മാനസിക രോഗത്തിന്റെ സാമൂഹ്യ വശങ്ങൾ

മാനസിക രോഗത്തിന്റെ സാമൂഹ്യ വശങ്ങൾ ഇ . നസീർ . സാമൂഹ്യ ശാസ്ത്രജ്ഞൻ മാനസിക രോഗങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു ഭയം തോന്നാറില്ലേ ?എന്താണിതിന് കാരണം ? മാനസിക രോഗം എന്നാൽ റോഡിലലഞ്ഞു നടക്കുന്ന ഭ്രാന്ത് എന്നാണ് പൊതു ധാരണ. എന്നാൽ അത് തെറ്റാണ്. നമ്മുടെ ചിന്തകൾ , മാനസികാവസ്ഥ , പെരുമാറ്റം ഇവയിൽ സ്വയം നിയന്ത്രണം ഇല്ലാതെ വരുന്ന അവസ്ഥകളെല്ലാം മാന സിക രോഗങ്ങളായേക്കാം . ഇവ ഒരു നിശ്ചിത കാലയളവിനു മുകളിൽ നീണ്ടു നിൽക്കുന്നുവെങ്കിൽ മറ്റ് അസുഖങ്ങല്ക്ക് ചികിത്സിക്കുന്നത് പോലെ തന്നെ ചികിൽസിക്കേണ്ടതാ ണ്. മാനസിക മാനസിക രോഗങ്ങൾ ചികിത്സിച്ചു ഭേദമായാൽ സാധാരണ ജീവിതം സാധ്യമാണ്. എന്നാൽ അവഗണിച്ചാൽ ലഘു മാനസിക രോഗങ്ങളായ വിഷാദം, ഉൾകണ്ഠ ഇവ പോലും ജീവിതം തകർത്ത് കളയാം. മാനസിക രോഗങ്ങളോട് ജനങ്ങളിൽ ഇത്രയും പേടി അവജ്ഞ ഇവ വരാൻ എന്താണ് കാരണം? ഇതിന് പല കാരണങ്ങൾ ഉണ്ട്. ഒന്ന് ഇവ എന്ത് കൊണ്ട് വരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അജ്ഞാതമാ യ ഏതൊന്നും അവ നമ്മളെ ബാധിക്കുമ്പോൾ പേടിക്കാതെ വരിക സ്വാഭാവികം...