Posts

Showing posts from May, 2020

സൂം -ഒരു ചൈനീസ് പ്രണയത്തിന്റെ... ഇ .നസിർ ഗാർസ്യ

Image
സൂം - ഒരു ചൈനീസ് പ്രണയത്തി ന്റെ ബാക്കിപത്രം ലോകത്തിന് ന ൽകിയത്  ഇ .നസിർ ഗാർസ്യ                         കോവിഡ് മഹാവ്യാധി ലോകം മുഴുവൻ പരക്കുമ്പോൾ, മനുഷ്യർ ഒറ്റപെട്ടതുരുത്തുകളിലേയ്ക്ക് ഒതുങ്ങുമ്പോൾ, സാമൂഹ്യ ഉത്തര വാദിത്തങ്ങൾ നിറവേറ്റുവാൻ, ബ ന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെ ട്ടു പോകാതിരിക്കാൻ സൂം എന്ന വീഡിയോ കോൺഫറസ്  ആപ്പ് കോടിക്കണക്കിനു ആളുകൾക്ക്  വഴിയൊരുക്കുന്നു. സൂമിന്റെ ഉപ ജ്ഞാതാവ് എറിക്‌ യുവാൻ എന്ന ചൈനീസ് യുവാവിന്റെ  പ്രണയത്തിന്റെ ബാക്കി പത്രം കൂടി യാണ് സൂം എന്ന സോഷ്യൽ ആപ്പ്. രണ്ടു കോളേജിൽ ആയിപ്പോവു കയും അതിനിടയിൽ 10 മണി ക്കൂറിന്റെ ട്രെയിൻ യാത്ര വേണ്ടി വരികയും ചെയ്തപ്പോൾ അപൂർ വമായി മാത്രം കാമുകിയെ കാ ണാൻ കഴി ഞ്ഞിരുന്ന ഒരു ചൈ നീസ് യുവാവിനു അത്തരം ട്രെ യിൻ യാത്രകളിൽ തോന്നിയി രുന്ന വിചിത്രമായ ഒരു സ്വപ്നം ആയിരുന്നു അത്. ഞങ്ങൾക്ക് പരസ്പരം കണ്ടു കൊണ്ടു അവി ടെയും ഇവിടെയും ഇരുന്നു സം സാരിക്കാൻ കഴിഞ്ഞിരുന്നെ ങ്കിൽ. കോളേജ് കഴിഞ്ഞപ്പോൾ ബിൽ ഗേറ്റ്സിന്റെ ഒരു പ്രസംഗം കേട്ട ആ യുവാവിനു അമേരിക്ക ഒരു സ്വപ്നമായി മാറി. രണ്ടു വർ ഷത്തിനിടയിൽ എട്ടു തവണയാ ണ് വിസക്കുള്ള അപേക്ഷ നിര സി

Membership Form

Image
      BE A MEMBER OF C.KERALA 1. Be proud to be a member of          C.Kerala 2. To learn how to act with     Others 3. To establish your identity 4. To contribute to the society     and develop your skills 5.  To be with a support system whenever you are in need 6.  To become a leader 7.  Provides oppurtunity to act with any one of the four forums given below 1. Literary Forum- Art and culture 2. Social & Educational Forum 3. Health and Environmental Forum 4. Human Rights Forum Membership form can be downloded with this link https://www.scribd.com/doc/168855097/Cherathu-Socio-Cultural-Organization-Kerala

ലേഖനം : അരികിലുണ്ടെന്റെ വിദ്യാലയം : പൊതു വിദ്യാഭ്യാസ രംഗത്തിന്റെ വർദ്ധിച്ച പ്രസക്തിയെ കുറിച്ച് വിജു ശങ്കർ എഴുതുന്നു

Image
അരികിലുണ്ടെന്റെ  വിദ്യാലയം.                        വിജു ശങ്കർ കോവിഡ് പകർച്ചവ്യാധിയും കൊ റോണയും അനിർവ്വചനീയമായ പ്രതിസന്ധി ജീവിതത്തിന്റെ സമ സ്ത മേഖലകളിലും സൃഷ്ടിച്ചിരി യ്ക്കുന്നു.  ഇത്  പൊടുന്നനെ നി ശ്ചലമാക്കിയ ഒരു മേഖലയാണ് വിദ്യാഭ്യാസ രംഗം. അടി മുടിയുള്ള മാറ്റങ്ങൾക്ക് ആയിരിക്കും വിദ്യാ ഭ്യാസ രംഗം ഇനി സാക്ഷ്യം വഹി ക്കുക എന്ന സൂചനകൾ ഇതിന കം ബോധ്യമായി കഴിഞ്ഞു. സർക്കാർ സ്കൂളുകളിൽ കുട്ടിക ൾക്ക് അഡ്മിഷൻ എടുക്കുക എന്നതായിരിക്കും ഈ ഘട്ടത്തി ൽ ഏതൊരു രക്ഷകർത്താവിനും സ്വീകരിക്കാവുന്ന ഏറ്റവും ബുദ്ധി പരവും മികച്ചതുമായ നടപടി. പ്രത്യേകിച്ചും കോവിഡിന്റെ ഈ  പ ശ്ചാത്തലത്തിൽ. ഗൾഫ് മേഖ ലയിൽ ഉണ്ടായിട്ടുള്ള തൊഴിൽ മേഖലയുടെ തകർച്ചയും സമ്പദ്‌ വ്യ വസ്ഥയുടെ പിന്നോക്കാവസ്ഥ യും ഒരു പുനർവിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിൽ വന്നിട്ടുള്ള പുരോഗമനപരമായ മാറ്റങ്ങളിലൂടെ സർക്കാർ വിദ്യാ ലയങ്ങളിലെ വിദ്യാഭ്യാസം ഗുണ പരമായി വളരെയേറെ മെച്ചപ്പെട്ടി ട്ടുണ്ട്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളേക്കാൾ  ബഹുദൂരം സർക്കാർ സ്കൂളുകൾ മുന്നിലാ ണ്.  എന്തുകൊണ്ട് സർക്കാർ സ്കൂ ളുകളിൽ കുട

SAMAYAM E MAGAZINE

Samayam E Magazine പ്രിയ സുഹൃത്തുക്കളെ നാളുകൾക്കു ശേഷം സമയം ഈ മാഗസീനിലേയ്ക്ക് നമ്മൾ തിരികെ എത്തിയിരിക്കുന്നു. ജീവിതം കടുത്ത ഉത്തര വാദിത്തങ്ങളുടെയും നിസ്സഹായതയുടെയും ഒക്കെ തനിയാവർത്തനങ്ങളായി കടന്നു പോകുമ്പോൾ  ഓർമ്മ ചെപ്പും എവിടെയോ വെച്ചു മറന്നു പോയേക്കാം എങ്കിലും കാലം  കരുതി വെച്ച ഈ പച്ചപ്പിലേയ്ക്ക്  തിരികെ വന്നല്ലേ പറ്റു. ഇവിടെ ആളൊഴി ഞ്ഞ ഒരു കൽബഞ്ചിൽ നമുക്കി രിക്കാം. നമുക്ക്  പരസ്പരം കാണാം. സം സാരിക്കാം. സമയം  ഇ മാഗസിൻ നമ്മുടെ  പൊതു  ഭൂമികയാണ്. എഴുതാം, വായിക്കാം. ഒരുമിച്ചു നിൽക്കാം.  സൃഷ്ടികൾ തന്നും അഭിപ്രായങ്ങൾ അറിയിച്ചും വിജ യിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു  വാട്ട്സാപ്പിൽ മലയാളത്തിൽ എഴുതി അയക്കാവുന്നതാണ്.  ഇന്റർ നെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത ചിത്രങ്ങൾ ഒഴിവാക്കണം  സമയത്തിനൊപ്പം നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം                   സ്നേഹപൂർവ്വം ഇ. നസീർ ഗാർസ്യ എഡിറ്റർ സമയം സ്റേറ് പ്രൈം കോർഡിനേറ്റർ ചെരാത് കേരള                    8281177404

കഥ : ഇലന്ത കവർന്ന കരങ്ങൾ... മെഹുൽ ഫിയ പർവീൻ

Image
കഥ ഇലന്ത കവർന്ന കരങ്ങൾ...   മെഹുൽ ഫിയ പർവീൻ   അവർ ഒരു സംഘം ആയിരുന്നു.ഒ രു കുഞ്ഞ് കൊള്ളസംഘം. മദ്രസ യിൽ നിന്ന് ഖദീജ പുരയിടം വരെ യുള്ള എല്ലാ  ഫലവൃക്ഷങ്ങളും അവരുടെ കൊള്ളക്കിരയായി. സംഘ തലവൻ നെബീർ എന്ന നൂബിനു പുറമെ പെയിന്റർ അബുവിന്റെ മകൻ സഹലും മരം കേറുന്നതിൽ അഗ്രഗണ്യനായിരു ന്നു. സ്ത്രീ ജനങ്ങളും ഒട്ടും പിറകി ൽ ആയിരുന്നില്ല. അവരുടേതായ രീതിയിൽ അവരും ആ മഹായ ജ്ഞത്തിൽ പങ്കാളികളാവുന്നു. ഉദാഹരണത്തിന് മതിൽക്കെട്ടു കൾക്കുള്ളിൽ നിൽക്കുന്ന ഇരക ളെ തേടി നൂബും സഹലും യാത്ര യാവുമ്പോൾ പുറത്ത് അക്ഷമ യോടെ കാത്തുനിൽക്കുന്ന ദൗ ത്യം  കുഞ്ഞാമിനയും കുഞ്ഞിപാ ത്തൂം ഷഫ്നയും പങ്കിട്ടെടുക്കു ന്നു. ചുവന്ന ഗെയ്റ്റും ചുറ്റും മതി ൽക്കെട്ടുമുള്ള വീട്ടിലെ ഇലന്ത മരം അത്തരത്തിൽ പെട്ട ഒരു ഇരയായിരുന്നു.               തസ്കരവീരൻമാർ പോയി വരുന്നതുവരെ വരെ കുഞ്ഞാമി നക്കൊരേ ബേജാറു തന്നെ. മദ്ര സ എക്സ്ക്ളൂസീവ് വേഷമായ കുട്ടി പർദ ഉള്ളം കയ്യിൽ ചുരു ക്കി പിടിച്ച് അവൾ ചിന്ത ആ രം ഭിക്കുകയായി. ഒരു പക്ഷെ പകു തി വഴിയിൽ ആരെങ്കിലും കണ്ടു കളഞ്ഞാലോ! അല്ലങ്കിലൊരു പ ക്ഷേ മൂത്തുപഴുത്ത കായ്കളത്ര യും നൂബും സഹലും തിന്നു തീർ ത്താലോ. പക്ഷെ കുഞ്ഞാ

കഥ ആർ ബിജു സെർവറുകളിൽ എത്തിപ്പെടുന്നവർ

Image
കഥ ആർ ബിജു  സെർവറുകളിൽ എത്തിപ്പെടുന്നവർ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള ഒറ്റമുറിയിൽ എത്തപ്പെട്ട രണ്ടു പേർ. ആ തണുത്ത മുറിയുടെ ചുമരുകളിൽ ചാരി അവർ പരസ്പരം കണ്ണുകളിൽ നോക്കിയിരുന്നു. നീണ്ട നിശബ്ദതക്കൊടുവിൽ ഒരുവൻ: നീ ഇങ്ങനെ എന്നെ നോക്കരുത്. " ഇമവെട്ടാതെയും തലയനക്കാതെയും'' ഇതുപോലെ ഇരിക്കാൻ അവർ അന്നു പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു . "കൈ നീട്ടിവയ്ക്കാൻ " പറഞ്ഞു. അവർ പെരുവിരൽ മുറിച്ചെടു ത്തില്ല ! അവർക്ക് വിരലടയാളം മതിയെന്ന്! ഞാൻ അതും കൊടുത്തു. മടങ്ങിപ്പോരുമ്പോൾ നീണ്ട അക്കങ്ങളുള്ള ഒരു കുറിപ്പ് സൗജന്യമായി എനിക്കു തന്നു." ഇനി പേടിക്കാനില്ല" നിൻ്റെ കാര്യം ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് അവരെന്നെ യാത്രയാക്കി. അന്നാണ് ഞാനാദ്യമായി മനസ്സ് തുറന്ന് ചിരിച്ചത്. അല്ല; നീയെങ്ങനെ ഇവിടെ? രണ്ടാമൻ: എനിക്കിങ്ങനെ വ്യക്തമായി പറയാൻ അറിയില്ല. എങ്കിലും ശിവൻപിള്ള ചേട്ടൻ തൊഴുകൈയോടെ വോട്ട് ചോദിച്ച് മുന്നിൽ ചിരിച്ചു നിൽക്കുന്നത് ഞാനോർക്കുന്നു....... റേഷൻ കടയിൽ പോയിവന്ന് അമ്മ ഉണ്ടാക്കിത്തന്ന കഞ്ഞി കുടിച്ചത് ഓർമ്മയുണ്ട്. ...ഉണരുമ്പോൾ ഞാൻ താലൂ

മനഃശാസ്ത്ര വീഥി ഡോ. അരുൺ ബി നായർ എഴുതുന്നു

Image
മനഃശാസ്ത്ര വീഥി  ഡോ. അരുൺ ബി നായർ  എഴുതുന്നു  ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ അവസ്ഥ യെക്കുറിച്ച്       കടിഞ്ഞാണില്ലാത്ത        ജീവിതങ്ങൾ ഡോ അരുൺ  ബി  നായർ       മധ്യവയസ്കനായ ആ മനുഷ്യൻ സ്വന്തം മകളോടൊപ്പമാണ്. ഡോക്ടറെ കാണാൻ വന്നത്. മകളെ പുറത്തിരുത്തിയശേഷം, പരിശോ ധനാമുറിയിലേക്കു കടന്നു വന്ന അദ്ദേഹം വല്ലാതെ അസ്വസ്ഥനാ യിരുന്നു. പതിഞ്ഞ ശബ്ദത്തിൽ, വളരെ സാവ ധാനം, അദ്ദേഹം സംസാരിച്ചു തുട ങ്ങി. “എന്റെ മകളുടെ വിഷയം സംസാ രിക്കാനാണ് ഞാനിന്നു വന്നത്. അവളുടെ കാര്യം വല്ലാതെ പിടി വിട്ടു പോയിരിക്കു കയാണ്. എന്താണ്  ചെയ്യേണ്ടത്  എന്ന് എനിക്കൊരെത്തും പിടിയും കിട്ടുന്നി ല്ല. ചെറുപ്പം മുതലേ വല്ലാത്ത വാ ശിക്കാരി യായിരുന്നു അവൾ. ആ ഗ്രഹിക്കുന്നതൊക്കെ ഉടനടി നടക്കണം. അല്ലെങ്കിൽ, ഭയങ്കര മായി ബഹളം വയ്ക്കും. തറ യിൽ കിടന്നുരുളും; ഭിത്തിയിൽ തല കൊണ്ടിടിക്കും. ഈ പ്രകടനങ്ങളൊ ക്കെ കാണുമ്പോൾ ആകെ പേടിച്ചുപോകുന്ന ഞങ്ങൾ, അവൾ പറയുന്നതൊക്കെ, വാങ്ങി ക്കൊടുക്കും. ഒറ്റ മകളായതു കൊണ്ട്  ഞങ്ങളവളെ കുറച്ചധികം ലാളിച്ചുവെന്ന് പറയുന്ന താ യിരിക്കും ശരി. ഞാനും എന്റെ ഭാര്യയും സർക്കാർ ഉദ്യോഗസ്ഥ

കവിത ഡോ. ഹരിപ്രിയ ഹൃദയത്തിൽ നിന്ന് തല നീട്ടുന്ന പൂവുകൾ

Image
കവിത ഡോ. ഹരിപ്രിയ ഹൃദയത്തിൽ നിന്ന് തല നീട്ടുന്ന പൂവുകൾ  മുള്ളുകൾ നിറഞ്ഞ ജീവിതം പൂക്കുമെന്നു ഒരിക്കലും പ്രതീക്ഷിക്കാതെ അത് ചിലപ്പോൾ പൂക്കുന്നു. കരിംപച്ചയെ മൂർച്ചയുള്ള മുള്ളുകളാൽ പൊതിഞ്ഞ് ഉരുളൻ കല്ലുകൾക്ക്‌ മുകളിൽ തല കാട്ടി നിൽക്കുന്ന വെറും കള്ളിച്ചെടി.. മഞ്ഞ സാരിയുടുത്ത് പുറത്തേയ്ക്ക് വന്ന നാവോഡയെപോലെ അവൾ  വിടർന്ന ഒരു പൂവായ്. കഠിന യാതനകളുടെ നൈരന്തര്യത്തിൽ ഇനിയും എവിടൊക്കെ പെൺപൂവുകൾ പതിയിരിക്കുന്നുണ്ടാവും? ഒരു പുഞ്ചിരിയോടെ. ആദിയും അന്തവുമില്ലാതെ...

കൊറോണ ദിനങ്ങൾ കവിത ഇ .നസീർ ഗാർസ്യ കൊറോണ ദിനങ്ങൾ

Image
കവിത ഇ .നസീർ ഗാർസ്യ       കൊറോണ ദിനങ്ങൾ     സുന്ദരമായ  ഇരുട്ട് അതിന്റെ കൈകൾ നീട്ടി മരണത്തിന്റെ ചതുപ്പുനിലങ്ങളിൽ ശ്വാസ നിശ്വാസങ്ങൾ അടക്കപ്പെട്ടു ! ഭയം പാതയോരങ്ങളിൽ നിന്നും സിരകളിലേക്ക് ഇഴഞ്ഞെത്തുന്നു. ഇത് എവിടെ തുടങ്ങി ? എങ്ങോട്ട് പോകുന്നു ! ഉത്തരങ്ങൾ എവിടെയോ ഒളിച്ചിരിക്കുന്നു. താഴ് വാരങ്ങൾ നിശബ്ദതയുടെ മുൾ മുനകൾ അണിഞ്ഞ്, ആകാശത്തോളം ഉയർന്നു നിൽക്കുന്നു! തോളിൽ മഞ്ഞ് കുമിഞ്ഞു കൂടുന്നു... പ്രിയപ്പെട്ടവരുടെ വിലാപങ്ങൾ തടാകങ്ങളിൽ പ്രതിധ്വനിക്കുന്നു. വിളർത്ത മുഖം, മന്ദഗതിയിലുള്ള ശ്വാസം, തണുത്ത തീയും മേഘങ്ങളും! ഇരുണ്ട ആകാശത്തിനു താഴെ ആർദ്രമായി ആരോ പാടുന്നു. ചിതറിക്കിടക്കുന്ന ശവക്കുഴികൾ ശാന്തമായി കരയുന്നു! പ്രഭാതങ്ങളെ അതിന്റെ  ആഴത്തിൽ കാണുക. അതിൽ പേരറിയാത്തവരുടെ പ്രാർഥനകൾ ഉണ്ട്. നോക്കു! വയമ്പ് പൂക്കൾ, അങ്ങ് ദൂരത്തോളം നിറയ്ക്കപ്പെടുന്നു. അത് വാതിലിൽ മുട്ടുമ്പോൾ, എല്ലാ ശ്വാസങ്ങളും  ജാഗ്രതയോടെ… കൈകൾ നിവർത്തി പിടിച്ച് വെളുത്തതായി സൂക്ഷിക്കുക. ആയുധങ്ങളിൽ നിന്ന് മാറിനിൽക്കുക. ഇത് കാത്തിരിപ്പിന്റെ ഇടനാഴിയാണ്. എല്ലാ കണ്ണിലും പ്രതീക്ഷകൾ വളർത്തുക. പുതിയ ദിവ

കവിത ബിന്ദുശ്രീ ഒറ്റമുറി

Image
കവിത  ബിന്ദുശ്രീ          ഒറ്റമുറി   ആളില്ലാരവമില്ലാ, ഞാനെന്നോതാൻ  ഞാനും, ഞാനില്ല  ഒറ്റമുറിയ്ക്കുടയാടയൊരുക്കാൻ  ചുറ്റും ചുമരുകൾ  ചുമരുകൾ മാത്രം ! കണ്ണുകൾ തമ്മിൽ കണ്ടീല, മനം  ഉള്ളിൽ  തട്ടിമൊഴിഞ്ഞീല... കൈയ്യുപിടിക്കാനാളില്ല,   ചെറു  ചെല്ലം ചൊന്നത് കേട്ടീല..... കണ്ണീർ തുള്ളികൾ തൂവി ഞാനതിൽ  വർണ്ണം നൽകി വരച്ചൂ വിശ്വം എന്റെ വിയർപ്പിൽ കുരുത്തു തുടങ്ങി,        തിങ്ങും പച്ചപാടങ്ങൾ! ചിന്തകളെല്ലാം കൂട്ടിയിണക്കി,   മധുരം കിനിയും കായ്‌ഫലമാക്കി  ഉള്ളു തുറന്നു ചിരിച്ചു ഞാനതിൽ  പാകം ചെയ്തു പലവിഭവം. ഒരു ചെറു സൂര്യ പ്രഭയിൽ കണ്ടു  പലവുരു,  പലകുറി നാട്യങ്ങൾ. പച്ച പുല്ലിൽ കാറ്റുകൾ ചൊന്നത്  അക്ഷരമെന്ന് ഗ്രഹിച്ചു ഞാൻ. കിളികൾ ചൊല്ലി പാറി നടന്നു   കരളലിയിക്കും ഗാനങ്ങൾ  ഒറ്റയ്ക്കായൊരു  നേരമിരുട്ടിൽ ഒത്തൊരുമിച്ചൂ    മാനസയാനം  നൈരന്തര്യം യാത്രകളിങ്ങനെ  നിറവായി നിഴലായി നീ മുന്നിൽ.                      ...................... 

കാവാലം ബാലചന്ദ്രന്റെ കവിത വനമാണ് ഞാൻ

Image
കവിത വനമാണ് ഞാൻ  കാവാലം ബാലചന്ദ്രൻ  വനമാണു , കനവിന്റെ ഹ്രദമാണു, ഹരിനീല- തൃണഭംഗിയാടുന്ന സംഗീതമാണ് ! നനവെഴും ശ്യാമമാണരിയ മൃഗകാമനകൾ                    തഴുകുന്ന കൂടാണ്, നിഷാദന്റെ വീടാണ് ! മൃദുതൃഷകൾ വിങ്ങുന്ന താളമാ, ണലിവിന്റെ തടിനികളൊഴുകുന്ന രാത്രിയാ, ണിരുളാണ്. തടിനിയുടെ തരളമൊരു പാപമാണ്. വിഷമാണു, വിടരുന്ന ഫണമാണു, വേദന ദംശിച്ച കരിനാഗമാണ്. ഹരിണിയുടെ വഴിതെറ്റി സിംഹിയുടെ ഗുഹയണയു- മനിരുദ്ധ ദുർവ്വിധിയുടെ വനമാണിത്. വനനദിയുടെ തീരങ്ങളണിയുന്ന ജ്യോത്സ്‌നകൾ പ്രണയങ്ങളാണ്; പ്രണവമിളകുന്നൊരു പ്രമദവനമാണിത്. അജപാലബാലകനിലടരുന്ന രവഭരിത- മൃദുസലിലഗംഗയിൽ മുങ്ങിയുമാതിര തലയാട്ടി നിൽക്കുന്ന വനമാണിത്. നിറതിങ്കൾ വനമാണി- തുഡുനിരകൾ കാവലാ - ണരുതാത്തപൂവിന്റെ നിറമാണിതിന്. കാറ്റാണു, കാറ്റിലെ പൂവിന്റെ മണമാ - ണൊരമ്പിന്റെ കൂർമ്മയിൽ കിളികളുടെ മണമാണ്. കാട്ടാളവേഷം  ധരിച്ചതും ഞാനാണ്. വില്ലായ് വളഞ്ഞതും ഞാണായ്  വലിഞ്ഞതു- മമ്പായുരഞ്ഞതും കിളിയായിരുന്നതും മൃതിയായി വന്നതും മുനിയായി - ക്കവിയായിക്കവിഞ്ഞേ കിനിഞ്ഞതും ഞാനാണ്! വനമാണു ഞാനിന്നു  വനമാണു ഞാനിന്നു വനവഹ്നിയാളുന്ന വനമാണ്. വനമാണു ഞാനിന്നു  വനമാണു ഞാനെന്നും വലയിൽ കുടുങ