മാരിമറയായ മഴവില്ല്

കവിത ഇ. നസീർ മായുന്നില്ല മഴവില്ലുകൾ മനസ്സിലങ്ങനെ കുലച്ചു നിൽക്കുന്നു.. പലതിലായി നിറങ്ങളേഴും പകുത്ത് നൽകിയങ്ങനെ നിറഞ്ഞു നിൽക്കുന്നു...മഴയത്തും മായാതെന്നെ ഭ്രമിപ്പിക്കുമൊരാകാശമായി! ഇരുട്ട് വീണുകൊണ്ടിരിക്കുമ്പോൾനി ന്റെ ചുണ്ടിലെ വയലറ്റ് മസൃണത കവിളിൽ പടർന്ന ചുവപ്പ് രാശിയും അകത്തിട്ട് ഞാൻ പെരുക്കുന്നു. അകമേ കിനിയുന്നു, നെഞ്ചകം മൃദു മെത്തയാകുന്നു. അരികിലറിയുന്നു ഉയർന്നു താഴുമാ ശ്വാസം! നീല മേഘമായി പുണരുന്നു, തീ പിടിക്കും വിരലുകൾ, നഖച്ചാന്തായി ചുവപ്പ്, ഹരിതാഭ മായാത്ത മലയുച്ചികൾ.. മഞ്ഞത്തീയുമായി വഴിയരികിലെ പവിഴമല്ലിയിലെ, ചില്ലയിലെ, ചെറു കുരുവി...