അമേരിക്കയിലെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പ്രശസ്ത നടി അഭിരാമിയുടെ വാക്കുകൾ ..... യുഎസിൽ കഴിഞ്ഞ മൂന്നാഴ്ചയായി സെല്‍ഫ് ക്വാറന്റീനിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടി അഭിരാമി. ഒഹൈയോ സ്റ്റേറ്റിലാണ് അഭിരാമി ഇപ്പോൾ. ഒന്നര ലക്ഷത്തോളം പേരാണ് ഇവിടെ കോവിഡ് ബാധിതരായി കഴിയുന്നത്. ഇന്ത്യയിലെപ്പോലെ തുടക്കം തൊട്ടേ ലോക് ഡൗണിൽ അല്ല യുഎസ് എന്നും, ഇവിടുത്തെ പോലെ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്രയ്ക്ക് ഭീകരമാകില്ലായിരുന്നു യുഎസിലെ അവസ്ഥയെന്നും താരം പറയുന്നു. "യുഎസിലെ ഒഹൈയോ എന്ന സ്‌റ്റേറ്റിലാണ് ഞാന്‍. അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 1.2 ലക്ഷം കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പത്തെ കണക്കാണിത്. ഇന്നത്തെ കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല. ഒഹൈയോയില്‍ 1500ഓളം കേസുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ന്യൂയോര്‍ക്ക്, ഇലിനോയിസ്, ഫ്‌ളോറിഡ, ടെക്‌സസ് പോലുള്ള സ്‌റ്റേറ്റുകളിലാണ് കൂടുതല്‍ പേര്‍ക്ക് അസുഖമുള്ളത്. ദിവസം തോറും ഇത് കൂടുകയല്ലാതെ കുറയുന്നില്ല. രണ്ടാഴ്ച കൂടി കഴിയുമ്പോഴേ രോഗികളുടെ എണ്ണം പരമാവധിയിലെത്തൂ എന്നാണ് കണക്കുകൂട്ടലുകള്‍. രണ്ടു ലക്ഷം പേര്‍ മരിക്കാന്‍ സാധ്യ...