ചോരപ്പൂവ് കവിത പാർത്ഥ സാരഥി വർമ്മ

 


ചോരപ്പൂവ് 
കവിത 
പാർത്ഥ സാരഥി വർമ്മ 


സന്ധ്യമായുന്നിരുളിലായ് പച്ചകൾ

രാത്രിയെല്ലാ നിറത്തിലും ഗാഢമാം

ലായനിയായ് പരസ്പരം ചേരുന്നു

പൂവിലെ ചുവപ്പിൻ്റെ ചെവികളിൽ

യാത്രയാവുന്ന സന്ധ്യ സ്വകാര്യമായ്

മന്ത്രണം ചെയ്തതെന്തായിരിക്കുമോ!

പോയ് മറഞ്ഞ പ്രഭാതം വിടർത്തിയ

ചോപ്പുമായ്,  വെയിൽ നേര യാമങ്ങളെ-

നോക്കി നോക്കി തനിച്ചായിരുന്ന നീ

ഇപ്പൊഴീയിരുൾ മൂടാപ്പു തുന്നവെ

ഞെട്ടടർന്നു പതിക്കാതെ നിൽക്കവെ, 

വേദനയോ പ്രതീക്ഷയോ ചേതസ്സിൽ

ചോര വാർന്നു നിറഞ്ഞിരുളുന്നത്...


Comments

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

C.Kerala. About Us