കഥ വിട വിജയാ ശാന്തൻ കോമള പുരം

കഥ വിട കഥ - വിജയാ ശാന്തൻ കോമള പുരം ബാലാർക്കൻ പതിവു പോലെ ഉദിച്ചുയരുന്നുണ്ടെങ്കിലും ആ പ്രഭയ്ക്ക് ഒരു മങ്ങൾ... പ്രപഞ്ചമാകെ മൂടി കെട്ടിയ പോലെ.... വൃക്ഷലതാദികൾ നിദ്രവിട്ടുണരാൻ മടിക്കുന്നതു പോലെ.... പാടാൻ മറന്നതു പോലെ കുരുവിയും മൈനകളുമൊക്കെ വൃക്ഷശാഖകളിൽ മൗനമായിരിക്കുന്നു. പോറ്റമ്മയായ ഭൂമിയുടെ മുഖകമലം കാർമേഘത്താൻ മൂടികെട്ടിയ ഒരു ആവരണം തന്നെ കാണാം... എന്നെ പോലെ ഭൂമി അമ്മയും വിലപിക്കുകയാണോ ...? എനിക്ക് ജന്മം നൽകിയ അമ്മയും പോറ്റമ്മയും അവിടുന്നു തന്നെയല്ലേ....? അതാ....എന്റെ ആശ്വാസം. ഞാൻ എങ്ങോട്ടു പോയാലും അമ്മയുടെ മടിത്തട്ടിലാണല്ലോ ....? അമ്മേ.... ഭൂമിമാതാവേ... എല്ലാവരേയും കാത്തു കൊള്ളേണമേ... അമ്മേ ... എനിക്ക് അവിടുന്നല്ലാതെ ആരാണുള്ളത് .....? അമ്മേ... ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. എന്നെ ചൊല്ലി മകന്റെ കുടുംബ ജീവിതം തകരാൻ പാടില്ല... ഇനിയും ഇവിടെ നിന്നാൽ ....എന്തെങ്കിലുമൊക്കെ പറഞ്ഞാലോ...? നാക്കിന് എല്ലില്ലാത്തതല്ലേ...? ഞാനൊരു മനുഷ്യ സ്ത്രീയുമല്ലേ...? എല്ലാ ദുഃഖങ്ങളും പങ്കിലൊതുക്കി സന്തോഷത്തോടെ കഴിഞ്ഞു... ഇപ്പോൾ അതിന് കഴിയുന്നില്ലമ്...