മാനസിക രോഗത്തിന്റെ സാമൂഹ്യ വശങ്ങൾ






മാനസിക രോഗത്തിന്റെ

സാമൂഹ്യ വശങ്ങൾ 


ഇ . നസീർ . സാമൂഹ്യ ശാസ്ത്രജ്ഞൻ  

മാനസിക രോഗങ്ങൾ എന്ന്  കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു ഭയം തോന്നാറില്ലേ ?എന്താണിതിന്  കാരണം ?

മാനസിക രോഗം എന്നാൽ റോഡിലലഞ്ഞു നടക്കുന്ന ഭ്രാന്ത് എന്നാണ് പൊതു ധാരണ. എന്നാൽ അത് തെറ്റാണ്. നമ്മുടെ ചിന്തകൾ , മാനസികാവസ്ഥ , പെരുമാറ്റം ഇവയിൽ സ്വയം നിയന്ത്രണം  ഇല്ലാതെ വരുന്ന  അവസ്ഥകളെല്ലാം മാന സിക    രോഗങ്ങളായേക്കാം . ഇവ ഒരു നിശ്ചിത കാലയളവിനു മുകളിൽ നീണ്ടു നിൽക്കുന്നുവെങ്കിൽ മറ്റ് അസുഖങ്ങല്ക്ക് ചികിത്സിക്കുന്നത് പോലെ തന്നെ ചികിൽസിക്കേണ്ടതാ ണ്. മാനസിക മാനസിക രോഗങ്ങൾ ചികിത്സിച്ചു ഭേദമായാൽ സാധാരണ ജീവിതം സാധ്യമാണ്. എന്നാൽ അവഗണിച്ചാൽ  ലഘു മാനസിക രോഗങ്ങളായ വിഷാദം, ഉൾകണ്ഠ ഇവ പോലും ജീവിതം തകർത്ത് കളയാം.

മാനസിക രോഗങ്ങളോട്  ജനങ്ങളിൽ ഇത്രയും പേടി അവജ്ഞ ഇവ വരാൻ എന്താണ് കാരണം?

ഇതിന്  പല കാരണങ്ങൾ  ഉണ്ട്.  ഒന്ന്  ഇവ എന്ത് കൊണ്ട് വരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അജ്ഞാതമാ യ ഏതൊന്നും അവ നമ്മളെ ബാധിക്കുമ്പോൾ പേടിക്കാതെ വരിക സ്വാഭാവികം മാത്രം.  

മറ്റൊന്ന് മാനസിക രോഗങ്ങൾ  മൂലം സാധാരണ ജീവിതം നയിക്കാൻ പറ്റാതെ വരുന്നത്തിനാൽ മമറ്റുള്ളവരിൽ നിന്ന് അകത്തി നീർത്തും എന്നപേടികാരണം മറ്റുള്ളവർ അറിയാതെ മറച്ചു വെയ്ക്കുവാനും ചികിത്സ തേടാതിരിക്കുവാനും കാരണമാകുന്നു.

മുൻകാലങ്ങളിൽ മാനസിക രോഗത്തിനു നല്കിയിരുന്ന ചികിത്സകളും മനുഷ്യനിൽ ഭയം ഉണ്ടാക്കുന്നതായിരു ന്നു. കെട്ടിയിടുക, ചൂരലിന് അടിച്ചു ബാധയെ അകറ്റുക, മുഖത്തേയ്ക്ക്     ശക്തമായി വെള്ളം ചീറ്റിച്ച്ശ്വാസം  മുട്ടിക്കുക, മാന്ത്രിക ചികിത്സകൾ എന്ന പേരിലുളള ക്രിയകൾ  ചെയ്യുക തുടങ്ങിയവ ആയിരുന്നു. ഇവയ്ക്കു  വിധേയനാകുന്ന ആളെ പിന്നീട് മനുഷ്യനായി കാണാൻ സമൂഹം തയ്യാറാകുമായിരുന്നില്ല.

മാനസിക രോഗങ്ങൾ പാരമ്പര്യമാണെന്നും അത് കൊണ്ട് അടുത്ത തലമുറകളിൽ എല്ലാവർക്കും അത് വരും എന്ന അമിത ഉൽക്കണ്ഠ  ആ ആളും കുടുംബവും സാമൂഹ്യമായ ഭൃഷ്ട് നേരിടാൻ കാരണമാകുന്നു 

എന്നാൽ ന്യൂറോളജി, മനോരോഗ ശസ്ത്രം, മനശാ സ്ത്രം  എന്നിവയുടെ വളർച്ച  മാനസിക രോഗങ്ങളുടെ കാരണങ്ങൾ മനസ്സിലാകി തരികയും ചികിത്സ സാധ്യമാ ക്കുകയും ചെയ്തു. ഇന്ന് മറ്റേതൊരു രോഗത്തെയും പോലെ മാനസിക രോഗങ്ങളും ചികിത്സിച്ച് ഭേദമാക്കുവാനും രോഗിയെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടു വരാനും കഴിയുന്നു. മറ്റ് ശാരീരിക രോഗങ്ങളുടെ ചികിത്സയിൽ വരാവുന്ന പ്രശ്ന ങ്ങളേക്കാൾ ഒട്ടും കൂടുതലും അല്ല മാനസിക രോഗങ്ങളുടെ ചികിത്സയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ . 

എന്നാൽ ജനങ്ങളുടെ ഇടയിൽ ഇപ്പോഴും നിലനില്ക്കുന്ന മിഥ്യാ ധാരണകൾ, പേടി, വിവേചനം, പീഢനം, ചികിത്സയെ കുറിച്ചൂള്ള അനാവശ്യ വിവാദങ്ങൾ ഇവ മാനസിക രോഗ ചികിത്സയെ പുറകോട്ടടിക്കുന്നു.

എന്താണ് യാഥാർഥ്യം 
1. മാനസിക രോഗങ്ങൾക്ക്  കാരണം തലച്ചോറിന്റെ വികാസം,  തലച്ചോറിലെ വിവിധ കേന്ദ്രങ്ങൾ തമ്മിലുള്ള ഏകോപനം ഇവയിലുണ്ടാക്കുന്ന തകരാറുകൾ, തലച്ചോറിലെ രാസ വാഹകരായ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിലുണ്ടാകുന്ന പ്രവർത്തനങ്ങൾ 



മാനസിക രോഗ ചികിത്സയുടെ ചരിത്രം മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു സ്ലൈഡ് അവതരണം ഇതോടൊപ്പം ചേർത്തിരിക്കുന്നു. ക്രിസ്തുവിനു മുൻപ്  നില നിന്നിരുന്ന വിശ്വാസങ്ങളും പ്രതിവിധികളും മുതൽ ഇന്ന് എത്തി നില്ക്കുന്ന സാമൂഹ്യ മാനസിക ആരോഗ്യ പരിപാടിവരെ ഇതിൽ സൂചിപിച്ചിട്ടുണ്ട്
 https://docs.google.com/presentation/d/1VqRAJ2J9lqkXcsli17MQ47TUh4P5fcP7PynZlLZ8EVc/edit#slide=id.p56





Comments

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം