ഓഖി – അതിജീവനത്തിന് സാഹചര്യമൊരുക്കണം  :ചെരാത്

ദുരന്തങ്ങളെ അതിജീവിച്ച്  ജീവിതത്തിലേയ്ക്ക് തിരിച്ചു വരാം എന്ന അതിജീവനത്തിന്റെ സന്ദേശവുമായി ചിരാത് കേരള  ഓഖി ദുരിതാശ്വാസ പ്രവർത്തകർ റിപ്പബ്ലിക്ക് ദിനത്തിൽ തീരദേശങ്ങളിൽ പര്യടനം നടത്തി. ഓഖി ദുരിത ബാധിത മേഖലയിൽ ചെരാത്  നടത്തി വരുന്ന മാനസിക സാമൂഹ്യ പ്രതി വിധികളുടെ ഭാഗമായി സംഘടിപ്പിച്ച  പര്യടനം  കെ.എസ് .ആർ. ടി.സി ബസ് സ്റ്റാൻഡിൽ  പ്രൊഫസർ പുഷ്പശരൻ ഉൽഘാടനം ചെയ്തു. ഡിസ്ടിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്രജ്ഞൻ നസീർ ഇ ഫ്ലാഗ് ഓഫ് ചെയ്‌തു. മനശാസ്ത്രജ്ഞർ, സാമൂഹ്യ പ്രവർത്തകർ, ശിൽപ്പികൾ  കലാകാരന്മാർ എന്നിവരടങ്ങിയ സംഘം ശിൽപ്പികളായ ആര്യനാട് രാജേന്ദ്രൻ, ശിവരാമൻ, ബൈജു എന്നി ടീം ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ  അടിമലത്തുറ, പൊഴിയൂർ, വിഴിഞ്ഞം കടപ്പുറത്തെത്തി അതിജീവനം എന്ന സന്ദേശത്തോടെ മണൽ ശിൽപ്പങ്ങൾ തീർത്തു. ടീം ഒ.കെ സൈക്കോ സോഷ്യൽ വോളന്റിയേഴ്സ് ഡോ. എസ് ഹരിപ്രിയ, ഹരീഷ്‌, ആർ. കെ. ബാബു എന്നിവരുടെ നേതൃത്വത്തിൽ ദുരിത ബാധിതരുടെ വീടുകൾ സന്ദർശിച്ചു.


അതിജീവനം മണൽ ശിൽപ്പ നിർമാണത്തിൽ പ്രദേശവാസികളും കുട്ടികളും പങ്കു ചേർന്നു. തുടർന്ന് 4 മണിക്ക് നടന്ന യോഗത്തിൽ  ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരെയും അനുസ്മരിച്ച് അതിജീവന പ്രതിജ്ഞയെടുത്തു. വിഴിഞ്ഞത്തു നടന്ന ചടങ്ങിൽ സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു അനുസ്മരണ കീർത്തനം ചൊല്ലി. ഫാദർ സുരേഷ് ,  സാമൂഹ്യ ശാസ്ത്രജ്ഞൻ നസീർ. ഇ,     ആര്യനാട് രാജേ ന്ദ്രൻ,    പാർത്ഥസാരഥി വർമ്മ, വിജു ശങ്കർ എന്നിവർ പങ്കെടുത്തു.  പൊഴിയൂർ അടിമലത്തുറ കടപ്പുറങ്ങളിൽ സഖി കേരള ഭാരവാഹികളായ  മേഴ്സി അലക്സാണ്ടർ, ശ്രീകല ടി.എസ് എന്നിവർ നേതൃത്വം നൽകി. കാണാതായവരുടെ കുടുംബങ്ങൾ കടുത്ത മാനസിക പ്രശ്ങ്ങളില്ല ടെയാണ് കടന്നു പോകുന്നത് അനിശ്ചിതാവസ്ഥയും പട്ടിണിയും തീരത്ത് രൂക്ഷമാണ്. മത്സ്യ ബന്ധനോപാധികൾ നഷ്ടപ്പെട്ടിരിക്കുന്നു. കടലിൽ പോകാനുള്ള മാനസികാവസ്ഥയിൽ ആളുകൾ എത്തി ച്ചേർന്നിട്ടില്ല. മത്സ്യ ബന്ധന രംഗം സാധാരണ അവസ്ഥയിലാകുന്നതുവരെ തൊഴിൽ രഹിതരായവരുടെ കുടുംബങ്ങൾക്ക് ദൈനംദിന ചിലവിനുള്ള സഹായം നൽകണമെന്നും പ്രദേശത്തെ സ്ത്രീകളുടെ തൊഴിലധിഷ്ടിത പുനരധിവാസത്തിനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് സാമൂഹ്യ ശാ ഗവർമൻറിനോട് അഭ്യർത്ഥിച്ചു. പോസ്റ്റ് ട്രൂമാറ്റിക് സ്ട്രെസ് ഡിസോർഡർ. ഡിപ്രഷൻ ഇവ വലിയ തോതിൽ പ്രകടമാണ്. മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്  മത സ്ഥാപനങ്ങളുമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് ചെരാത്  മാനസികാരോഗ്യ ക്ലിനിക്കുകൾ നടത്തും.





Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ