കവിത "ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല " പി.എൻ. ഗോപീകൃഷ്ണൻ


 കവിത 

"ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല "

പി.എൻ. ഗോപീകൃഷ്ണൻ

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2022 ജൂൺ 05-11)


ഇക്കാലത്ത് ഒരു മുതലാളിയായിരിക്കുക എത്ര എളുപ്പമാണ്. 

കാരണം 

ആരും നിന്നെ 'മുതലാളി' എന്ന് വിളിക്കില്ല. 

സംരംഭകൻ എന്നെ വിളിക്കൂ.

 

നിനക്ക് സർക്കാറുകൾ ഭൂമി തരും. 

റോഡ് പണിതു തരും. 

കറന്റിന് 

ബേബിഡാം ഉയർത്തിത്തരും. 

നിന്റെ മുഖം കറുത്താൽ 

കോർപ്പറേറ്റ് ടാക്സ് 1% അപ്പോൾ കുറയും. 

ചെമ്പുകുഴിച്ചെടുക്കാൻ 

ഖനി തരും. 

പാറ പൊട്ടിച്ചെടുക്കാൻ 

മല തരും. 

വെള്ളം ഊറ്റിയെടുക്കാൻ  

പാതാളം തരും. 


നീ കൊടുത്ത തൊഴിലുകളെപ്പറ്റി 

ധവളപത്രമിറക്കി 

സർക്കാറുകൾ നിന്നെ ഒരു എംപ്ലോയെന്റ് എക്സ്ചേഞ്ച് 

ആക്കും. 


നിന്റെ കൊള്ളലാഭക്കണക്ക്, പക്ഷേ 

ആരും പറയില്ല. 

നിന്റെ മാളുകൾ വിഴുങ്ങിയ പെട്ടിക്കടകളെപ്പറ്റി 

ആരും ചോദിക്കില്ല 

നീ ഒരു ഇരപിടിയനാണെന്നും 

നിന്നെക്കാൾ ചെറിയ മനുഷ്യരുടെ സമ്പത്ത് 

നിരന്തരം തിന്നുമെന്നും ആരും മിണ്ടില്ല 

ബുദ്ധിജീവി പത്തൊമ്പതാം നൂറ്റാണ്ടിലെ 

മാർക്സിനെക്കുറിച്ച് പറയും. 

ഗാന്ധി ചമ്പാരനിൽ പോയതിനെപ്പറ്റി 

വാചാലനാകും 

ചിക്കാഗോവിനെപ്പറ്റി, ഹേ മാർക്കറ്റിനെപ്പറ്റി 

പേർത്തും പേർത്തും അയവിറക്കും. 


പക്ഷേ, നിനക്കുവേണ്ടി ബാങ്കുകൾ 

പരിധിയില്ലാതെ തുറന്ന് വെയ്ക്കുന്നത് 

ആരും കാണില്ല. 

നീ കവർന്നെടുത്ത എട്ടു മണിക്കൂർ ജോലിയെക്കുറിച്ച് 

തൊഴിലാളി പോലും മിണ്ടില്ല. 

നീ പൊട്ടിയാൽ 

നിന്റെ ബോണ്ട് വാങ്ങാൻ 

ഓടി വരുന്ന സർക്കാറുകൾക്ക് 

എല്ലാവരും കൈയടിക്കും. 

നിന്റെ ചെല്ലപ്പെട്ടി 

നിറയ്ക്കാനുള്ള നോട്ടടിക്കാൻ 

സർക്കാർ പ്രസ്സ് 

ഓവർടൈം പ്രവർത്തിക്കും. 


കൂടുതൽ ലാഭത്തിന് 

നാടു മണ്ടിയാൽ 

മാധ്യമങ്ങൾ നിനക്കുവേണ്ടി കരയും. 


ആസ്ത്മാ രോഗിക്ക് 

നീ കൊടുത്ത അഞ്ചുരൂപ അമ്പതുപൈസാ മരുന്നിന് 

മുൻപേജിൽ 

10 സെ.മീ. X 3 കോളം 

വാർത്താ പരസ്യം കിട്ടും. 

നിന്റെ തീൻമേശയിൽ 

വർഗീയവാദിയും സെക്യുലറിസ്റ്റും 

കെട്ടിപ്പിടിക്കും. 

നിന്റെ ബോഗിയിൽ 

വിപ്ലവവും ഫാസിസവും 

ഒരുമിച്ചിരിക്കും. 

ഏറ്റവും കനം കുറഞ്ഞ പിത്തളകൊണ്ട് 

നീ തരുന്ന മെമന്റോ വാങ്ങാൻ  

സാഹിത്യം ക്യൂ നിൽക്കും. 


നിന്റെ കാരുണ്യത്തിലാണ് 

ചൊവ്വയിലേക്ക് പേടകം പോകുന്നതെന്ന് 

ബഹിരാകാശ ശാസ്ത്രവും 

പുതിയ ഗെയിൽ വൈറലായതെന്ന് 

സൈബർ സാങ്കേതികതയും 

നാരായണീയയെഴുതും. 


നിന്റെ സർവകലാശാലയിൽ 

നിന്റെ പാഠപുസ്തകത്തിൽ 

നീ തലമുറകളെ വിളവിറക്കും. 

നിനക്ക് തന്നെ കൊയ്യാൻ 

നിനക്ക് തന്നെ പുഴുങ്ങാൻ. 

നിനക്ക് തന്നെ വിളമ്പാൻ 

നിനക്ക് തന്നെ ഞണ്ണാൻ. 


അതിനാൽ നാട്ടുകാരേ 

എല്ലാ സൃഷ്ടികളും റദ്ദാക്കപ്പെടും 

എല്ലാ അനുകമ്പകളും തി വെയ്ക്കപ്പെടും 

വിളിച്ച മുദ്രാവാക്യങ്ങളെ 

അധികാരത്തിന്റെ ഡിറ്റർജന്റിൽ 

മുക്കി വെളുപ്പിച്ച് നേതാക്കൾ 

അയാൾക്ക് കൊണ്ടുകൊടുക്കും. 


നമ്മ ഉണർന്ന് 

അടുപ്പു കൂട്ടുന്നില്ലെങ്കിൽ

ചരിത്രത്തിന്റെ കട്ടൻ ചായ 

ആറ്റിത്തണുപ്പിക്കാതെ 

ഊതി- 

യൂതി 

കുടിക്കുന്നില്ലെങ്കിൽ 

സൂര്യനെ തണുപ്പിക്കാനുള്ള 

ഏസിയായി 

സ്വന്തം തലച്ചോറ് 

പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ 


------------------------------------

*ഒരു വ്യവസ്ഥയും ആത്മഹത്യ ചെയ്യുന്നില്ല: ഫെർണാണ്ടോ സോളനാസും ഒക്ടേവിയോ ഗെറ്റിനോയും ചേർന്ന് സൃഷ്ടിച്ച തീച്ചൂളകളുടെ മുഹൂർത്തം (Hour of Furnaces) എന്ന ചിത്രത്തിൽ എഴുതി ക്കാണിക്കുന്ന വാക്യം)

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ