Posts

Showing posts from January, 2023

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം

Image
പുണ്യാഹം  ഷോർട് ഫിലിം        സംവിധാനം : ശ്യാം  അരവിന്ദം  കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച സജില്‍ശ്രീധറിന്റെ  പുണ്യാഹം എന്ന ചെറുകഥ തെരഞ്ഞെടുത്ത കഥകള്‍ എന്ന സമാഹാരത്തിലൂടെ പുസ്തകരൂപത്തിലും എത്തിയിരുന്നു. പുണ്യാഹം ഇപ്പോൾ ഹൃസ്വ ചിത്രമാകുന്നു. സജില്‍ശ്രീധര്‍ തന്നെ തിരക്കഥയും സംഭാഷണവും രചിച്ച പുണ്യാഹം ശ്യാം അരവിന്ദം സംവിധാനം ചെയ്യുന്നു.  കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും സമഭാവനയും ഒപ്പം പുറമെ പുരോഗമനം ഭാവിക്കുന്ന മുതിര്‍ന്നവരെ ഭരിക്കുന്ന ജാതിബോധവും തമ്മിലുളള അന്തരം പ്രതിപാദിക്കുന്ന പണ്യാഹം നിര്‍മ്മിക്കുന്നത്  കോന്നി ഫിലിം സൊസൈറ്റിയാണ്.  റഷീദ് മുളന്തറ, മല്ലിക സോമന്‍, ബീന അശോക്, ജോമോന്‍ എടത്വ, ദീപ, മാസ്റ്റര്‍ സഞ്ജയ് എസ്. കുമാര്‍, മാസ്റ്റര്‍ അനന്തകൃഷ്ണന്‍, ആശാകുമാരി, അശോകന്‍ എന്നിവര്‍ അഭിനയിക്കുന്നു. ക്യാമറ: രാജീവ് ഗോവിന്ദന്‍, എഡിറ്റിംഗ് : റോഷന്‍, ചമയം: സതീഷ് തിരുവല്ല, അസോസിയറ്റ് ഡയറക്‌ടേഴ്‌സ്: ജോമോന്‍ എടത്വ, ദില്‍ഷാദ്, ഫോക്കസ് പുളളര്‍ :കണ്ണന്‍ മുണ്ടക്കയം. കോന്നിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

കഥ ചാർളി ഡോ. നീതു വർമ്മ

Image
ചാർളി                                          കഥ    ഡോ. നീതു വർമ്മ  കാവൽ പദ്ധതിയുടെ ഭാഗമായി ഒരു പതിനേഴു വയസ്സുകാരൻ വന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഈ രൂപമേ അല്ല മനസ്സിൽ ഉണ്ടായിരുന്നത്. നല്ല  ചുറുചുറുക്കുള്ള ഒരു പയ്യൻ. കൂടെ ക്ഷീണിച്ചു അവശയായ ഉമ്മയും. "ഡോക്ടറാണോ, എന്റെ താത്തായെപോലെയുണ്ട്. ഓളും ഒന്നും കഴിക്കില്ല." എന്റെ കണ്ണുകൾ അവന്റെ ഇടതുകയ്യിൽ തറച്ചു. നിറയെ മുറിവുകൾ. ഉമ്മ പതിഞ്ഞ ശബ്ദത്തിൽ, വിഷമം കടിച്ചമർത്തി ഏറെ കുറെ കാര്യങ്ങൾ പറഞ്ഞു. " അവന്റെ പത്താം വയസ്സിൽ തീരാത്ത ഡോക്ടറെ ഞങ്ങളുടെ ജീവിതം. ഓന്റുപ്പ വേറെ പെണ്ണിന്റെ കൂടെ കിടക്കുന്നത് അവൻ കണ്ടതാ. ആദ്യം ഓന്റെ ആങ്ങളയോട് പറഞ്ഞു. പിന്നെ വീട്ടുകാർ അറിഞ്ഞു, മെല്ലെ നാട്ടുകാരും. അതോടെ ഓര് എന്നെ മൊഴി ചൊല്ലി. " എല്ലാം ഒരു സിനിമാക്കഥ പോലെ തോന്നി. "അതോടെ ഇവന്റെ പഠിത്തം തീർന്നു. ഒരു വിധം കഷ്ടപ്പെട്ട് ഏഴാം ക്ലാസ്സു വരെ തല്ലി  വിട്ടു. പക്ഷെ ഇവൻ സ്കൂളിൽ എത്തുന്നില്ലെന്നു പിന്നെയാണ് മനസ്സിലായത്. പുതിയ ചെങ്ങായിമാരോടായി കൂട്ട്. എല്ലാം ഇവനെക്കാളും പ്രായമുള്ളവർ. ഓര് ചെയ്യിപ്പിച്ചതാ ഡോക്ടറെ, എന്റെ മോൻ പാവാ. " ആ കണ്ണുകൾ ഈറനണിഞ്ഞു. ഉമ്