Posts

Showing posts from 2024

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം

Image
ലോകം തിന്മയുടെ ഇരുട്ടിൽ മുങ്ങുമ്പോൾ നന്മയുടെ ആകാശ വെളിച്ചമായി സൂര്യഗോളം സ്നേഹഗോളം ആവിഷ്കാരം നസീർ ഇ, സംവിധാനം സാം സ്‌നേഹവീട്, രംഗത്ത്. ഫാദർ ജോർജ് ജോഷ്വാ 

മാനസികാരോഗ്യ സാക്ഷരത

Image
ലോക മാനസികാരോഗ്യ ദിനാചരണം- മാനസികാരോഗ്യ സാക്ഷരത പ്രഖ്യാപനം. സ്നേഹവീട് നാലാഞ്ചിറ, അമ്മവീട് കോക്കാട്, ചിരാത് കേരള എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ പത്തിന് തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ : 'മനസ്സും മനുഷ്യനും'- ശില്പ സൃഷ്ടി പ്രശസ്ത ശിൽപി ആര്യനാട് രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കും. വൈകിട്ട് 5 മണിക്ക് മാനസികാരോഗ്യ സാക്ഷരത പ്രചാരണ വിളംബര ജാഥ. ഉത്ഘാടനം: ഫാദർ ജോർജ് ജോഷ്വാ (സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി അംഗം. 6 മണിക്ക്  സെമിനാർ 'തൊഴിലിടത്തെ മന:സ്വസ്ഥത'  പ്രമുഖർ പങ്കെടുക്കുന്നു. 7 മണിക്ക് സ്‌നേഹവീട് ഫോക്ക് ലർ സംഘം അവതരിപ്പിക്കുന്ന 'സൂര്യഗോളം സ്നേഹഗോളം' സംഗീത ശിൽപ്പ അവതരണം.ആവിഷ്കാരം സോഷ്യൽ സയന്റിസ്റ്റ് നസീർ ഇ, സംവിധാനം സാം സ്നേഹവീട്.

മനഃശാസ്ത്ര വീഥി തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ Social Scientist Nazeer E

Image
മനഃശാസ്ത്ര വീഥി  തോന്നലുകളിൽ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ           Social Scientist Nazeer E നമ്മുടെ ചിന്തകൾ തലച്ചോറിന്റെ സൃഷ്ടിയാണ്. പലതരത്തിലുള്ള ചിന്തകൾ നമ്മളിൽ ഉണ്ടാകാം. ആ ചിന്തകളെ നമുക്ക് പലതായി തിരിക്കാം. തോന്നലുകൾ, സങ്കല്പങ്ങൾ, യാഥാർത്ഥ്യങ്ങൾ ഇങ്ങനെ മൂന്നു തരത്തിലുള്ള ചിന്തകളാണ് നമുക്ക് ഉണ്ടാകുന്നത്. ഇതിൽ സങ്കൽപ്പങ്ങൾ എന്ന് പറയുന്നത് നമ്മുടെ ഡ്രീംസ് & ഇമാജിനേഷൻസ് ആണ്. യാഥാർത്ഥ്യ ചിന്തകൾ നമുക്ക് അപ്പോൾ അറിയാവുന്ന ചിന്തകളാണ്. പൂർണമായും ശരിയായിട്ടുള്ള ചിന്തകളാണ് യാഥാർത്ഥ്യ ചിന്തകൾ.  അത് കൃത്യമായി നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുള്ളത് ആണ്‌. കൃത്യമായി നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ വഴി നമുക്ക് സെൻസേഷൻ കിട്ടിയിട്ടുള്ളതാണ്. എന്നാൽ പോലും പലപ്പോഴും തെറ്റ് വരാം. തെറ്റായ രീതിയിൽ കണ്ടു മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ഒരു ചിന്ത രൂപീകരിക്കുന്നത് Errors in perception എന്നു പറയുന്നു. അന്ധന്മാർ ആനയെ കണ്ട കഥയും ഒരാൾ ഒരു കാക്കയെ ശർദ്ധിച്ചു എന്ന ചൊല്ലും ഒക്കെ മനുഷ്യ ചിന്തയുടെ പരിമിതികളെ വ്യക്തമാക്കുന്നു.  ഉദാഹരണമായി 6 എന്ന സംഖ്യ  അത് ഒരു വെള്ള പേപ്പറിൽ എഴുതി രണ്ടു വശത്തുനിന്ന് നോക്കിയാൽ ഒരു വശ