മനഃശാസ്ത്ര വീഥി : ജീവിതം കുളമാക്കരുത്

 മനഃശാസ്ത്ര വീഥി 



ജീവിതം കുളമാക്കരുത് 


പൊതുവെ ആളുകൾ ഉത്കണ്ഠാകുലരാകാൻ സാധ്യതയു ള്ള കാലമാണ് ലോക്ക് ഡൗൺ കാലം.ഈ സമയത്ത് വിരസതയും അനിശ്ചിതാവസ്ഥയും ബുദ്ധി മുട്ടിച്ചേക്കാം. സാധാരണ ആളുകൾക്ക് ഈ അവസ്ഥ കൈകാര്യം ചെയ്തു മുന്നോട്ടു പോകുവാൻ കഴിയുമെങ്കിലും മൂഡ് വ്യതിയാന രോഗമുള്ളവർ, അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ ഉള്ളവർ,  ഉന്മാദരോഗം ഉള്ളവർ,  അമിതവൃത്തി സ്വഭാവമുള്ളവർ, ഉത്കണ്ഠാകുല വ്യക്തിത്വമുള്ളവർ എന്നിവരൊക്കെ സ്വഭാവ വ്യതിയാനം കാണിക്കാം.     വിഷാദരോഗമുള്ളവരിൽ ആത്മഹത്യ സാധ്യത കാണാം. ബോർഡർ ലൈൻ വ്യക്തിത്വവൈകല്യം,ബൈപോളാർഡിസോർഡർ എന്നിവ ഉള്ളവർ  ഈ കാലത്ത്കടുത്തപ്രശ്നക്കാരായിമാറിയേക്കാം.



കോവിഡ് കാലത്തെ ഉൽക്കണ്ഠ ഒഴിവാക്കുവാൻ അറിയേണ്ടത്.

ചില  കൊച്ചുകാര്യ ങ്ങൾ ശ്രദ്ധിച്ചാൽ (ഓർമ്മിച്ചാൽ ) പ്രശ്നങ്ങൾ ഒഴിവാക്കാം .

1.ഈ അവസ്ഥ നാട്ടിൽ എല്ലാവരും നേരിടുന്നതാണ്, എനിക്ക് മാത്രമായിട്ട് ഒരു അപകടവും ഇല്ല .

2. ഞാൻ മുഖാമുഖം ആളുകളുമായിട്ട് അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൈകൾവൃത്തിയായിസൂക്ഷിക്കുകയും ചെയ്യുന്നു, അതിനാൽ പേടിയേ വേണ്ട. 

3. അമിത വൃത്തി രോഗം ഉള്ളവർ ആവശ്യത്തിലധികം കൈ  കഴുകുക, കുളിക്കുക ,ഇതേ ചിന്തയിൽ കഴിയുക ഇവ കാണിച്ചേക്കാം. അതിന്റെ ആവശ്യമില്ല എന്നു മനസിലാക്കി കൊടുത്താൽ അവർ അതു നിർത്തിക്കോളും.

വ്യക്തിത്വ വൈകല്യമുള്ളവർ പ്രകടിപ്പിക്കുന്ന സ്വഭാവ വ്യതിയാനങ്ങളും പ്രത്യാഘാതങ്ങളും 

1. പൊതുവെ ക്ഷമ കുറഞ്ഞ ആളുകൾ കൊച്ചു കാര്യങ്ങളെ പോലും ഏറ്റു പിടിക്കും ,സംഭാഷണം ആ കാര്യത്തിനപ്പുറത്തേയ്ക്ക് കൊണ്ടു പോവുകയും , തോന്നലുകളെല്ലാം ശരിയാണെന്ന് വാദിക്കുകയും നിർത്താതെ സംസാരിക്കുകയും ചെയ്യും. കുഴിച്ച് മൂടിയ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരിക്കും. ഇത് കുടുംബ ജീവിതം ദുരന്തത്തിലാക്കുകയും കുട്ടികളുടെ ജീവിതം അപകടത്തിലാക്കുകയും ചെയ്യുന്നു. മദ്യം -ലഹരി ഉപയോഗമുള്ളവരിൽ ഇവ തലച്ചോറിന്റെ ചിന്താശേഷി, വക തിരിവ് എന്നിവ ഇല്ലാതാക്കുകയും വൈകാരികമായി പ്രതികരിക്കുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യാം. ഇത്തരം ആളുകൾ ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കേണ്ടി വരുമ്പോൾ അതു മറ്റുള്ളവർക്കുണ്ടാക്കുന്ന ദ്രോഹം വലുതാണ് 

 

2. ഇവയ്ക്ക് സാക്ഷി ആകുന്ന കുട്ടികൾ റിബലുകൾ, ഉന്മാദികൾ, വിഷാദ രോഗികൾ, ആത്മഹത്യ വാസന ഉള്ളവർ എന്നിവരാകാൻ സാധ്യത വളരെഏറെയാണ്.


3. ആത്മ നിയന്ത്രണം കൈവരിക്കുക എന്നതാണ് പ്രധാനം.  സ്വഭാവ ചികിത്സ,  രോഗി സ്വയം തീരുമാനം എടുത്തു നടപ്പിലാക്കേണ്ടതാണ്. ഇത്തരം കുറിപ്പുകൾ അതിനുള്ള വഴി കാട്ടികൾ മാത്രമാണ്.  സൈൻ ബോർഡുകൾ ( ദിശാ സൂചികകൾ) സഞ്ചരിക്കുകയില്ല എന്നറിയാമല്ലോ 

4. മനുഷ്യനിൽ മറവി,  മടി,  തെറ്റു കുറ്റങ്ങൾ ഇവ സാധാരണമാണ്. അപ്പോൾ അവരെ ആക്രമിക്കുക എന്നത് ഗുണകരമായ രീതിയല്ല. ചീത്ത വിളി,അപമാനിക്കൽ ,ഭീഷണി, വെല്ലു വിളി ഇവ വിനാശകരമായ ആയുധങ്ങളാണ്. ഇവയ്ക്കിരയാവുന്നവർ,

അവർ ജീവിത പങ്കാളികളായാലും മക്കളായാലും നിങ്ങളിൽ നിന്ന് അകന്നു പോകും. 

              ലോക്ക് ഡൌൺ കാലത്ത് ഈ സ്വഭാവങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.  കേരളത്തിൽ കുടുംബത്തിനകത്ത് കൊല ചെയ്യപ്പെട്ടവരുടെ എണ്ണം ചെറുതല്ല. ദ്വേഷ്യവും വെല്ലുവിളിയും നിർത്താത്ത സംസാരവും ഇതിൽ വഹിക്കുന്ന പങ്ക് വളരെവലുതാണ് 

          വിഷമിക്കേണ്ട ,മാറാൻ ആഗ്രഹമുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിൽ സഞ്ചരിക്കുക .

എന്നാൽ വ്യക്തിത്വ വൈകല്യം ഉള്ളവർക്ക് അവരുടെ വ്യക്തിത്വം സ്വയം തിരിച്ചറിയാൻ കഴിയാത്തതിനാൽ സൈക്കോ എഡ്യൂക്കേഷൻ, സൈക്കോ തെറാപ്പി ഇവ ആവശ്യമായി വരുന്നു. സൈക്കോ സോഷ്യൽ ഇന്റർ വെൻഷൻ എന്ന പ്രതിവിധിയിൽ ചികിത്സയ്ക്ക് കൂട്ടാക്കാത്തതും കോൺസൾട്ടേനു വരാത്തതുമായ ആളുകളെയും രക്ഷപെടുത്തുവാൻ കഴിയും.

ഈ ലേഖനം വേണ്ടപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും കഴിയുന്നത്ര ഷെയർ ചെയ്യുക.

----------------------------------------------

സോഷ്യൽ സയന്റിസ്റ്റ്‌ നസീർ.ഇ  മനഃശാസ്ത്രജ്ഞൻ                        ഗവ : മെഡിക്കൽ കോളേജ്, തിരുവനന്തപുരം.

കൂടുതൽ വിവരങ്ങൾക്കും പ്രതിവിധികൾക്കും 

8281177404 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം

 



Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ