ദീപനാളം കഥ ഇ നസീർ

 ദീപനാളം       കഥ

  ഇ നസീർ 


ഇങ്ങു ദൂരെയാണ് ഞാൻ. എങ്കിലും മനസ്സ് നാട്ടിലേയ്ക്കും വീട്ടിലേയ്ക്കും യാത്ര ചെയ്യും. പ്രതിസന്ധികൾ പിടിവിടതെ മുറുക്കുന്ന ദിവസങ്ങളിൽ മനസ്സ് വല്ലാതെ അസ്വസ്‌ഥമാകും.


സന്ധ്യ ആകുമ്പോൾ അവിടെ വിളക്ക് തെളിച്ചിട്ടുണ്ടാവും എന്നു മനസ്സിൽ കരുതും. മകൾ അയക്കുന്ന തെളിഞ്ഞ ദീപനാളത്തിന്റെ പടം വന്നോ എന്നു നോക്കും.


ഇപ്പോൾ പലപ്പോഴും ആ പതിവ് തെറ്റുന്നു. അസ്വസ്ഥതകൾ ഒരു വ്യാധി പോലെ അവളുടെ മനസ്സിലും പടരുന്നുണ്ടാവാം

പിന്നെ മുൻപ് മകളയച്ച ചിത്രം എടുക്കും. വലുതാക്കി അത് മനസ്സ് നിറയെ കാണും. സ്ക്രീനിൽ അതിന്റെ ചിത്രം പകർത്തി മകൾക്ക് അയക്കും. അപ്പോൾ അവൾ ക്ഷമാപണമെന്ന പോലെ തിരിച്ചും അയക്കും.

അതിലൂടെ ഞങ്ങൾ പരസ്പരം പറയാതെ ഒരു പാട് കാര്യങ്ങൾ പറയും.

ഇരുട്ടിനു കനം കൂടുമ്പോൾ നാളം തനിയെ അണഞ്ഞിട്ടുണ്ടാവാം.

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

പുണ്യാഹം : ഷോർട് ഫിലിം. ശ്യാം അരവിന്ദം