ബഷീർ കഥകളിലെ ജീവിതവും ദർശനവും

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ്  ബഷീറിന്റെ ഓർമ്മകൾക്ക് 26 വർഷങ്ങൾ: അനുസ്മരണം, പ്രബന്ധം, ബഷീറിന്റെ കഥ


എന്നാൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരിക്കലും അനുഭവപ്പെടാത്ത കാലങ്ങൾ...
ദൈവത്തിനും മനുഷ്യനും ഇടയിൽ സ്നേഹം മാത്രമേയുള്ളുവെന്ന് ബഷീർ.  ഭൂമിയിലെ ലക്ഷക്കണ ക്കിന് വരുന്ന ജീവജാലങ്ങളിൽ എല്ലാത്തിനുമുള്ള ഒരു അവകാശം  മാത്രമേ ഈ ഭൂമിയിൽ നമുക്ക് ഉള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുകയും എഴുതുകയും ചെയ്ത  കഥാകാരനാണ്  വൈക്കം മുഹമ്മദ് ബഷീർ.

 മനുഷ്യ സ്വഭാവത്തിന്റെ വൈചിത്ര്യ ഭാവങ്ങളെ  അവയുടെ സൂക്ഷ്മതയിൽ നിരീക്ഷിക്കുകയും അവ തന്റെ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിക്കുകയും  ലോകത്തിനു മുന്നിൽ മനുഷ്യ സ്വഭാവങ്ങളുടെ പ്രതിനിധികളായി അവരെ അവതരിപ്പിക്കുകയും ചെയ്തു. 
 അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്ക് സാർവലൗകിക സ്വഭാവമുണ്ട്. അവർ എല്ലാക്കാലത്തും നമുക്കിടയിലുണ്ട് 

മനുഷ്യന്റെ തൃഷ്ണകളെ,  മനുഷ്യന്റെ പരിമിതികളെ അദ്ദേഹം അംഗീകരിക്കുന്നു. ബഡായികൾ അദ്ദേഹം തള്ളിക്കളയുന്നു. 
അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തിൽ അതിരുകൾ ഇല്ലാതാകുന്നു. വലിപ്പച്ചെറുപ്പങ്ങൾ ല്ലാതാകുന്നു. മതിലുകളില്ലാത്ത സ്നേഹ പ്രവാഹം അദ്ദേഹം കാണിച്ചു തന്നു. 
ബഷീർ കൃതികൾ ഇനിയും ഇനിയും ഏറെ വായിക്കപ്പെടും 

ചീഫ് എഡിറ്റർ 

അദ്ദേഹത്തിന്റെ സാഹിത്യത്തെയും ദർശനങ്ങളെയും അവതരിപ്പിക്കുകയാണ് കവിയും നോവലിസ്റ്റുമായ ശ്രീ കാവാലം ബാലചന്ദ്രൻ 


താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക 
https://youtu.be/N_T6NpUPYnI









 

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ