ഓർമ്മകളുടെ ഉരു - എം. സുബൈർ -നോവലൈറ്റ്

ഓർമ്മകളുടെ ഉരു ജീവിതാനുഭവങ്ങളുടെ അലമാലകളിലൂടെ നിങ്ങളെ കൊണ്ടുപോകുന്ന ഒരു നോവലൈറ് എം.സുബൈർ അതൊരു കാലമായിരുന്നു.1974. പെറ്റമ്മയ്ക്ക് പോറ്റുവാൻ പാങ്ങില്ലാതിരുന്ന കാലം.. പേർഷ്യ എന്ന അശ്വര്യവതിയായ പോറ്റമ്മയുടെ ചിറകിനടിയിലേക്ക് അഭയം തേടിയവരുടെ കൂട്ടത്തിൽ കൃശഗാതനായ ഒരു 19 കാരനും ഉണ്ടായിരുന്നു.കലാശാലയിലെ പ്രാഥമിക വിദ്യാഭ്യാസം ഫസ്റ്റ് ക്ലാസ്സിൽ തോറ്റതിന് ശേഷം അല്ലറ ചില്ലറ ടെക്നോളജിയൊക്കെ പഠിച്ച് ജീവിതത്തെ നേരിടാൻ തയ്യാറായി നിൽക്കുമ്പോഴാണ് പേർഷ്യ എന്നൊ ആ നാടുണ്ടെന്നും അവിടെ എത്തിപ്പെട്ടാൽ സ്വർണ്ണം വാരാമെന്നും അവന്റെ വീടിന്റെ പരിസരവാസികളായ മലപ്പുറത്തുകാർ പ്രലോഭിപ്പിക്കുവാൻ തുടങ്ങിയത്. ആലപ്പുഴയിലെ പണ്ടകശാലകളിലും കൊപ്രാകന്നിട്ട കളിലും മറ്റും പണി ചെയ്തു കൊണ്ടിരുന്ന ആയിരകണക്കിന് മലപ്പുറത്തുകാരിൽ ചിലർ ലോഞ്ചിലും മറ്റും പേർഷ്യക്ക് പോയ് മടങ്ങിവന്ന് പോളിസ്റ്റർ ഷർട്ടും, ഡബിൾ നെറ്റ് പാന്റെ പീസും ബ്രൂട്ടിന്റപച്ചകുപ്പിയും ഒക്കെ കാണിച്ച് മനുഷ്യരെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.അങ്ങിനെയാണ് അവനിലും അക്കരെ പോകണമെന്ന മോഹം ആവേശിച്ചത്. മലപ്പുറത്തുകാർ എന്ന് പൊതു...