ആരോഗ്യ വിശേഷം : കൊറോണാ ബാധിതരുടെ മനുഷ്യാവകാശങ്ങൾ സാമൂഹ്യ ശാസ്ത്രജ്ഞൻ നസീർ ഇ

ആരോഗ്യ വിശേഷം  

കൊറോണാ ബാധിതരുടെ മനു ഷ്യാവകാശങ്ങൾ


Say for Human Rughts of Patients wih Covid 19

മാനവരാശിയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തികൊണ്ടു കൊറോണ രോഗം മരണം വിതയ്ക്കുകയാണ് 

ആധൂനിക സാങ്കേതിക വിദ്യയും ബഹിരാകാശ പര്യാവേഷണങ്ങളും യുദ്ധ സാമഗ്രികളും സുഖ ഭോഗങ്ങളും കൊണ്ട് ലോകം കീഴടക്കിയ മഹാരാജ്യങ്ങളെല്ലാം ഇന്ന് നിശബ്ദമാണ്.  

രോഗ സാധ്യത കേവലം 3% ശത മാനം മാത്രമാണ് കൊറോണ ബാ ധിതരിൽ എന്നിട്ടും അമേരിക്ക യിലും മറ്റു വികസിത രാജ്യങ്ങളിലും ആയിരകണക്കിന് ആളുകൾ  മരിച്ചു വീഴുന്നു.  

വയോജനങ്ങളുടെ മുഖത്ത് നിന്ന് വെന്റിലേറ്റർ അഴിച്ചുമാറ്റി, അവരെ മരണത്തിനു വിട്ടു കൊടുത്തു കൊണ്ട്, അത് മറ്റൊരു പ്രായം കുറഞ്ഞ രോഗിക്ക് കൊടുക്കുക എന്നതു മാത്രമാകുന്നു ചെയ്യാനു ള്ളത് എന്ന് ഇറ്റലിയിലെ ഡോക്ട ർമാരും  നേഴ്‌സുമാരും പറഞ്ഞ പ്പോൾ ഒരു ഞെട്ടലോടെയാണ് ലോകം അത് കേട്ടത്. 
ഇത് ഉയർ ത്തുന്ന  ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഓരോരുത്തർക്കും ഒരു മിസൈൽ വീതം നൽകാൻ ശേഖരം ഉള്ള ഈ രാജ്യങ്ങൾക്ക് ഒരാൾക്കു ഒരു മാസ്ക് പോലും നൽകാൻ കഴിയാത്തതെന്ത്? 

ഈ രാജ്യങ്ങളിൽ പൊതുജനാ രോഗ്യത്തിൽ  ഗവർമെന്റുകൾ  ഉത്തരവാദിത്തം മുൻപേ കയ്യൊ ഴിഞ്ഞിരുന്നു  എന്നതാണത്.  ആരോഗ്യം വ്യവസായമാവുകയും ചികിത്സാ പൗരന്റെ സ്വന്തം ഉത്ത രവാദിത്തത്തിലും,  ഇൻഷുറൻസ് ന്റെ ബലത്തിലും ആകുമ്പോൾ മരണം ഇനിയും കൂടാതെ തരമില്ല.
ഇവിടെയാണ് ക്യൂബ എന്ന കൊച്ചു രാജ്യം സ്വയം പര്യാപ്ത രാഷ്ട്ര നിറ്മ്മിതിയുട മാതൃകയായ ഈ കൊച്ചു രാജ്യം കോവിഡ് 19 നെ ഫലപ്രദമായി കൈകാര്യം ചെയ്യുകയും മറ്റു രാജ്യങ്ങൾക്ക് സഹായവുമായി കടന്നു ചെല്ലുകയും ചെയ്യുന്നു. 
ഇവിടെ നമ്മുടെ കൊച്ചു കേരളവും മാതൃകാപരമായ പകർച്ച വ്യാധി നിയന്ത്രണം സാധ്യമാക്കുന്നു. രാജഭരണ കാലം തുടങ്ങി വെച്ച ധർമ്മാശുപത്രി സങ്കല്പം ഏറ്റെടുത്ത് ജനാധിപത്യ സംവിധാനത്തിന് കീഴിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് കഴിഞ്ഞു എന്നു മാത്രമല്ല. ആധൂനിക വൈദ്യ ശാസ്ത്രത്തെ പ്രധാന ധാരയായി സ്വീകരിക്കുക യും പൊതുജനാരോഗ്യ സംവിധാ നങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. എങ്കിലും നമ്മുടെ എല്ലാ വിഭവ ശേഷികളെയും അധികരിക്കുന്ന രീതിയിലേക്ക് പകർച്ച വ്യാധി പടരുമ്പോൾ, രോഗ ബാധിതരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്തം കൂടി നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. 

ഭൂമുഖത്ത് എവിടെയാണെങ്കിലും കൊറോണ ബാധിതരായവർക്ക്‌ ചികിത്സ കിട്ടണം. ജനങ്ങൾക്ക് അടിസ്ഥാന ആവശ്യങ്ങൾ ലഭി ക്കണം ഗവർമെന്റുകൾ അത്  ഉറപ്പാക്കണം. അവരുടെ മനുഷ്യാ വകാശങ്ങൾ സംരക്ഷിക്കപ്പെട ണം.  ഇതിനായി ഒടുവിൽ UN മനുഷാവകാശ സമിതി നയരേഖ പുറപ്പെടുവിച്ചിരിക്കുന്നു. 
ഇത് മനസിലാക്കുവാനും ആരോഗ്യ സേവന രംഗത്ത് നടപ്പിലാക്കുവാനും നമ്മൾക്ക് കഴിയണം. 

അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു 
https://drive.google.com/file/d/1UXBNObGpoOi_l_TRtiVlNdkJhr0vkM1u/view?usp=drivesdk







Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ