ജലക്കിടക്ക : ചെറു കഥ : ഇ. നസിർ ഗാർസ്യ

ജലക്കിടക്ക കഥ ഇ നസീർ ഗാർസ്യ തിരക്കുകളിൽ മുങ്ങി പോയതിനാലും നമ്പർ പരിചിതമല്ലാത്തതായിരുന്നതിനാലും ഭാസിയുടെ കോൾ ഞാൻ കണ്ടിരുന്നില്ല. അടുത്ത ദിവസം രാത്രി കിടക്കുന്നതിനു മുൻപ് മൊബൈൽ ഫോൺ ഓടിച്ച് നോക്കിയപ്പോഴാണ് മെസ്സേജിൽ അവന്റെ ടെക്സ്റ്റ് കണ്ടത്. ഞാൻ ഭാസിയാ, ഒന്ന് വിളിക്കണം കുറച്ചു സംസാരിക്കാനുണ്ട്. സമയം നോക്കി പതിനൊന്നര പിന്നിടുകയാണ്. നാളെ വിളിക്കാം എന്ന് തിരിച്ച് ടെക്സ്റ്റ് ചെയ്തു തിരിയുമ്പോഴേക്കും ഭാസി തിരിച്ചു വിളിച്ചു. വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു ഭാസിയെ കണ്ടിട്ട്. അവൻ അരുണാചലിലോ മറ്റൊ ആയിരുന്നു. മിലിറ്ററിയിൽ നിന്നും നേരത്തെ പിരിഞ്ഞു വന്നതിനു ശേഷം കുറെ നാൾ നാട്ടിലുണ്ടായിരുന്നു. പിന്നെ അദ്ധ്യാപകനായി കുടുംബത്തോടൊപ്പം അരുണാചലിലേയ്ക്ക് പോവുകയായിരുന്നു വർഷങ്ങളുടെ അകൽച്ചയെ പൊഴിച്ച് കളഞ്ഞു കൊണ്ട് അതെ സൗമ്യവും താഴ്ന്നതുമായ ശബ്ദത്തിൽ ഭാസി പറഞ്ഞു തുടങ്ങി. ഞങ്ങൾ നാട്ടിലുണ്ട് ഒരു മാസമായി വന്നിട്ട്. നിനക്ക് എന്തൊക്ക വിശേഷം? സുഖമാണോ? അതെ. മക്കൾ രണ്ടു പേരു...