കഥ വിട വിജയാ ശാന്തൻ കോമള പുരം

 കഥ

          വിട

കഥ - വിജയാ ശാന്തൻ കോമള പുരം


 ബാലാർക്കൻ പതിവു പോലെ ഉദിച്ചുയരുന്നുണ്ടെങ്കിലും ആ പ്രഭയ്ക്ക് ഒരു മങ്ങൾ... പ്രപഞ്ചമാകെ മൂടി കെട്ടിയ പോലെ.... വൃക്ഷലതാദികൾ നിദ്രവിട്ടുണരാൻ മടിക്കുന്നതു പോലെ.... പാടാൻ മറന്നതു പോലെ കുരുവിയും മൈനകളുമൊക്കെ വൃക്ഷശാഖകളിൽ മൗനമായിരിക്കുന്നു. പോറ്റമ്മയായ ഭൂമിയുടെ മുഖകമലം കാർമേഘത്താൻ മൂടികെട്ടിയ ഒരു ആവരണം തന്നെ കാണാം... എന്നെ പോലെ ഭൂമി അമ്മയും വിലപിക്കുകയാണോ ...? എനിക്ക് ജന്മം നൽകിയ അമ്മയും പോറ്റമ്മയും അവിടുന്നു തന്നെയല്ലേ....? അതാ....എന്റെ ആശ്വാസം.

     ഞാൻ എങ്ങോട്ടു പോയാലും അമ്മയുടെ മടിത്തട്ടിലാണല്ലോ ....? അമ്മേ.... ഭൂമിമാതാവേ... എല്ലാവരേയും കാത്തു കൊള്ളേണമേ... അമ്മേ ... എനിക്ക് അവിടുന്നല്ലാതെ ആരാണുള്ളത് .....? അമ്മേ... ഞാനീ വീട്ടിൽ നിന്നും ഇറങ്ങുകയാണ്. എന്നെ ചൊല്ലി മകന്റെ കുടുംബ ജീവിതം തകരാൻ പാടില്ല... ഇനിയും ഇവിടെ നിന്നാൽ ....എന്തെങ്കിലുമൊക്കെ പറഞ്ഞാലോ...? നാക്കിന് എല്ലില്ലാത്തതല്ലേ...? ഞാനൊരു മനുഷ്യ സ്ത്രീയുമല്ലേ...? എല്ലാ ദുഃഖങ്ങളും പങ്കിലൊതുക്കി സന്തോഷത്തോടെ കഴിഞ്ഞു... ഇപ്പോൾ അതിന് കഴിയുന്നില്ലമ്മേ....

    ചന്ദ്രമോഹൻ ഗൃഹസ്ഥനായപ്പോൾ പല സ്വപ്നങ്ങളും കണ്ടു. അവന് ഒരു കുഞ്ഞ് ജനിച്ചപ്പോൾ ഒത്തിരി സന്തോഷിച്ചു. കുത്തിന്റെ ചിരിയും കളിയും കുസൃതിയുമൊക്കെ കണ്ട് .... ആനന്ദിക്കണം.

 ചന്ദ്രമോഹന് ഉണ്ണി പിറന്നപ്പോൾ ... ഒരു ഉണ്ണിക്കണ്ണവീട്ടിൽ വന്നു എന്ന് പറഞ്ഞ് എന്റെ അമ്മ മനസ്സ് ഒത്തിരി സന്തോഷിച്ചു.

    കുഞ്ഞ് വീണയുടെ ജാരത്തിൽ പിന്ന വിവരം അറിഞ്ഞ ദിനം മുതൽ ഇന്നോളം - .. എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ടമ്മേ...

     വീണ പ്രസവിച്ച വാർത്തയറിഞ്ഞ്, ആശുപത്രിയിൽ ഓടിയെത്തിയ എനിക്ക്, കുത്തിനെ ശരിക്കൊന്നു കാണാൻ പോലും കഴിഞ്ഞില്ല. വീണയുടെ അമ്മ, അവരുടെ കയ്യാൻ തന്നെ കുഞ്ഞിനെ വച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ അവരുടെ ഭർത്താവിന്റെ കയ്യിലും കൊടുക്കുന്നുണ്ട്. ഞാനോ...? ഒരു അന്യയെ പോലെ, നിറകണ്ണോടെ നോക്കി നിന്നു. എന്റെ കണ്ണീർ മറ്റാരും കാണാതിരിക്കാൻ ശ്രമിച്ചു. ഞാൻ പൊട്ടിക്കരഞ്ഞു പോകുമെന്നു തോന്നി.... എല്ലാം സഹിക്കാൻ , "ജഗദംബികേ... ശക്തി തരണെ ...." എന്ന് പ്രാർത്ഥിച്ചു. ഇപ്പോഴും പ്രാർത്ഥിക്കുന്ന

      കൊച്ചു മോൻ ജയശങ്കറിന്റെ അഞ്ചാം ജന്മദിനം അടുത്തു വരും തോറും , ഒന്നാം പിറന്നാളിന്റെ ആഘോഷപൂരം ഇന്നത്തെ പോലെ ഓർക്കുന്നു.

       അതേ.... ഒന്നും പിറന്നാളിന്റെ തല ദിവസം... വീണയുടെ വീട്ടിൽ നിന്നും ആരൊക്കെ വരുമെന്നന്വേഷിച്ചു. അവരാരും ഇന്ന് വരത്തില്ല, നാളെ യുള്ളൂ എന്നാണ് ചന്ദ്രൻ പറഞ്ഞത്. അവർ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർക്കും കൂടി ഭക്ഷണം തയ്യാറാക്കാൻ വേണ്ടിയാണ്‌ചോദിച്ചത്.

   നേരത്തെ തന്നെ ഭക്ഷണം തയ്യാറാക്കണം. നാളെയല്ലേ പിറന്നാൽ. അതുകൊണ്ട് ഇന്ന് വൈകുന്നേരം ക്ഷേത്രത്തിൽ പോകണം. ദീപാരാധനക്ക് മുമ്പായി ക്ഷേത്രത്തിലെ ചുറ്റുവിളക്കുകൾ തെളിക്കണം. ഞാൻ വേഗം അടുക്കളയിൽ കയറി അത്താഴം തയ്യാറാക്കി. എന്നിട്ട് അടുത്ത വീട്ടിലെ സുശീല ചേച്ചിയെ കൂടു വിളിച്ചു ക്ഷേത്രത്തിലേക്ക് പോയി. 

     വിളക്ക് തെളിച്ച്, ഓപാരാധനയും കണ്ടു തൊഴുതു  വീടെത്തിയപ്പോൾ മണി എട്ടര...

വീടിനകത്തേക്ക് കയറിയ ഞാൻ ഞെട്ടിപ്പോയി ....അതാ.... വീണയുടെ അച്ഛനിരിക്കുന്നു ..... ! ഭഗവാനേ.... എല്ലാവരും വന്നു കാണുമോ...? ഭക്ഷണം ഉണ്ടാക്കണമല്ലോ...?

      ഞാൻ വെപ്രാളപ്പെട്ട് മുറിയിലേക്ക് പോയി. ഡ്രസ് മാറി ശീഘ്രം പുറത്തു വന്നു. വീണയുടേയും കുത്തിന്റെയും അനക്കമൊന്നുമില്ല. മോനും കൂട്ടുകാരും കൂടി വീട് അലങ്കരിക്കുന്നുണ്ട്.

എന്ത് ചെയ്യും...? മണി എട്ടാകാൻ പോകുന്നു...... അത്താഴം കഴിക്കാൻ വരുമ്പോൾ എന്ത് ചെയ്യും..? കഞ്ഞിയും പയറുമാണ് ഉണ്ടാക്കിയത്. ഉച്ചയ്ക്കത്തെ മീൻ കറി തുറന്നു നോക്കി. ഭാഗ്യം.... അതാ.... നക്ഷത്രം പോലെ രണ്ട് മീൻ നുറുക്കുകൾ ..... ചാറില്ല .....എങ്കിലും എനിക്ക് സമാധാനമായി. ഈശ്വരൻ കാത്തു... 

     ഞാൻ സിറ്റൗട്ടിലേക്ക് ചെന്ന് ചോദിച്ചു.. :

" അച്ഛൻ മാത്രമേയുള്ളോ ...." ?

" അല്ല... ഞങ്ങളെല്ലാവരും ഉണ്ട് ..... അവർ മുകളിലുണ്ട് " .

" അവരെ കാണാത്തതു കൊണ്ടു ചോദിച്ചതാ..." .

     ഞാൻ വേഗം അടുക്കളയിലെത്തി, നാഴി അരി അടുപ്പത്തിട്ടു. തയ്യാറാക്കി വച്ചിരിക്കുന്ന ചെറുപയർ തോരൻ , അവർക്കും കൂടി കൊടുക്കാൻ തികയില്ല. അല്പം ചെറുപയർ കൂടി തോരൻ വച്ചു ഒരു ചട്ടിയിൽ കുറച്ച് അരപ്പുണ്ടാക്കി തിളപ്പിച്ചിട്ട് , നക്ഷത്രം പോലിരിക്കുന്ന മീൻ കഷണങ്ങൾ അതിലേക്കിട്ടു, ബാക്കി ചേരുവകൾ കൂടി ചേർത്ത്

 പുതിയ മീൻ കറിയാക്കി.

ഇന്നത്തേക്ക് ഇതൊക്കെ മതി... ഒരു കൈ സഹായത്തിന് ആരുമില്ലല്ലോ.....? ഒരു പെൺ കുഞ്ഞ് ഇല്ലാത്തതിന്റെ പ്രയാസം പലപ്പോഴും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

നാളത്തെ ഭക്ഷണകാര്യം കാറ്ററിങ് കാരെ ഏല്പിച്ചിരിക്കുകയായിരുന്നു. അങ്ങനെയല്ലായിരുന്നുവെങ്കിൽ ..... ബർത്ത് ഡേ ആഘോഷം കഴിയുമ്പോഴേക്കും ഞാനൊരുപരുവമായേനെ...

        ഇപ്പോൾ അഞ്ചാം പിറന്നാൽ അടുത്തു വരുന്നു. വീണ, കുഞ്ഞിന്റെ മനസ്സിലേക്ക് അരുതാത്തതൊക്കെ കുത്തി നിറക്കുന്നു. മണ്ടനായ മകൻ, തിമിരാന്ധരെ പോലെ ഭാര്യയുടെ താളത്തിനൊത്ത് ജീവിക്കുന്നു. അവന്റെ അമ്മയായ ... ഞാൻ ഇവിടെ ഉണ്ടെന്ന തോന്നലുപോലുമില്ല... മോന്റെ കണ്ണിലും ഞാനൊരു അടുക്കളക്കാരുത്തായായി അധ:പതിച്ചിരിക്കുന്നു. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന പരീക്ഷയിൽ ജീവിച്ചു.... ഇനിയും അതിന് കഴിയില്ല... അമ്മേ... ജഗദംബികേ... ആ കുഞ്ഞിനോട് എന്തൊക്കെയാ... പറഞ്ഞു കൊടുക്കുന്നത്...? കഥകളിൽ വായിച്ചു കേട്ടിട്ടേയുള്ളു.....

     സന്ധ്യാനാമം ജപിക്കുമ്പോൾ സമീപത്തുകൂടി കൊച്ചുമോൻ വരുമ്പോൾ അടുത്തിരിക്കാൻ പറയാറുണ്ട്. ചില ദിവസങ്ങളിൽ കുഞ്ഞ് ഇരുന്നിട്ടുമുണ്ട്. പിന്നീട് എപ്പോഴോ ... ഇരിക്കാതെയായി എന്നു മാത്രമല്ല ... കേട്ട ഭാവം പോലുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം വിളക്ക് തെളിക്കുന്ന സമയത്ത് എന്റടുത്ത് വന്നു. ഞാ ചോദിച്ചു.

"മോനെന്താ ... പ്രാർത്ഥിക്കുമ്പോൾ അടുത്തിരിക്കാൻ വരാത്തത് ... " ?

" അമ്മ ഇരിക്കണ്ട എന്നു പറഞ്ഞിട്ടാ..." .

ഇങ്ങനെ പറഞ്ഞിട്ട് , ആ നാലു വയസ്സുകാരൻ അവന്റെ അമ്മയുടെ അടുത്തേക്ക് ഓടി പോയി. പക്ഷെ... ആ വാക്കുകൾ ... എന്റെ കാതിൽ പരിപ്പനി ച്ചു കൊണ്ടേയിരുന്നു. പ്രാർത്ഥനാവേളയിൽ, ഞാനറിയാതെ കണ്ണീർ ധാരധാരയായി ഒഴുകി. ഒരു വിധത്തിൽ പ്രാർത്ഥന അവസാനിപ്പിച്ച് എഴുന്നേറ്റു .

     എല്ലാ ദിവസവും അത്താഴത്തിനുള്ള അരി അടുപ്പത്തിട്ടിട്ടാണ് സന്ധ്യാനാമം ചൊല്ലാറുള്ളത്. പ്രാർത്ഥന കഴിഞ്ഞ് വരുമ്പോഴേക്കും അരി വെന്തിട്ടുണ്ടാകും. മിക്കവാറും ദിവസങ്ങളിൽ ഒരു തോരൻ കൂടി ഉണ്ടാക്കേണ്ടിവരും. പ്രാർത്ഥന കഴിഞ്ഞാൽ ഓടി വന്ന് തോരൻ വയ്ക്കും. തോരൻ വേവാകുമ്പോഴേക്കും മണി എട്ടാകും അതോടു കൂടി അന്നത്തെ ജോലി ഏകദേശം തീർന്നിരിക്കും. ഞാൻ മുറിയിൽ പോയി അല്പം വിശ്രമിക്കും. ഞാനെഴുന്നേറ്റ് വരുമ്പോഴേക്കും മകനും കുടുംബവും ഭക്ഷണം കഴിച്ചിട്ട് , അവരുടെ മുറിയിലേക്ക് പോയിട്ടുണ്ടാകും.

        സമയാസമയങ്ങളിൽ ഭക്ഷണം പാകം ചെയ്യുക , വീടും പരിസരവും വൃത്തിയാക്കുക .... ഇതാണ് എന്റെ ദിനചര്യ... എല്ലാം സന്തോഷത്തോടെ, സ്നേഹത്തോടെ ചെയ്തുപോന്നു. പക്ഷെ... ഇനിയും ....എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എല്ലാ ദു:ഖങ്ങളും പ്രയാസങ്ങളും ചങ്കിലൊതുക്കാൻ കഴിഞ്ഞു.....പക്ഷെ... അമ്മേ.... ഇതു മാത്രം ചങ്കിൽ ഒതുക്കാൻ കഴിയുന്നില്ല.... ശരീരവും മനസ്സും തളരുന്നു. എങ്കിലും യാത്രയ്ക്കൊരുങ്ങുകയാണ് ....എന്നോട് ക്ഷമിക്കണ... അവിവേകമാണോന്നും അറിയില്ല ....എന്റെ ദേവീ... മഹാമായേ... അവിടുത്തെ വിശ്വസിച്ചാണ യാത്ര .... ആ പത്തൊന്നും കൂടാതെ ലക്ഷൃത്തിലെത്തിക്കണെ...... ഇനിയും വയ്യ .... ഇവിടെ തുടരാൻ വയ്യ ....എന്റെ അമ്മേ... ഇനിയും ഇവിടെ നിന്നാൽ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകും. അത് മകന്റെ കുടുംബ ജീവിതത്തെ ബാധിച്ചാലോ...? അവന്റെ കണ്ണിനെ ബാധിച്ചിരിക്കുന്ന തിമിരം മാറിയാൽ .... ഒരു പൊട്ടിത്തെറി ഉണ്ടാകും .... മകന്റെ ജീവിത ഭദ്രതക്കു വേണ്ടിയല്ലേ... ഞാനീ വേദനയൊക്കെ നിശബ്ദം സഹിച്ചത്... അവനു വേണ്ടിയും ഒപ്പം എനിക്ക് വേണ്ടിയും ഈ യാത്ര അനിവാര്യമാണ്.... എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനോട് അങ്ങനെ പറഞ്ഞല്ലോ...?ഏത് നിമിഷമാ... എനിക്കങ്ങനെ ചോദിക്കാൻ തോന്നിയത് ...?

     പതിവു പോലെ ജോലിയെല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന സമയം .... കൊച്ചു മോൻ എന്റെ അടുത്ത് വരികയും കവിളിലൊരുമ്മയും തന്നു. എന്തുകൊണ്ടോ ...എന്റെ കണ്ണുകൾ നിറഞ്ഞു.... കുഞ്ഞ് ആദ്യമായി എന്റെ സമീപത്തായി കിടന്നു. കുത്തിനോട് വെറുതെ ചോദിച്ചു.

"മോനെന്താ... അച്ഛമ്മയുടെ അടുത്ത് വരാത്തത് ...? വിളിച്ചാലും കേട്ട ഭാവം കാണിക്കാറില്ലല്ലോ..." ?

"അത്... അച്ഛമ്മയുടെ അടുത്ത് പോകരുതെന്ന് അമ്മ പറഞ്ഞിട്ടാ..." .

ഗുരുവായൂരപ്പന്റെ മണ്ണിനെ ലക്ഷ്യമാക്കി ഞാൻ വേഗം നടന്നു.



വിജയാ ശാന്തൻ കോമള പുരം

9387953448


Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ