കവിത : ഊന്നുവടികളില്ലാത്ത സത്യങ്ങൾ. ലക്ഷ്മി ചങ്ങണാറ

 ഊന്നുവടികളില്ലാത്ത സത്യങ്ങൾ 

 ലക്ഷ്മി ചങ്ങണാറ


എഴുന്നുനിൽക്കാൻ
സത്യത്തിനിന്ന് ഊന്നുവടികൾ വേണമത്രേ!!
നേരിന്റെ നേരുചികയാൻ നേരവുംകാലവുമഭികാമ്യം..!
നിവർന്നുനിൽക്കാൻ കഴിയാത്ത സത്യങ്ങൾ
അങ്ങിങ്ങുമരിച്ചുകിടക്കുന്നു..
കബന്ധങ്ങളിൽ
തട്ടിവീഴുമെന്ന് ഭയന്ന്
ചോണനുറുമ്പുകൾ അരികിലൂടെ വരിവച്ചുനീങ്ങുന്നുണ്ട്..
എന്റേതെന്ന് ചിതലുകൾ അവകാശപ്പെടുത്തിയ
കടലാസുകഷണങ്ങളിലെ വിളംബരങ്ങൾ
ഒരു താക്കോൽദ്വാരത്തിനായ് മുറവിളികൂട്ടുന്നു..
കൊയ്യുവാൻപോലുമാകാതെ
പാകമാകാതെ പോകുന്നുണ്ട് ;
കാലംതെറ്റിപ്പെയ്ത
മഴയിൽ കിളിർത്ത വിത്തുകൾ 
ഇരുകാൽമന്തുകളിലെ
മാറാപ്പുകൾ വച്ചുകെട്ടുവാൻ
ആരാന്റെ പുറംതേടുന്നവർ,
സത്യത്തെ അസത്യമായും
അസത്യത്തെ കൺകെട്ടുവിദ്യയായും മാറ്റുന്ന മായാവികൾ,
പച്ചവെളിച്ചങ്ങളുടെയിടയിൽ
സമാധാനത്തെ മണ്ണിട്ടുമൂടുന്നു..
നിരായുധരായ പോരാളികളേ...
നിങ്ങൾ രക്തംചിന്തിമരിക്കുക..!!




      ലക്ഷ്മി ചങ്ങണാറ

Comments

Anonymous said…
നല്ല കവിത വേറിട്ട പ്രമേയവും ശൈലിയും

Popular posts from this blog

Foreword

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

സൂര്യഗോളം സ്നേഹ ഗോളം സംഗീത ശില്പം