
എഴുതേണ്ടത് കവിത എം എ ബിന്ദു ഇനി മുതൽ എല്ലാ അമ്മമാരും എല്ലാ ദിവസവും രാത്രി മറക്കാതെ ആ ദിവസത്തെ അടയാളപ്പെടുത്തി വയ്ക്കണം എപ്പോഴാണ് മക്കൾക്ക് വായിക്കാൻ കൊടുക്കേണ്ടത് എന്നറിയില്ലല്ലോ. അവർ ചിലപ്പോൾ നിങ്ങളുടെ ഹൃദയം കീറി മുറിച്ചു കൊണ്ട് നിങ്ങളുടെ ജീവിതത്തിൻ്റെ കണക്ക് ചോദിക്കും....... ആ വേദനയിൽ ബോധം നശിക്കുന്നതിൻ മുൻപ്....... അവർക്ക് വായിക്കാൻ കൊടുക്കണം. കൈ വിറക്കാതെ മനസ്സു പതറാതെ കത്തിയെടുത്ത് നിങ്ങടെ നെഞ്ചിലേക്ക് കുത്തിയിറക്കി ജീവനെടുക്കും മുൻപ് തോട്ടിലെ വെളളത്തിൽ മുക്കിപ്പിടിച്ച് അവസാന ശ്വാസവും നിലച്ചെന്ന് ഉറപ്പാക്കും മുൻപ് ആ നിമിഷത്തിൻ മുൻപെങ്കിലും അവർക്ക് വായിക്കാൻ കൊടുക്കണം കാലുറക്കാതെ മനസ്സുറക്കാതെ മേഘങ്ങളെ പോൽ പറന്നുയരാൻ പായുന്ന അവരെ കൈയ്യാമം വച്ച് കൊണ്ടു പോകുമ്പോൾ നെഞ്ച് തകർന്ന് സ്വയം കയർത്തുമ്പിലാടും മുൻപ്........ നിശ്ചയമായും വായിക്കാൻ കൊടുക്കണം പ്രണയ പാശത്തിൽ കുടുങ്ങി ഒരു തീപ്പെട്ടിക്കൊള്ളിയിൽ ഒടുങ്ങി.... ചിതയിലേക്ക് എടുക്കും മുൻപ്...... പ്രണയിനിയുടെ ജീവനെടുത്ത് കാരാഗൃഹത്തിലേക്ക് പോ...