പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ

പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ ഒരു പൂവായിരുന്നെങ്കിൽ ഞാൻ, ചുവന്ന റോസാ പുഷ്പം പോലെ. ഒരു പൂവായിരുന്നെങ്കിൽ ഞാൻ, മധുര മണമേകും മുല്ല പോലെ; മൃദുവാക്കിയേനെ ഞാൻ, കുറ്റവാളിതൻ ഹൃദയത്തെ പോലും. ഒരു പൂവായിരുന്നെങ്കിൽ ഞാൻ, വിരിഞ്ഞ പൂമൊട്ടു പോലെ. ഒരു പൂവായിരുന്നെങ്കിൽ ഞാൻ, നിഷ്കളങ്കമാം കുഞ്ഞിനെ പോലെ; മിഴികൾ തൻ കണ്ണുനീർ, തുടച്ചു മാറ്റിയേനെ ഞാൻ ഒരു പൂവായിരുന്നെങ്കിൽ ഞാൻ, കാലം കാത്തിരുന്ന, ഒരു പൂവായിരുന്നെങ്കിൽ ഞാൻ, കാത്തിരിക്കുന്നവർക്കായി ; നിറം ചാർത്തിയേനെഞാൻ, ജീവിതങ്ങളിൽ, സ്നേഹപരാഗങ്ങളാൽ. .................. അഞ്ജലി കൃഷ്ണൻ ചിരതിന്റെ യുവ വിഭാഗമായ young കേരള യിലെ അംഗമാണ്