കവിത : ലക്ഷദ്വീപ് ആർ.ബിജു

ലക്ഷദ്വീപ് കവിത ആർ. ബിജു കടലാൽ തീർത്ത അതിര് മുറതെറ്റാത്ത ഋതുക്കൾ തിരയിളക്കത്തിൻ്റെ നിലയ്ക്കാത്ത നാദം പച്ചയും നീലയും പവിഴവും എളിമയും തെളിമയും ചെറു ചിരികളും പക്ഷെ, ചുഴലിക്കാറ്റ് കഴിഞ്ഞ് വർഷകാലം വരവടുത്തപ്പോൾ ലക്ഷദ്വീപുകളിൽ നല്ലതല്ലാത്തതെന്തോ! വാക്കുകളിൽ ഒരുപാട് വിങ്ങലുകൾ..... അവസാനം ഭയം അവിടെയും എത്തിയോ ! തെളിഞ്ഞ കടലും നിറമുള്ള ആകാശവും ഇപ്പോഴവിടെ ഇല്ലേ! കടൽ വല്ലാതെ ഇരുണ്ട് ഇരമ്പുന്നുണ്ട്. ആകാശത്തിൽ ആദ്യമായ് കഴുകൻ പറന്നു. മഹാമാരിയിൽ മരണം കരഞ്ഞു. കടൽ കടന്നെത്തിയതോ നായ്ക്കളും കുരകളും. വലിഞ്ഞു മുറുകിയ മന്ത്രങ്ങളും വിളറി വെളുത്ത ഭസ്മക്കുറികളും. മരണനൃത്തച്ചുവടുകൾ വച്ച് അവർ കരയിലേക്ക് ഇറങ്ങി വന്നു. ആരാണിവർ! വലിയ കച്ചവടക്കാരത്രേ. അവരുടെ കയ്യിൽ വലിയ ചൂണ്ടയും തോട്ടയും കെണിയുമുണ്ടെന്ന്. അവർ രാജ്യവും രാജാവുമത്രേ. മൂന്നാം നാൾ വാതിലിൽ മുട്ടി വിളിച്ച് അവർ പറഞ്ഞു നാവടക്കണം മുട്ടുകുത്തണം നടുവളയ്ക്കണം. മക്കളെക്കാണാൻ മറുകര പോകാൻ സമ്മതപത്രം വേണമെന്ന്. വച്ചുനീട്ടിയ ശാസനപത്രികയിൽ ഒപ്പിടണമെന്ന്. അവർ വീണ്ടും പറഞ്ഞു, നിൻ്റെ നാട് നിൻ്റെ സ്വാതന്ത്ര്യം നിൻ്റെ ജീവിതം അത് ഇന്നലെ തീർന്നു. ബ്യൂറോക്രാറ്...