പൂവായിരുന്നെങ്കിൽ കവിത അഞ്ജലി കൃഷ്ണൻ

പൂവായിരുന്നെങ്കിൽ 
കവിത
അഞ്ജലി കൃഷ്ണൻ 

ഒരു പൂവായിരുന്നെങ്കിൽ ഞാൻ, 
ചുവന്ന റോസാ പുഷ്പം പോലെ. 
ഒരു പൂവായിരുന്നെങ്കിൽ ഞാൻ, 
മധുര മണമേകും  മുല്ല പോലെ;
മൃദുവാക്കിയേനെ ഞാൻ, 
കുറ്റവാളിതൻ  ഹൃദയത്തെ പോലും. 

ഒരു പൂവായിരുന്നെങ്കിൽ ഞാൻ, 
വിരിഞ്ഞ പൂമൊട്ടു പോലെ.
ഒരു പൂവായിരുന്നെങ്കിൽ ഞാൻ, 
നിഷ്കളങ്കമാം കുഞ്ഞിനെ പോലെ;
മിഴികൾ തൻ  കണ്ണുനീർ, 
തുടച്ചു മാറ്റിയേനെ ഞാൻ


ഒരു പൂവായിരുന്നെങ്കിൽ ഞാൻ, 
കാലം കാത്തിരുന്ന, 
ഒരു പൂവായിരുന്നെങ്കിൽ 
ഞാൻ, 
കാത്തിരിക്കുന്നവർക്കായി ;
നിറം ചാർത്തിയേനെഞാൻ, 
 ജീവിതങ്ങളിൽ, സ്നേഹപരാഗങ്ങളാൽ. 
                       ..................
അഞ്ജലി കൃഷ്ണൻ
ചിരതിന്റെ യുവ വിഭാഗമായ young കേരള യിലെ അംഗമാണ്

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ