Posts

ഒരു മൺ ചെരാതിന്റെ തിരിനാളമായി മാറാൻ നമുക്ക് കൈകോർക്കാം

മലമുകളിൽ

Image
മല കാത്തുകൊള്ളുക കവിത- ഇ. നസീർ  മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക അതിലുണ്ട് ഭൂമിയുടെ ഹൃദയം! മലമുകളിലുണ്ടേ... നേരിന്റെ, നെറിവിന്റെ അവസാന വേര്. മല കാത്തുകൊള്ളുക നാളേയ്ക്ക് ജീവന്റെ മഴ കാത്തു വെയ്ക്കാൻ... മഴുകൊണ്ട് കേറല്ലേ നിങ്ങൾ, ഇനി മരുവാക്കാൻ തുനിയല്ലേ നിങ്ങൾ. മലയുച്ചിയിലിനിയില്ല! തരു നിരകളധികം... ഉറപ്പൊട്ടിക്കരയുന്ന മല തന്റെ വേദന, ഇനിയും കാണാതെ പോകല്ലേ നിങ്ങൾ മലമുകളിലുണ്ടെ ദൈവം അവിടുണ്ടേ! പൂർവികർ, പടുത്തതാം ഗുഹാന്തരങ്ങൾ... അതിലുണ്ട് അവരുടെ കാഴ്ചകൾ, സ്വപ്നങ്ങൾ ... അവർ നട്ട കിനാമരങ്ങളതിൻ വിത്തുകൾ മുളപൊട്ടി പടർന്നതാണുനമ്മൾ. മലകാത്തു കൊള്ളുക! തുരക്കാതെ, തുറക്കാതെ വംശനാശത്തിന്റെ വാതിലുകൾ. മലയോളം നന്മയാണതിന്റെയുച്ചിയിൽ പകയില്ല, പുകയില്ല.പക്ഷപാതങ്ങളില്ല, അസമവാക്യങ്ങളില്ല. സ്വയമേ ഭോഗികളില്ല. കുതികാൽ തളപ്പുകളില്ല. പറഞ്ഞു പറ്റിക്കലില്ല ആത്മ വഞ്ചനകൾ, നാട്യങ്ങൾ ഇല്ല  ശവമാംസം തിരയുന്ന കഴുകരില്ല  അതിലുണ്ട് ഭൂമിയുടെഹൃദയം. അവൾ അരുമയോടെ  തന്നുപോയ സ്നേഹ ഹൃദയം നീറുന്നുണ്ടാം, ഇന്നതിൽ ഖേദമുണ്ടാം പകുതിയും മുഖാവരണമിട്ട ചെന്നായ്ക്കളായതിൽ! മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക മലമുകളിലുണ്ടേ നേരി...

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

Image
ഇല്ലാതാകുന്ന  മരങ്ങൾ               കവിത വേരുകൾ സ്വയം പറിച്ചെറിഞ്ഞു ദൂരേക്കു അകന്നു പോകുന്നു മരങ്ങൾ...! കാടാകട്ടെ പ്രകൃതിയുടെ വെല്ലുവിളികൾ അതിജീവിച്ചു  കൊടും കാറ്റിലും പാറയിൽ അള്ളിപിടിച്ച്, ആകാശത്തിലേയ്ക്ക് കൈകൾ ഉയർത്തി, വേരുകൾ പരസ്പരം ബന്ധിച്ച്, അത് അതിന്റെ ദൗത്യം നിറവേറ്റിക്കൊണ്ട്, പ്രകൃതിയുടെ താളം പൂർത്തിയാക്കുന്നു. കൈകൾ ചേർത്തണച്ച് അവർ ഗർഭ ഗേഹത്തിന്റെ ഊഷ്മാവ് പകരുന്നു. സ്നേഹത്തിന്റെ വൃക്ഷ ഛായയിൽ തണൽ വിരിച്ച് നിങ്ങളുടെ ജീവത്മാവിനെയും കാക്കുന്നു. വേരുകൾ പറിച്ചെറിഞ്ഞു വാക്കുകൾ കൈമാറാതെ, പിടി തരാതെ, ഒരു ഒറ്റ മര കൊമ്പ് ഒടിഞ്ഞു വീഴുന്ന പോലെ.. ചിലർ ചരിത്രത്തിൽ ഇല്ലാതാകുന്നു. ഇ നസീർ ഗാർസ്യ * Deviance ends in anarchy  Image  David Bruyndonckx

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം

Image
ലോകം തിന്മയുടെ ഇരുട്ടിൽ മുങ്ങുമ്പോൾ നന്മയുടെ ആകാശ വെളിച്ചമായി സൂര്യഗോളം സ്നേഹഗോളം ആവിഷ്കാരം നസീർ ഇ, സംവിധാനം സാം സ്‌നേഹവീട്, രംഗത്ത്. ഫാദർ ജോർജ് ജോഷ്വാ 

മാനസികാരോഗ്യ സാക്ഷരത

Image
ലോക മാനസികാരോഗ്യ ദിനാചരണം- മാനസികാരോഗ്യ സാക്ഷരത പ്രഖ്യാപനം. സ്നേഹവീട് നാലാഞ്ചിറ, അമ്മവീട് കോക്കാട്, ചിരാത് കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ പത്തിന് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ : 'മനസ്സും മനുഷ്യനും'- ശില്പ സൃഷ്ടി പ്രശസ്ത ശിൽപി ആര്യനാട് രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കും. വൈകിട്ട് 5 മണിക്ക് മാനസികാരോഗ്യ സാക്ഷരത പ്രചാരണ വിളംബര ജാഥ. ഉത്ഘാടനം: ഫാദർ ജോർജ് ജോഷ്വാ (സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി അംഗം. 6 മണിക്ക്  സെമിനാർ 'തൊഴിലിടത്തെ മന:സ്വസ്ഥത'  പ്രമുഖർ പങ്കെടുക്കുന്നു. 7 മണിക്ക് സ്‌നേഹവീട് ഫോക്ക് ലർ സംഘം അവതരിപ്പിക്കുന്ന 'സൂര്യഗോളം സ്നേഹഗോളം' സംഗീത ശിൽപ്പ അവതരണം.ആവിഷ്കാരം സോഷ്യൽ സയന്റിസ്റ്റ് നസീർ ഇ, സംവിധാനം സാം സ്നേഹവീട്.

മനഃശാസ്ത്ര വീഥി തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ Social Scientist Nazeer E

Image
മനഃശാസ്ത്ര വീഥി  തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ           Social Scientist Nazeer E നമ്മുടെ ചിന്തകൾ തലച്ചോറിന്റെ സൃഷ്ടിയാണ്. പലതരത്തിലുള്ള ചിന്തകൾ നമ്മളിൽ ഉണ്ടാകാം. ആ ചിന്തകളെ നമുക്ക് പലതായി തിരിക്കാം. തോന്നലുകൾ, സങ്കല്പങ്ങൾ, യാഥാർത്ഥ്യങ്ങൾ ഇങ്ങനെ മൂന്നു തരത്തിലുള്ള ചിന്തകളാണ് നമുക്ക് ഉണ്ടാകുന്നത്. ഇതിൽ സങ്കൽപ്പങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഡ്രീംസ് & ഇമാജിനേഷൻസ് ആണ്. യാഥാർത്ഥ്യ ചിന്തകൾ നമുക്ക് അപ്പോൾ അറിയാവുന്ന ചിന്തകളാണ്. പൂർണമായും ശരിയായിട്ടുള്ള ചിന്തകളാണ് യാഥാർത്ഥ്യ ചിന്തകൾ.  അത് കൃത്യമായി നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളത് ആണ്‌. കൃത്യമായി നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴി നമുക്ക് സെൻസേഷൻ കിട്ടിയിട്ടുള്ളതാണ്. എന്നാൽ പോലും പലപ്പോഴും തെറ്റ് വരാം. തെറ്റായ രീതിയിൽ കണ്ടു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഒരു ചിന്ത രൂപീകരിക്കുന്നത് Errors in perception എന്നു പറയുന്നു. അന്ധന്മാർ ആനയെ കണ്ട കഥയും ഒരാൾ ഒരു കാക്കയെ ശർദ്ധിച്ചു എന്ന ചൊല്ലും ഒക്കെ മനുഷ്യ ചിന്തയുടെ പരിമിതികളെ വ്യക്തമാക്കുന്നു.  ഉദാഹരണമായി 6 എന്ന സംഖ്യ  അത് ഒരു വെള്ള പ...