മനഃശാസ്ത്ര വീഥി തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ Social Scientist Nazeer E
മനഃശാസ്ത്ര വീഥി തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ Social Scientist Nazeer E നമ്മുടെ ചിന്തകൾ തലച്ചോറിന്റെ സൃഷ്ടിയാണ്. പലതരത്തിലുള്ള ചിന്തകൾ നമ്മളിൽ ഉണ്ടാകാം. ആ ചിന്തകളെ നമുക്ക് പലതായി തിരിക്കാം. തോന്നലുകൾ, സങ്കല്പങ്ങൾ, യാഥാർത്ഥ്യങ്ങൾ ഇങ്ങനെ മൂന്നു തരത്തിലുള്ള ചിന്തകളാണ് നമുക്ക് ഉണ്ടാകുന്നത്. ഇതിൽ സങ്കൽപ്പങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഡ്രീംസ് & ഇമാജിനേഷൻസ് ആണ്. യാഥാർത്ഥ്യ ചിന്തകൾ നമുക്ക് അപ്പോൾ അറിയാവുന്ന ചിന്തകളാണ്. പൂർണമായും ശരിയായിട്ടുള്ള ചിന്തകളാണ് യാഥാർത്ഥ്യ ചിന്തകൾ. അത് കൃത്യമായി നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളത് ആണ്. കൃത്യമായി നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴി നമുക്ക് സെൻസേഷൻ കിട്ടിയിട്ടുള്ളതാണ്. എന്നാൽ പോലും പലപ്പോഴും തെറ്റ് വരാം. തെറ്റായ രീതിയിൽ കണ്ടു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഒരു ചിന്ത രൂപീകരിക്കുന്നത് Errors in perception എന്നു പറയുന്നു. അന്ധന്മാർ ആനയെ കണ്ട കഥയും ഒരാൾ ഒരു കാക്കയെ ശർദ്ധിച്ചു എന്ന ചൊല്ലും ഒക്കെ മനുഷ്യ ചിന്തയുടെ പരിമിതികളെ വ്യക്തമാക്കുന്നു. ഉദാഹരണമായി 6 എന്ന സംഖ്യ അത് ഒരു വെള്ള പ...