മൽസ്യ സ്നാനം കവിത ബി.ജോസുകുട്ടി

മൽസ്യ സ്നാനം

കവിത

ബി ജോസുകുട്ടി


പെരുമഴക്കാലത്ത് പെരുന്തണുപ്പിൽ പുഴക്കടവിലൊരു മത്സ്യപ്പെണ്ണ് നഗ്നയായിരിക്കുന്നു.

അവളുടെയുള്ളിലപ്പോളൊരു ചൂണ്ടക്കൊളുത്ത്.

ജലജാലകക്കാഴ്ചകളിൽ ഒരു മത്സ്യകന്യക കാവലാൾ. ഓളങ്ങൾ പൊതിഞ്ഞു പിടിച്ച ചിതാഭസ്മക്കുടത്തിന് കുമിളകൾ കൊണ്ട് ജലത്തൂണുകൾക്കു മേൽ കോട്ട പണിയുന്ന നീരാളിക്കൈകൾ ഇര വിഴുങ്ങാനൂഴം കാക്കുന്നു.

ചൂണ്ടക്കൊളുത്തിലെ ആത്മസമാധി പോൽ. ഓരോ ചൂണ്ടക്കൊളുത്തും വലക്കണ്ണികളും വൻകരകളിലേക്കുള്ള തീർത്ഥാടനം. മത്സ്യജന്മം തന്നെ ചൂണ്ട വലകളിൽ കുടുങ്ങാനെന്ന് മഹദ്വചനം. മുക്കുവ ജാതകത്തിൽ ജനിതകരേഖമായി എഴുതപ്പെട്ടത് മത്സ്യവഴികളുടെ റൂട്ട് മാപ്പ്.

ചാകര മേളയ്ക്ക് കാക്കുകയാണ് ഓരോ ഝഷ ജന്മവും അതിനായി കുളിച്ചു കേറാൻ പുന:പ്പിറവിയുടെ ബോധ സ്നാനത്തിന് കടലിന് കപ്പം കൊടുക്കുന്നു.

ഉടലിൽ ഉപ്പുപുരട്ടി കരയിലഗ്നി സ്നാനത്തിന് കനവിന്റെ കനലൊരുക്കുന്നു


Comments

Popular posts from this blog

Foreword

C.Kerala. About Us

ബഷീർ കഥകളിലെ ജീവിതവും ദർശനവും