Posts

Showing posts from February, 2022

മലമുകളിൽ

Image
മല കാത്തുകൊള്ളുക കവിത- ഇ. നസീർ  മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക അതിലുണ്ട് ഭൂമിയുടെ ഹൃദയം! മലമുകളിലുണ്ടേ... നേരിന്റെ, നെറിവിന്റെ അവസാന വേര്. മല കാത്തുകൊള്ളുക നാളേയ്ക്ക് ജീവന്റെ മഴ കാത്തു വെയ്ക്കാൻ... മഴുകൊണ്ട് കേറല്ലേ നിങ്ങൾ, ഇനി മരുവാക്കാൻ തുനിയല്ലേ നിങ്ങൾ. മലയുച്ചിയിലിനിയില്ല! തരു നിരകളധികം... ഉറപ്പൊട്ടിക്കരയുന്ന മല തന്റെ വേദന, ഇനിയും കാണാതെ പോകല്ലേ നിങ്ങൾ മലമുകളിലുണ്ടെ ദൈവം അവിടുണ്ടേ! പൂർവികർ, പടുത്തതാം ഗുഹാന്തരങ്ങൾ... അതിലുണ്ട് അവരുടെ കാഴ്ചകൾ, സ്വപ്നങ്ങൾ ... അവർ നട്ട കിനാമരങ്ങളതിൻ വിത്തുകൾ മുളപൊട്ടി പടർന്നതാണുനമ്മൾ. മലകാത്തു കൊള്ളുക! തുരക്കാതെ, തുറക്കാതെ വംശനാശത്തിന്റെ വാതിലുകൾ. മലയോളം നന്മയാണതിന്റെയുച്ചിയിൽ പകയില്ല, പുകയില്ല.പക്ഷപാതങ്ങളില്ല, അസമവാക്യങ്ങളില്ല. സ്വയമേ ഭോഗികളില്ല. കുതികാൽ തളപ്പുകളില്ല. പറഞ്ഞു പറ്റിക്കലില്ല ആത്മ വഞ്ചനകൾ, നാട്യങ്ങൾ ഇല്ല  ശവമാംസം തിരയുന്ന കഴുകരില്ല  അതിലുണ്ട് ഭൂമിയുടെഹൃദയം. അവൾ അരുമയോടെ  തന്നുപോയ സ്നേഹ ഹൃദയം നീറുന്നുണ്ടാം, ഇന്നതിൽ ഖേദമുണ്ടാം പകുതിയും മുഖാവരണമിട്ട ചെന്നായ്ക്കളായതിൽ! മല കാത്തുകൊള്ളുക മല കാത്തുകൊള്ളുക മലമുകളിലുണ്ടേ നേരിന്റെ, നെറിവിന്റെ അവ