അമ്മ  കവിത  

 ശ്രീകുമാരൻ തമ്പി







അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെ?ഉണ്മയെപ്പറ്റി ഞാൻ പാടും?

ആ സ്നേഹദുഗ്ധം നുകരാതെ യെങ്ങനെ നന്മയെപ്പറ്റി ഞാൻ പാടും?

കണ്ണിലിരുൾവന്നു മൂടുന്നനേരത്ത്കാഴ്ചയാകുന്നിതെന്നമ്മ

വീഴ്ചയിൽനിന്നെന്നെ വീണ്ടുമുയർത്തുവാൻകാണാക്കരംനീട്ടുമമ്മ

പാഴ്ക്കുണ്ടിലേക്കെന്റെ പാദം ചലിക്കുമ്പോൾപാടില്ലെന്നോതുന്നെന്നമ്മ   

പാതിരാനോവിൽ ഉറങ്ങാതെ മാഴ്കുമ്പോൾതാരാട്ടായ് മാറുന്നെന്നമ്മ.

അമ്മയിൽനിന്നും തുടങ്ങാതെയെങ്ങനെഇമ്മഹിയെപ്പറ്റി പാടും?

അമ്മയും ഭൂമിയുമൊന്നെന്നൊരദ്വൈത-സംഗീതമാകട്ടെൻ ജീവൻ

നോവുമോരോ മാതൃചിത്തത്തിലും ശാന്തി-ദൂതായ് തുടിക്കട്ടെൻ ഗാനം.

എന്നമ്മ, നിന്നമ്മ,യന്യന്റെയമ്മയെന്നില്ലല്ലോ; സർവമൊരമ്മ!

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ