ഇത്രമാത്രം കവിത ടി.മോഹനൻ

                        ഇത്രമാത്രം

കവിത 

ടി.മോഹനൻ


ഇത്രമാത്രം മതി
വലുതാകുവാനിനിയും
ചെറുതിലും,
ചെറുതായിരുന്നതാണെങ്കിലും
നഷ്ടം സഹിച്ച സുഖങ്ങളാണെങ്കിലും
ഒപ്പം നടന്ന മുഖങ്ങളില്ലെങ്കിലും
ഒടുവിൽ പറഞ്ഞതിൽ
ഒന്നുമില്ലെങ്കിലും.
പകുതിക്കു വച്ച് പിരിഞ്ഞതാണെങ്കിലും
പറയാതിരുന്ന മുഖങ്ങളാണെങ്കിലും
ഇത്രമാത്രം മതി
വലുതാകുവാനിനിയും
ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും
നനവിൻ്റെ ആഴം
പകർന്ന പാത്രങ്ങളിൽ
കുഞ്ഞുങ്ങളെല്ലാം 
ഉറങ്ങിക്കഴിഞ്ഞുവോ ?
ഒന്നിച്ചിരുന്നു് പറഞ്ഞ നിൻ വാതിലിൽ
മഴ നിന്നു പെയ്തതോർക്കുന്നു.
തണലത്തു നില്ക്കുന്ന
പൂക്കളെല്ലാവരും, തട്ടിപ്പറിച്ചതും
വെയിലത്തു നിന്നി നീ
മാറിനില്ക്കാം..
വരൂ, ഒടുവിൽ പറഞ്ഞതിൽ
ഒന്നുമില്ലെങ്കിലും.
ഇത്രമാത്രം മതി, വലുതാകുവാനിനിയും
ചെറുതി ലും, ചെറുതായിരുന്നതാണെങ്കിലും.

.......................................... 

Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും