ഏവർക്കും ചിരാതിന്റെ
       വിഷു ആശംസകൾ

പ്രിയമുള്ളവരെ, മലയാള മണ്ണിലേക്ക് ഇതാ ഒരു മേടമാസപ്പുലരി കൂടി വന്നെത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട വിഷു. കടുത്ത വേനലിൽ മഞ്ഞപ്പൂ താലിയുമായി കണിക്കൊന്നകൾ മലയാളക്കരയാകെ നിരന്നുനിൽക്കുന്ന വിഷുക്കാലം. ഇപ്രാവശ്യത്തെ വിഷു വന്നെത്തിയിരിക്കുന്നത് കൊറോണ എന്ന വൈറസ് രോഗ- പകർച്ചവ്യാധിയുടെ മഹാമാരിയുടെ   ഇടയിലേക്കാണ്.
 സ്വയം പ്രതിരോധത്തിലൂന്നി  വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂട്ടുകയാണ് നമ്മൾ.. കരുതലിന്റെ ഈക്കാലവും ചില നല്ല കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ദേശാതീതമായി ലോകം  മുഴുവൻ മനുഷ്യൻ ഒന്നായി മാറിയിരിക്കുന്നു. വസുധൈവ കുടുംബകം എന്നത്  സാർത്ഥകമായ ഒരു ലോക ക്രമം. ഈ വിഷുവിനു മുമ്പെന്നെത്തേക്കാളും മധുരമുണ്ട്. പ്രിയപ്പെട്ടവരെല്ലാം അടുത്തുണ്ട്.  അതിസൂക്ഷ്മമായ ഒരു വൈറസ് ആണ് പ്രകൃതിയെ മുഴുവൻ കീഴടക്കിയ മനുഷ്യനെ കീഴടക്കിയിരിക്കത് .  മനുഷ്യനെ മനുഷ്യത്വം എന്താണെന്ന് വീണ്ടും ഓർമിപ്പിക്കുന്നത് .  എങ്കിലും പല രാജ്യങ്ങളിലും കൊറോണ ദുരന്തം വിതച്ചു.  വേണ്ടപ്പെട്ടവരുടെ വിലാപങ്ങൾ ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്യുന്നു.  നിർബന്ധമായും മറി കടക്കേണ്ട ഈ പ്രതിസന്ധിയ്ക്കെതിരെ  ലോകമൊന്നാകെ മുന്നോട്ടു കുതിക്കുകയാണ്.  ഇവിടെ നമ്മുടെ കൊച്ചു മലയാളം മാതൃകയാകുന്നതിൽ നമുക്ക് അഭിമാനിക്കാം.  രാവും പകലും നമുക്ക് സുരക്ഷ ഒരുക്കി സർക്കാർ കൂറെയുണ്ട്. ആരോഗ്യ രംഗത്തെ നമ്മുടെ പ്രിയ സഹോദരങ്ങൾ, പരാതികളില്ലാതെ എല്ലാ ക്ലേശങ്ങളെയും ചിരിച്ചു കൊണ്ട് ഏറ്റെടുക്കുന്ന നമ്മുടെ പോലീസ് സേന, അപകടങ്ങളിൽ സുരക്ഷിതത്വം ഒരുക്കുവാൻ എവിടെയും പാഞ്ഞെത്തുന്ന അഗ്നിശമന സേനാ വിഭാഗം, ഉണർന്നു പ്രവർത്തിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ,  സാമൂഹ്യ പ്രവർത്തകർ ഇങ്ങനെ സമൂഹത്തിലെ ഓരോ വിഭാഗം ആളുകളും ലോക്ക് ഡൗൺ കാലത്ത് ജന സേവനത്തിൽ മുഴുകിയിരിക്കുന്നു. ഈ  വിഷുക്കാലത്തും ഇവർക്ക് വിശ്രമമില്ല. അവരെ നന്ദി പൂർവ്വം സ്മരിക്കാം ഉത്തരവുകളും നിർദ്ദേശങ്ങളും പാലിക്കാം.  നമ്മളിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട് കഴിയുന്നവരെ സ്‌നേഹപൂർവമായ സംഭാഷണത്തിലൂടെ അവരുടെ വേദനകളെ ഉൾക്കൊണ്ടു മനസ്സോടു ചേർത്ത് നിർത്താം.  ഇരുട്ട് നീങ്ങും. വെളിച്ചം വരും അപ്പോൾ കണികാണാൻ നന്മ നിറഞ്ഞൊരു ലോകമുണ്ടാകട്ടെ എന്നാഗ്രഹിക്കാം.  വിഷുദിനാശംസകളോടെ

നിങ്ങളുടെ
ഇ. നസീർ
സംസ്ഥാന പ്രൈം കോർഡിനേറ്റർ. സി. കേരള

Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും