ദുരിത കൂട് - കവിത - ഇ നസീർ

 

ദുരിതകൂട്                കവിത     ഇ നസീർ
ഇത് ഒരു ദുരിതകൂടാണ്
കൂട്ടിനകത്തും ഒരു കുറ്റിയുണ്ട്
കെട്ടിയിടുവാൻ
കഴുക്കോലും പട്ടികയും തലങ്ങും വിലങ്ങും
അനങ്ങാൻ പാടില്ല
കുറ്റിയിൽ കുരുങ്ങി കിടന്നാൽ
ജീവിതകാലം മുഴുവൻ വറ്റ് കിട്ടും

കൂട്ടിനകത്തുണ്ട്
ദല്ലാളന്മാർ, സ്തുതിപാടകർ
പട്ടികകൾ ഊരാം
കഴുക്കോലുകളിളക്കാം
ഊരി വിയ്ക്കാം
വീതം വെയ്ക്കാം.
ഊരാനുള്ള അധികാരം
അവർക്ക് മാത്രമാണെത്രെ!

നിന്നു നിന്ന് കാല് കഴച്ചാൽ
കഴുത്തുരഞ്ഞ് നൊന്തു
പിടഞ്ഞാൽ
മുറുക്കും പട്ടികകൾ
മൂപ്പൂട്ട് പൂട്ടി ഇറക്കും ഉത്തരവുകൾ
ഇത് കെണി,
തീരാദുരിതകൂട്  

Comments

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

C.Kerala. About Us