എം സുബൈറിന്റ കഥ : സൈലൻസ്

സൈലൻസ് -കഥ- എം സുബൈർ "റോസ് മേരി " "ഉം" "നീ കേൾക്കുന്നില്ലെ കാറ്റിൻ്റെ ഹുങ്കാരം?" അവൾ കണ്ണുകളടച്ച് അവൻ്റെ നെഞ്ചിനോട് കൂടുതൽ ചേർന്നു കിടന്നു . " ഇല്ല ... ഞാൻ നിൻ്റെ ഹൃദയതാളം മാത്രം കേൾക്കുന്നു." ഒന്നു നിർത്തി അല്പ സമയത്തിന് ശേഷം " എത്രയോ കാലമായ് കൊതിച്ച സാമീപ്യവും സുഗന്ധവും... അങ്ങ് പടിഞ്ഞാറ്റ് ചുഴലിക്കാറ്റ് ന്യൂനമർദ്ദത്തിൻ്റെ കരിമ്പടം പുതച്ച് തീരത്തോടടുത്തു കൊണ്ടിരുന്നു. അകത്ത് ആത്മാവു് ആത്മാവിലേയ്ക്ക് ഒഴുകി ഇറങ്ങിക്കൊണ്ടിരുന്നു. " ഞാനിന്നലത്തെപ്പോലെ ഓർക്കുന്നു അന്ന് നമ്മൾ ആദ്യമായ് കണ്ടത്.കറുപ്പിൽ ചുവന്ന പൂക്കളുള്ള ഹാഫ് സ്കർട്ടും ചുവന്ന ഷർട്ടുമിട്ട് സ്റ്റെയർകെയിസിലൂടെ ഒരു വസന്തം കണക്കെ നീ:.... " പൂർത്തിയാക്കാത്ത അയാളുടെ വാക്കുകൾ ഒരു താരാട്ടു പോലെ തോന്നി. "എൻ്റെ വീട്ടിൽ വെച്ച് കണ്ട കാര്യമല്ലെ രുസ്തം, നീ പറയുന്നത് ? അതിന് എത്രയോ മുൻപ് എത്രയോ പ്രാവശ്യം ഞാൻ നിന്നെ കണ്ടിരിയ്ക്ക...