ബി ജോസുകുട്ടിയുടെ കഥകൾ


ഉദാത്തമായ ആശയ ങ്ങൾ ഉള്ളടക്കം  ചെയ്യ പ്പെടുന്ന നാനോകഥക ൾ സാമൂഹ്യ വിചിന്തന ങ്ങളുടെ നേർകണ്ണാടി യാണ്. പത്രപ്രവർത്തകനും കഥാകൃത്തുമായ ബി ജോസു കുട്ടി യുടെ നാല് നാനോ കഥകൾ 

ബലൂൺ



ഉത്സവത്തിരക്കിൽ അച്ചന്റെ വിരൽത്തുമ്പിൽ പിടിച്ചു നടന്ന കുട്ടി "ഒന്നും കാണാൻ പറ്റണില്ല... എന്നു പരാതിപ്പെട്ടപ്പോൾ അച്ചൻ, മാനത്തേക്കുയരാൻ വെമ്പുന്ന ഒരു ഹൈഡ്രജൻ ബലൂൺ കുട്ടിക്ക് വാങ്ങിക്കൊടുത്തു. അടുത്ത നിമിഷം കുട്ടിയുമായി ബലൂൺ ആകാശത്തേക്കുയർന്നു. താഴോട്ടു നോക്കിയ കുട്ടി കണ്ടത് ഒരു വർണ്ണ ബലൂൺ പോലെ ഉത്സവ ഭൂമി.
        
ഫോണില്ലാഞ്ഞിട്ട്

ഫോൺ വാങ്ങിക്കൊടുക്കാത്ത കാരണത്താൽ മരണത്തെ പുൽകിയ പന്ത്രണ്ടുകാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെയെഴുതിയിരുന്നു.


"എന്നെ അടക്കുമ്പോൾ ഒരു ഫോണും കൂടി വെക്കണം...
അതനുസരിച്ച് പരികർമ്മികൾ ഫോൺ ചോദിച്ചു. ഗദ്ഗദകണ്ഠരായി മാതാപിതാക്കൾ പറഞ്ഞു.
"ഫോണുണ്ടായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു.

(അരിയില്ലാഞ്ഞിട്ട്, വൈലോപ്പിള്ളി. ഫെയിം)
          
പെൺ പാഠം

മനുക്കുട്ടൻ പാഠം വായിക്കാൻ തുടങ്ങി.
" അമ്മ എനിക്കു കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയും, അമ്മ എന്തിനാണ് കരയുന്നത് ഞാനച്ചനോളം വലുതാകണം അതാണമ്മയ്ക്കിഷ്ടം... 

                            
അടുക്കളയിലായിരുന്ന അമ്മ അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ, മിനിക്കുട്ടി പാഠം വായിച്ചുതുടങ്ങി.
അമ്മ എനിക്കു കാച്ചിയ പാൽ തരും അത് കുടിക്കാഞ്ഞാൽ അമ്മ കരയില്ല, എന്താണമ്മ കരയാത്തത് ഞാനമ്മയോളം വളരരുത് അതാണമ്മയ്ക്ക് സമാധാനം...
അത് കേട്ട് അമ്മയുടെ കണ്ണുകൾ നനയാൻ തുടങ്ങിയിരുന്നു.
        
ശേഷം

ദീർഘകാലത്തെ സൗഹൃദ ബന്ധത്തിനും ഹ്രസ്വകാലത്തെ പ്രണയബന്ധത്തിനും ശേഷമാണ് അവർ ഇണചേരാൻ തീരുമാനിച്ചത്. സൗകര്യപ്രദമായ ഒരു ദിവസവും അതിനുള്ള ഇടവും അവർ കണ്ടെത്തി. 


                                  Elpy

ഉടലിന്റെ സ്വകാര്യതകൾ പങ്കുവെച്ച് കാമനകളെ തൃപ്തിപ്പെടുത്തി അവർ മുറിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ആത്മാക്കൾ ഉപേക്ഷിച്ചു പോയ രണ്ടു ശരീരങ്ങൾ ജഢമായി ഫാനിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു.



        
ബി.ജോസുകുട്ടി



Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും