ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ
ഇല്ലാതാകുന്ന
മരങ്ങൾ
കവിത
വേരുകൾ സ്വയം പറിച്ചെറിഞ്ഞു ദൂരേക്കു അകന്നു പോകുന്ന മരങ്ങൾ...!
കാടാകട്ടെ പ്രകൃതിയുടെ വെല്ലുവിളികൾ അതിജീവിച്ചു
കൊടും കാറ്റിലും പാറയിൽ അള്ളിപിടിച്ച്, ആകാശത്തിലേയ്ക്ക് കൈകൾ ഉയർത്തി,
വേരുകൾ പരസ്പരം ബന്ധിച്ച്, അത് അതിന്റെ ദൗത്യം നിറവേറ്റി പ്രകൃതിയുടെ താളം പൂർത്തിയാക്കുന്നു.
കൈകൾ ചേർത്തണച്ച് അവർ
ഗർഭ ഗേഹത്തിന്റെ ഊഷ്മാവ് പകരുന്നു.
സ്നേഹത്തിന്റെ വൃക്ഷ ഛായയിൽ തണൽ വിരിച്ച്
നിങ്ങളുടെ ജീവത്മാവിനെയും കാക്കുന്നു.
വേരുകൾ പറിച്ചെറിഞ്ഞു വാക്കുകൾ കൈമാറാതെ, പിടി തരാതെ, ഒരു ഒറ്റ മര കൊമ്പ് ഒടിഞ്ഞു വീഴുന്ന പോലെ..
ചിലർ ചരിത്രത്തിൽ ഇല്ലാതാകുന്നു.
ഇ നസീർ ഗാർസ്യ
* Deviance ends in anarchy
Comments