലൈൻ മത്സരം നടത്തിയിരുന്നു. അതിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം അവൾക്കാണ്. അവളാണ് കലാതിലകം. "കൺഗ്രാജുലേഷൻ സജിതേ, മോളോടും പറയണം.  ഇവിടെ രണ്ടു പേരും കൂടി മൊബൈലിൽ വീട്ടിലിരുന്നു തന്നെ രണ്ടു കൂട്ടുകാരുമായി ചേർന്ന് ഒരു ഷോട്ട് ഫിലിം എടുത്തു. എന്റെ സജിതേ എന്റെ മക്കളായ യുകൊണ്ടു പറയുകയല്ല രണ്ടിന്റെയും അഭിനയം ഒന്നു കാണണം "കൊറോണ എന്ന ചങ്ക്', FB യിൽ ഉണ്ട് കാണണെ... ഹലോ.. ഹലോ.. കട്ടായോ...?  ഇതവൾ മന:പൂർവ്വം കട്ടാക്കിയതാണ്. കുട്ടികൾ ഷോർട്ട് ഫിലിം എടുത്തത് അവൾക്ക് തീരെ പിടിച്ചില്ല. പാട്ട്, ഡാൻസ്, മൃദംഗം, വയലിൻ ,ഫ്ലൂ ട്ട് എന്നിങ്ങനെ സജിതയുടെ മകൾ പഠിക്കാത്തയായിട്ട് ഒന്നുമില്ല. എപ്പോൾ കണ്ടാലും മകളുടെ വർണ്ണനയാണ്. ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോഴാ ഒരു "കലാതിലകം" സാന്റ്‌വിച്ച്  ''ദേ. കുറച്ച് ചിക്കൻ വാങ്ങണം. സാന്റ്‌വിച്ച്  ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞ് പിളേളർ ബഹളം." ജോലി കിട്ടിയതിനുശേഷം വായന

നിറങ്ങൾ പെയ്യുന്ന രാത്രി ഇ നസീർ ഗാർസ്യ

Image
കവിത  നിറങ്ങൾ പെയ്യുന്ന രാത്രി  ഇ നസീർ ഗാർസ്യ  പകലുകളെല്ലാം പാതി വഴിയില്‍, പടികളിറങ്ങി പോകുമ്പോള്‍ , ഇനി വേണം നിലാവ് പോലെ, നിറങ്ങള്‍ പെയ്യും ഒരു രാത്രി! ഇനി വേണം രത്നങ്ങള്‍ പോല്‍, നക്ഷത്രങ്ങള്‍ തുള്ളിച്ചാടുമൊരാകാശം! ആകാശത്തിന്‍ അതിരുകളില്‍ നിറങ്ങള്‍ കത്തി - പ്പടരുമ്പോള്‍,  നീയിന്നലെ നെഞ്ചോടൊട്ടി വളര്‍ത്തിയ- പഞ്ഞി കണക്കാ മുയലുകളെന്‍റെ  മനസ്സിന്‍ പച്ച- പ്പാടത്തങ്ങനെ ഓടിച്ചാടി നടക്കുന്നു; ഞാന്‍ നീയായി മാറുന്നങ്ങനെ - നമ്മുടെ കനവും കിനിവും വേദന- പടരും ലഹരികളും  എല്ലാമൊന്നാകുന്നു. ജീവിതമങ്ങനെ പായുന്നു... വിധിയങ്ങനെ വ്യാളീ മുഖമാര്‍ന്നിട്ടതിന്‍ തേറ്റകള്‍ കാട്ടി, തലയാട്ടി കൊമ്പുകള്‍ കോര്‍ക്കാന്‍ വെല്ലുവിളിക്കെ, ഞെട്ടുന്നറിയതോരോ വേളയിലും വെയില്‍-  ചുട്ടുപഴുത്തോരുഷ്ണ കാറ്റുകളൂതുമ്പോഴും...  ഇനി വേണം! നമുക്ക് മറ്റൊരു പൂഞ്ചോല. അരികില്‍ കിങ്ങിണി കള കളമൊഴുകും അരുവിക്കരയിലുലഞ്ഞൂ വള്ളികളില്‍.... വള്ളികളില്‍ ചെറു കിളികള്‍, കിളികള്‍ തന്‍ ചുണ്ടില്‍ തേനിന്‍ തരി, കണ്ണില്‍ അവ കണ്ടൊരു കാന്താരങ്ങള്‍. പുല്‍ക്കൂട്ടില്‍ നമ്മള്‍ മയങ്ങുന്നു.. സ്വസ്ഥതയാര്‍ന്നൊരു ലോകം പോലെ പുല്‍ക്കൂട്ടില്‍ നമ്മള്‍ മയങ്ങുന്നു... ഇനി വേ

നാനോ കഥ കടമ്പകൾ മാർഗ്ഗം കൂടിയാണ് എം. സുബൈർ

Image
നാനോ കഥ  കടമ്പകൾ മാർഗ്ഗം  കൂടിയാണ്  എം. സുബൈർ  മൻസൂറിനും അയാളുടെ കൂടെ വന്നവർക്കും നാദിയായെ  നന്നെ ബോധിച്ചു. ഹാവു ആശ്വാ സമായി. എത്ര നാളത്തെ അന്വേ ഷണമാണ്. ഒന്നിനെയും പിടിക്കുകയില്ല. ഒന്നൊക്കുമ്പോൾ ഒന്നൊക്കില്ല. ഇപ്പോഴാകട്ടെ നാദി യായെ  മാത്രമല്ല അവരുടെ വീടും ആൾക്കാരും, കഴിച്ച ഭക്ഷണം പോ ലും സൂപ്പർ. അതിന്റെ സന്തോഷ വും, സംതൃപ്തിയും എല്ലാവരിലും കാണുന്നു. മൻസൂറിനൊപ്പമു ള്ള സ്ത്രീകൾ നാദിയായോട് തമാശകൾ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും അകത്തിരുന്നു. മൻസൂറിന്റെ ബാപ്പ  പല്ലിന്റെ ഇടയിൽ കുടുങ്ങിയ കോഴിയും ആടിനെയും കുത്തിയുറത്താ ക്കുന്നതിനിടയിൽ അൽപ്പം ഗൗരവം വരുത്തി എല്ലാവരുടെയും മുഖത്തുനോക്കി ഒന്നു മുരടനക്കി. ' അപ്പോൾ, കുട്ടിയെ തങ്ങൾക്കിഷ്ടപ്പെട്ടു. ആസ്ഥിതിയ്ക്ക് ബാക്കി കാര്യങ്ങളിലേയ്ക്ക് കടക്കാം ' എല്ലാവരും ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി. അദ്ദേഹം കുറേക്കൂടി ഗൗരവക്കാരനായി, "ഞങ്ങൾ നല്ല തറവാടിത്തമുള്ള കുടുംബക്കാരാണ്. ഞങ്ങളുടെ സതികൾ പർദയില്ലാതെ പുറത്തിറങ്ങാറില്ല. ആ സ്ഥിതിക്ക് നാദിയായും പർദ ധരിക്കേണ്ടതായി  വരും. അത് എനിക്ക് നിർബ ന്ധമുള്ള കാര്യമാണ്." അറിവിന്റെ തലക്കനത്തെ തലോടി അദ്ദേഹം മറുപടിക്

കവിത ഇ നസീർ ഗാർസ്യ ധ്യാനയാനങ്ങൾ

Image
കവിത ഇ നസീർ ഗാർസ്യ  ധ്യാനയാനങ്ങൾ ധ്യാനപൂർണമീ നിമിഷം! അലിയുകയാണ് ഞാനിതിൻ അടരുകളിൽ പതുക്കെപ്പതുക്കെ പുറന്തോട് പൊട്ടി വിരിയും ഒരു സുഖദമാം പുഷ്പജന്മം പോലെ! ഇരുട്ടിന്റെ രമ്യഹർമ്മങ്ങളിൽ നിന്നും, വ്യാധിയുടെ പിടിമുറുക്കങ്ങളിൽ നിന്നും, പ്രശാന്തത തൻ വിഹായസ്സി ലേയ്ക്ക് കണ്ണ് തുറക്കുവാൻ! സ്വയം വലുതാകുവാൻ പായും  മരണ വേഗങ്ങളിൽ നിന്നും ഞാനകമേ നിറച്ചോരഹന്തതൻ മലിന ഗന്ധത്തിൽ നിന്നും പുനർജ്ജനിയായി, പുറത്ത് വരികയായി ഒരു പാൽപ്പുഞ്ചിരി- കടലലയായിതാ... നിറയുന്നു ! ശാന്തതയകമാകെ... തെളിയുന്നഷ്ടാംഗ മാർഗ്ഗം! മുൻപേ വഴികാട്ടുന്നു,  ഒളിമങ്ങാത്ത  താരാപഥം. വാക്കുകൾ നന്നായിരിക്കട്ടെ, "അഹിതം നമുക്കുള്ളതൊന്നും ചെയ്യായ്കയപരനോട്'' ജീവൻ പകരുവാനാവാത്ത, ഞാനെങ്ങനെ ജീവനെയെടുക്കേണ്ടൂ...? പനിനീർ മലരിതളുകൾ പൊഴിഞ്ഞു വീഴുകയാണ് ബോധത്തിൽ നിശ്ചല നിർമ്മലം, നിതാന്തം! നിരന്തര സംഘർഷമൊഴിഞ്ഞ ഭൂമിയായെന്റെ മാനസം... പാപസങ്കീർത്തനം! പാതയോരങ്ങൾ താണ്ടി മുഴങ്ങുന്നു ശരണത്രയം. ബുദ്ധം ശരണം,  ധർമ്മം ശരണം,  സംഘം ശരണമതിലൂടെ താണ്ടുക ജന്മ- ജീവിതമൊടുവിലത് പഞ്ചഭൂതങ്ങളായ്, പ്രകൃതിയിൽ വിലയമലിഞ്ഞലി- ഞ്ഞങ

കവിത. ടി മോഹനൻ അന്ത്യചുംബനങ്ങളില്ലാത്ത ശവങ്ങൾ

Image
കവിത. ടി മോഹനൻ അന്ത്യചുംബനങ്ങളില്ലാത്ത ശവങ്ങൾ നിന്റെ കൊട്ടാരത്തിലും, അവൻ വന്നിരിക്കുന്നു. എല്ലാവരേയും, ഒരു പോലെ കാണുവാൻ ഇന്നു നീ.. അരി വെപ്പുകാരന്റെ മുറിയിലെ - തടവുകാരനായി ഒന്നിച്ചുറങ്ങുന്നു. ഈ രാത്രിയുടെ നക്ഷത്രങ്ങളെ നീ വിശ്വസിക്കുക നാളത്തെ സൂര്യൻ, നിന്റെ കണ്ണുകളിലേക്ക് അരിച്ചിറങ്ങുമ്പോൾ ആകാശത്തെപ്പോലെ ഭൂമിയിലും ആകേണമേയെന്ന് പ്രാർത്ഥിക്കുക. ഭൂമിയിൽ, വാഴ്ത്തപ്പെട്ട ദൈവങ്ങളുടെ - കാവൽക്കാർ വീണു പോയിരിക്കുന്നു. നിന്നിൽ നിന്ന് , അപഹരിക്കപ്പെട്ട വെന്റിലേറ്ററിൽ ഞാൻ ഒരു ദിവസത്തെ രാജാവാകട്ടേ.. സ്വർഗ്ഗസ്ഥനായ പിതാവിനാൽ മാറ്റി നിർത്തിയ കനികളുടെ ഉടമസ്ഥനില്ലാത്ത നിന്റെ പൂന്തോട്ടം തുറക്കപ്പെട്ടിരിക്കുന്നു. സൂര്യനെക്കാൾ വെളിച്ചമുള്ള കൈകൾ നിന്നെ തഴുകുമ്പോൾ അവസാനമായി കണ്ണുകൾ തുറന്നു വയ്ക്കുക. പരമാണു വിന്റെ സഞ്ചാരപഥങ്ങളിൽ നിന്നോടൊപ്പം, ഞാനും വരുന്നു അന്ത്യചുംബനങ്ങളില്ലാതെ ശവങ്ങൾ നിറയുന്ന രാത്രിയിൽ ഏതു വയലുകളിലാണ് വിത്തുകൾ, പൊട്ടി മുളച്ച് നമ്മളിനിയും, കണ്ടുമുട്ടുന്നത്? ............................. ടി. മോഹനൻ കവി സാമൂഹ്യ പ്രവർത്തകൻ തുടക്കം മുതൽ ചെരാതിന്

കവിത തെരുവിലെദൈവങ്ങൾ - ശ്രീലത രാജു

Image
കവിത തെരുവിലെദൈവങ്ങൾ ------------------------------------- ശ്രീലത രാജു ഒരു വറ്റു ചോറിന് വകകയില്ലാതലയുന്ന ഒരുപാട് ദൈവങ്ങളുണ്ടിവിടെ... ചുണ്ടുകളുണങ്ങി, തൊണ്ട വരണ്ടു, ദാഹവേപഥു താങ്ങിടാതെ.... പൊരിവെയിൽ കൊണ്ടും കാലവർഷം നനഞ്ഞും, തലചായ്ക്കാനിടമെങ്ങുമില്ലാതലഞ്ഞും ഭൂമിയാം അമ്മക്ക് ഭാരമല്ലവരെന്നാൽ, ഭൂവിലെയരചന്മാർ - ക്കരുതാത്തവർ.... വിദ്യയുംവിത്തവും ഇല്ലാതലയുമ്പോൾ, ദുശ്ശകുനങ്ങളായ് മാറുമവർ കുളിയും നനയും ഇടവേളകൾ  തോറും വന്നെത്തും അതിഥികൾ മാത്രമാകാം .... ആരാന്റെ ഭോജ്യത്തിൽ ബാക്കിയായിടുന്ന അന്നം പോലുമെന്നും അമൃതമായുണ്ണുവോർ.. പലവുരു പശിയുടെ വിലയറിഞ്ഞ് തെരുവുകൾ ആലയമാക്കിയവർ... കൊതുകില്ല, മഞ്ഞില്ല, പേമാരിയുമില്ല, കൊതിതീരെ താരാട്ടും  കേട്ടതില്ല.... ഇല്ലായ്മകളേതു - മറിയാതെ, പറയാതെ ഉണ്മകൾ തീർക്കാൻ ശ്രമിക്കുവോരേ.... കരയുവാനായിരം കാരണങ്ങളെന്നാൽ, ചിരിതൂകി ജീവിതസത്യങ്ങൾ കാണുവോർ... അലയുന്ന തെന്നലിൽ ഇളകുന്ന അളകങ്ങൾ അറിയാതെ മാടിയൊതുക്കുമ്പോഴും... ഇല്ല സ്വപ്നങ്ങൾ,  ഒരുപുതുപുലരിതൻ കാഹളഭേരികൾ അറിയാതെ പോലും കിനാവിലെങ്ങും. ഒരു നാളിലാനാഥമാം തെരുവിന്റെയോരത്തി