പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ കവിത ടി മോഹനൻ

 പശയിൽ താഴ്ന്നിറങ്ങിയ വിരലുകൾ

കവിത

ടി മോഹനൻ 


ഒരുമിച്ചു വഴി ചോദിച്ച മൂന്നു പേർ

പോസ്റ്ററിൽ കിടന്നുറങ്ങുമ്പോൾ

രണ്ട് ബക്കറ്റ് പശതുരിശിട്ടിളക്കി

സുനിൽ മാലൂർ ഞങ്ങളെ വിളിച്ചുണർത്തി

പുളിച്ച കണ്ണിൽ

പള്ളിപ്പാട് ബിനു സൈക്കിളിൽ കയറി

എല്ലാ വഴികളും അറിയാവുന്നവർ

എന്നും അണികളായിരുന്നല്ലോ?

പശയിൽ താഴ്ന്നിറങ്ങിയ

ഞങ്ങളുടെ വിരലുകൾ

മതിലിൻ്റെ പൊക്കത്ത്

മരിച്ചവൻ്റെ നെഞ്ചത്ത്

ഭാര്യേം, മക്കളേം കെട്ടിപ്പിടിച്ചു റ ങ്ങി യവൻ്റെ

മുഖം പതിപ്പിച്ചു.

അടരുന്ന ചുവരുകളിൽ

ആകാശവും ഭൂമിയും വരച്ചു

അഞ്ചു ഭൂഖണ്ഡങ്ങളിൽ

സമുദ്രത്തെ നോക്കി

ഇരുട്ടിലെ വെളുത്ത ഭിത്തിയിൽ

ആത്മാഭിമാനത്തിൻ്റെ നിറം പകർന്നു.

അരി വാളിൽ പറ്റിപ്പിടിച്ച നെൻ മണി

കലപ്പയ്ക്കു ചുറ്റും,

വയലുകളിലിരുന്ന് കിളിർത്തു

പക്ഷികളായി പറന്ന ദിക്കുകളിൽ

നട്ടുനനച്ച ഞങ്ങളുടെ സംശയങ്ങൾ

ആ രാത്രിയും

ഉറങ്ങാതെ നേരം വെളുപ്പിച്ചു.






Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ