പെരിയാറിലെ മരങ്ങൾ

 പെരിയാറിലെ മരങ്ങൾ                      കവിത   നസീർ ഇ 













 ജലപരപ്പിൽ നിന്നും അവസാന   കൈകളുമുയർത്തി നിൽക്കുന്നു,       കരിമരങ്ങൾ!                                                             ഇല്ല! ശാഖോപ ശാഖകൾ.                             പത്രങ്ങൾ എന്നേ ചിറകറ്റു                         പോയവർ.

 ഒടിഞ്ഞു തൂങ്ങുന്ന കൈക്കുടന്നയിൽ,   ഒരുപാട്ടുകാരൻ കിളിയുടെ കൂടിരിക്കുന്നു.   ചിന്തകൾ സ്ഫുടം ചെയ്തെടുത്തെത്ര നാളായി   നോമ്പ് നോക്കുന്നു.

 വാക്കുകൾക്കതിരിടുന്ന പൂവാകകൾ,     വാക്കുകൾ കതിരിടുന്ന പൂമേടുകൾ!         പവിത്രത തൊട്ടെടുത്ത്, മലയുച്ചിയിൽ-         നിന്നും ധാര ധാരയായി ഒഴുകും         നീർച്ചാലുകൾ, ഒന്നു ചേർന്ന്  പെരിയ-   ഒരാറൊഴുകുന്നു, പെരിയാറൊഴുകുന്നു,                   അങ്ങ് പശ്ചിമാംബരം വരെ.

 ഓരോ തരുവിനും തൃണത്തിനും പേരിട്ടു,         എല്ലാം നിറയ്ക്കുന്ന അന്നപ്രദായിനി.     ചരിത്രരഥ്യയിൽ നീ ഒരു മാപ്പ് സാക്ഷി.               വ്യാഘ്ര രേഖകൾ, അടയാളവാക്കുകൾ.   വെള്ളിലവ് പോലൊരു തരുസുന്ദരി,                   കാടിന് നാണമാകുന്നു.                                 കന്മദഗന്ധം ചൂഴുന്ന ആനച്ചാൽ!         ജീവരൂപത്തിൻ അവസാന മാത്രകൾ,     ഇനിയെത്ര നാളുകൾ?

 കാഴ്ചകൾ മാറുന്നു, കാലവും.
 കവിതകളെല്ലാം വിസ്‌മൃതിയിലാകുന്നുവോ?   പുതിയകാലം വറുതിയുടെ തീക്കാലമോ?   പാതകൾ വിറ്റു ,പിന്നെ പാഥേയവും           അമ്മതൻ ഒടുവിലെ കണ്ണീരും വിറ്റു.   ഇരമ്പിപായുന്ന വേഗദൂരങ്ങളിൽ   കാണാതെയാകുന്നുവെല്ലാം,   കാത്തിരിപ്പാകുന്നുവെല്ലാം!

 ജലപരപ്പിൽ നിന്നും അവസാന   കൈകളുമുയർത്തി, കരിമരങ്ങൾ   ചോദിക്കയായി! വിറ്റുവോ?                                 നിങ്ങളീ ഹൈമസൈകത ഭൂവിനെ?           വിറ്റുവോ നിങ്ങളീ മലയാള മണ്ണിനെ?             നിശ്ചല നിശബ്ദതയിൽ                       നിലകൊള്ളുന്നു തടാകം,   നമുക്കൊന്നായിട്ടങ്ങനെചേർന്നിരിക്കാം.   പ്രളയപേയം പെരുകികിൽ, മൺചെരാതു കളായി ഒഴുകാം, കണ്ണുകൾ തുറക്കാം.

-------------------------------




തേക്കടി പരിസ്ഥിതി പഠന ക്യാമ്പിൽ വെച്ച് 2000 ൽ എഴുതിയ കവിത.


Comments

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം