ആത്മ ദാഹങ്ങൾ - കവിത ഇ നസീർ



ദൂരെയല്ലാ,                                                ആത്മസുഹൃത്ത്...
അരികിലുണ്ടവൻ
ആത്മഗതങ്ങളറിയുന്നവൻ..

ഇരുണ്ട കാലത്തിൽ, വഴികളെല്ലാമനാഥമാകുമ്പോൾ
പച്ചമരക്കൊമ്പിലും ഭീതി- 
ഫണം വിടർത്തുമ്പോൾ,
മുഖ കാഴ്ചകൾ മറച്ചും,
ശ്വാസം സ്വയം ശ്രവിച്ചും,                                      സമയം നിശ്ചലമായ ദിക്കുകളിൽ                  മിഴിച്ചും, മഞ്ഞുകട്ടപോലെ
സ്വയമുറഞ്ഞും, നിറംകെട്ട രാത്രികൾ                      സ്വപ്നങ്ങൾ തട്ടിപ്പറിച്ചും                  ഭൂതകാലത്തിൽ നാം                                                    സ്വയം വിവസ്ത്രരാകുന്നു ,

ഇത് കാലം!                                                                ആത്മ മിത്രമാരെന്ന്, പരതുമ്പോൾ,              പിന്നിൽ വന്നു, ബലമായി ചുമലിൽ കോരിയെടുക്കുമാ കൈകളാണെന്റെ        ധൈര്യം.

ഇന്ന് നാം തേടുന്നതനുനിമിഷം.
തരിക നീയെനിക്ക് ഒരു ആർദ്ര മന്ദസ്മിതം, നിറഞ്ഞ മനസ്സോടെ...
കനലാഴങ്ങളില്ലിനി, കവിത കുരുക്കുന്ന ഇളം മാഞ്ചില്ലകൾ...ചവണ്ട തളിരിലകൾ കടിച്ച്, ചിരിക്കാം സ്വയം കൃതാർത്ഥരായി.

 നമ്മൾ...                                                                 കാലത്തെ തിടമ്പേറ്റിയോർ!                     മഴപ്പാളികൾ, അഗ്നിസ്ഫുലിംഗങ്ങൾ   അണപ്പിലും മുഖം തേടുന്ന സാമീപ്യം!                       ദൂരെയാകിലും, അരികിലിരുന്നിടാം...              ധന്യമീ  ജീവിതം.

.........


ഇ നസീർ 

Comments

josekutty said…
നന്നായി എഴുതി. വിശദമായി പിന്നീട് കുറിക്കാം. Congrats dear

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

C.Kerala. About Us