തലയിലെഴുത്ത്
തലേലെഴുത്ത്
കവിത
ഇ നസീർ ഗാർസ്യ
മസ്തിഷ്കം പതുക്കെ സംസാരിച്ചു തുടങ്ങി
ഹഹഹ ഹാ കളിയാക്കി കൊണ്ടുള്ള ഒരു ചിരിയിലാണ് തുടക്കം!
നിനക്കറിയാമോ നിന്നെ മണ്ടനോ കുണ്ടനോ ബുദ്ധിമാനോ എരപ്പാളിയോ ആക്കുന്നത് ഈ ഞാനാണ്
എന്നെക്കുറിച്ച് നീ പഠിച്ചു ഒരുപാട് ബിരുദങ്ങൾ സമ്പാദിച്ചാലും നിന്റെ തനി സ്വഭാവം തീരുമാനിക്കുന്നത് ഈ ഞാനാണ്.
അസുയ, ഏഷണി, കുശുമ്പ് പരദൂഷണം, പാരവെപ്പ്, പിന്നീ ന്ന് കുത്ത് മുന്നിൽ നിന്ന് തെറി,
ആരോപണം, അപവാദം
ഇതൊക്കെ നിന്റെ ജനുസ്സിൽ ഉണ്ടെങ്കിൽ നീ എത്ര കേമനാണെങ്കിലും എല്ലാം ഞാൻ കാണിച്ചിരിക്കും
ഗോർഡൻ അൽപോർട്ടാണ സത്യം.
നെറ്റിയുടെ മുകളിൽ പതുങ്ങിയിരിക്കുന്ന ഈ ഫ്രണ്ടൽ കോർട്ടക്സ് ഉണ്ടല്ലോ
ചിന്തയും വിശകലനവും ആസൂത്രണവും ഒക്കെ അതിന് കഴിയുമെങ്കിലും അടിസ്ഥാന സ്വഭാവം എന്റെ താഴ്ഭാഗം ലിംഫ് സംവിധാനം തന്നെ തീരുമാനിക്കും.
അല്ലേല് നീ രണ്ടാമത് ജനിക്കണം എന്നാലും തഥയ് വ
വേണമെന്നുണ്ടെങ്കിൽ സംസർഗ്ഗ ഗുണം കൊണ്ടു മാറ്റം വരാം
യുക്തി ഒരു ശീലമായാലും വ്യക്തി ഗുണം വന്നു ചേരും എടുത്തുചാട്ടത്തിന് മുമ്പേ പാര വെക്കുന്നതിനു മുമ്പേ കടിച്ചുകീറുന്നതിനു മുമ്പേ
മസ്തിഷ്കത്തിന്റെ അധോ ഭാഗത്തുനിന്ന് പിടിവിട്ടാൽ
ഇത്തിരി സമയം എടുത്താലും യാഥാർത്ഥ്യബോധത്തോടെ പെരുമാറാം
സ്വജ്ജീവിതം തനിക്കും അന്യർക്കും പാരയാകാതെ
ലോകത്ത് ഒരു പൂ വിരിഞ്ഞ പോലെ ജീവിക്കാം
* ഗോർഡൻ അൽപ്പോർട്ട് - വ്യക്തിത്വ മനഃശാസ്ത്രത്തിൽ ട്രയിറ്റ് സിദ്ധാന്തം അവതരിപ്പിച്ച അമേരിക്കൻ മന:ശാസ്ത്രജ്ഞൻ
Comments