തലയിണ കഥ അബു ജുമൈല


 തലയിണ 

"തീരാറായില്ലേ കുഞ്ഞേ? നീ വിളക്കണച്ചിട്ട് വേണം എനിക്കൊന്ന് ഉറങ്ങാൻ. വെളുക്കും മുൻപ് ഉണർത്തിയതാണ് നീയെന്നെ....."

        പാത്രം കഴുകി വെയ്ക്കുമ്പോൾ  വയസ്സൻ തടി ഷെൽഫ് അവളോട് പറഞ്ഞു. 

"  ദാ തീർന്നു. "

അവൾ വേഗം ജോലി തീർത്ത് ളക്കണച്ച് മുറിയിലേയ്ക്ക് നടന്നു.

"ങാ. വന്നോ?"അവൻ ചോദിച്ചു.

"നല്ല ജോലി ആയിരുന്നു അല്ലേ? ഞാൻ ശബ്ദം കേട്ടു."

"ങും, രാവിലെ ഞാൻ പോയപ്പോൾ മുതൽ ഉള്ളതെല്ലാം കൂടികിടപ്പുണ്ടായിരുന്നു "

"എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു. ഇനി കിടന്നുറങ്ങു "

അവൻ സ്നേഹ പൂർവ്വം പറഞ്ഞു.അവൾ കുരിശു വരച്ച് പ്രാർത്ഥിച്ചു. "കർത്താവായ ദൈവമേ, സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ" പിന്നെ മുഖം തലയിണയിൽ ചേർത്ത് വെച്ച് കിടന്നു.അവളുടെ കവിളിൽ മൃദുവായി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു. "ഇന്നെങ്കിലും കരയാതെ ഉറങ്ങൂ, ഞാൻ കാവലുണ്ട്."

അവൾ ഉറക്കത്തിലേക്ക് വഴുതി വീണപ്പോൾ തലയിണ പുതപ്പിനോട് പറഞ്ഞു. "നീ അവളുടെ ദേഹത്തോട് ഒന്ന് കൂടി ചേർന്നു കിടന്നോളൂ. മഴ പെയ്യുന്നുണ്ട് "

ആ സമയം അടുത്ത മുറികളിൽ നിന്നും ഉയർന്നിരുന്ന കൂർക്കം വലി ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.


അബൂ ജുമൈല

Comments

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം